---
title: "#PriyankaChopra  | അവരുടെ ദാമ്പത്യത്തിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടാകും, താരങ്ങളെക്കുറിച്ച്  ജോത്സ്യൻ! "
english_title: "#There #will #bealot #misunderstandings #their #marriage #astrologer #about  #stars"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128725/there-will-bealot-misunderstandings-their-marriage-astrologer-about-stars"
published_at: "2023-07-09T06:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa07a45f0c2_priyanka.jpg"
keywords: []
---

# #PriyankaChopra  | അവരുടെ ദാമ്പത്യത്തിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടാകും, താരങ്ങളെക്കുറിച്ച്  ജോത്സ്യൻ! 

> **Lead Summary:** ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. സിനിമാ മേഖലയില്‍ തന്നെ തിരക്കുള്ള മുന്‍നിര നായികമാരില്‍ ഒരാള്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു പ്രിയങ്കയും നിക്ക് ജോനാസും വിവാഹിതരായത്. 

## Article Content

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. സിനിമാ മേഖലയില്‍ തന്നെ തിരക്കുള്ള മുന്‍നിര നായികമാരില്‍ ഒരാള്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു പ്രിയങ്കയും നിക്ക് ജോനാസും വിവാഹിതരായത്. 

2018ൽ രാജകീയ പ്രൗഢിയോടെയാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെ ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത കാട്ടുതീപോലെ പടർന്നിരുന്നു.

തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് നിക്കിന്റെ കുടുംബ പേരായ ജോനാസ് പ്രിയങ്ക നീക്കിയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഇതോടെ പലതരത്തിലുള്ള പ്രചരണങ്ങളും തുടങ്ങി. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രിയങ്കയുടെ അമ്മ വൈകാതെ രംഗത്ത് എത്തി. ഇതെല്ലാം അസംബന്ധങ്ങളാണ് എന്നാണ് പ്രിയങ്കയുടെ അമ്മ മാധു ചോപ്ര അന്ന് പ്രതികരിച്ചത്. 

ഇപ്പോഴിതാ പ്രിയങ്ക-നിക്ക് വിവാഹ ജീവിതത്തിൽ കല്ലുകടികൾ ഉണ്ടോയെന്നത് സംബന്ധിച്ച് പ്രമുഖ ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധനേടുന്നത്.

കണക്കുകൂട്ടലുകളും നക്ഷത്രങ്ങളും അടിസ്ഥാനമാക്കിയാണ് ജഗന്നാഥ് ഗുരുജി താരദമ്പതികളുടെ ദാമ്പത്യത്തെ കുറിച്ച് സംസാരിച്ചത്. 'അവരുടെ ബന്ധം പഴയതുപോലെയല്ല. ക്രമേണ അവർക്ക് പരസ്പരം താൽപര്യം കുറയുന്നു. പ്രത്യേകിച്ച് നിക്കിനെക്കുറിച്ച് പറയുമ്പോൾ... ഇരുവരും തങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ സമയമെടുക്കുന്നു. എന്നാൽ ഇപ്പോൾ വിവാഹമോചനത്തിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. അതേസമയം അവർ വേർപിരിയാനുള്ള സാധ്യത അമ്പത് ശതമാനമാണ്.' 

'അവരുടെ ദാമ്പത്യത്തിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടാകും. അതുകൊണ്ട് വേർപിരിയലിലേക്ക് നീങ്ങിയേക്കാം. പക്ഷെ അത് സൗഹാർദ്ദപരമായിരിക്കും. 2023 ഡിസംബറിന് ശേഷം അവരുടെ കുടുംബജീവിതത്തിൽ കല്ലുകടികൂടാൻ സാധ്യതയുണ്ടെന്നും വേർപിരിയാനുള്ള ശ്രമം ആദ്യം നിക്കിന്റെ ഭാ​ഗത്ത് നിന്നാണ് ഉണ്ടാകാൻ സാധ്യതയെന്നും', ജ്യോതിഷി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/128725/there-will-bealot-misunderstandings-their-marriage-astrologer-about-stars)