---
title: "#JaffarIdukki | 'സിനിമയിലെ സെറ്റുകാർക്കൊപ്പം ജോലി ചെയ്യുന്ന ജാഫർ ഇടുക്കി'; വൈറൽ വീഡിയോ കാണാം"
english_title: "'Jaffar Idukki working with the movie setters'; Watch the viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128689/jaffar-idukki-working-with-the-movie-setters-watch-the-viral-video"
published_at: "2023-07-08T22:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a992608c0fd_jaffaridukki.jpg"
keywords: []
---

# #JaffarIdukki | 'സിനിമയിലെ സെറ്റുകാർക്കൊപ്പം ജോലി ചെയ്യുന്ന ജാഫർ ഇടുക്കി'; വൈറൽ വീഡിയോ കാണാം

> **Lead Summary:** ** മ**ലയാള സിനിമയിലെ ഒരു അതുല്യ പ്രതിഭയാണ് ജാഫർ ഇടുക്കി. കരിയറിലെ തുടക്ക കാലത്ത് കോമഡി വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ നടൻ, ഇന്ന് ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

## Article Content

** മ**ലയാള സിനിമയിലെ ഒരു അതുല്യ പ്രതിഭയാണ് ജാഫർ ഇടുക്കി. കരിയറിലെ തുടക്ക കാലത്ത് കോമഡി വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ നടൻ, ഇന്ന് ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

ഡയലോ​ഗ് ഡെലിവറിയിലെ പ്രത്യേകതയാണ് ജാഫർ ഇടുക്കിയെ നടനെന്ന രീതിയിൽ വ്യത്യസ്തനാക്കുന്നത്. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തെ തേടി എത്തുന്നതും. ഇപ്പോഴിതാ ജാഫറുമായി ബന്ധപ്പെട്ടൊരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്.

സിനിമയിലെ സെറ്റുകാർക്കൊപ്പം ജോലി ചെയ്യുന്ന ജാഫർ ഇടുക്കിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. നടനും സംവിധായകനുമായ നാദിർഷയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മഴയിൽ സെറ്റിടുന്ന ജോലിക്കാർക്കൊപ്പം ജാഫറും കൂടുകയാണ്. മഴ പെയ്ത് അവിടവിടാ വെള്ളം തളം കെട്ടി കിടക്കുന്നത് കാണാം. മുണ്ട് മുറുക്കിയുടുത്ത് തലയിൽ കെട്ടും കെട്ടി അവർക്കൊപ്പം ഒരാളായി ജാഫർ ജോലി ചെയ്യുകയാണ്.

**['സിനിമയിലെ സെറ്റുകാർക്കൊപ്പം ജോലി ചെയ്യുന്ന ജാഫർ ഇടുക്കി'; വൈറൽ വീഡിയോ കാണാം](https://www.facebook.com/watch/?v=6438809739547054)
**

> "വിണ്ണോളം ഉയർന്നാലും മണ്ണ് മറക്കാത്ത താരങ്ങളിൽ ഒരാൾ ജാഫർ ഇടുക്കി എന്റെ സിനിമയുടെ ലൊക്കേഷനിൽ യൂണിറ്റുകാരോടൊപ്പം", എന്നാണ് നാദിർഷ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​​ഗത്തെത്തിയത്.

> "ഇതുപോലുള്ള സ്റ്റാറുകളെ എനിക്ക് ഭയങ്കരബഹുമാനാ...ഞാനും ഇതുപോലെയാ...ട്രോളി സെറ്റുചെയ്യാനും യുണിറ്റുകാരെ സഹായിക്കാനും നിൽക്കും...കൂട്ടായ ഒരു നിർമിതിയല്ലേ സിനിമ..ആരെയും ബോധിപ്പിക്കാനല്ല ഒരു സന്തോഷം, പച്ചയായ മനുഷ്യൻ, ജോലിയുടെ മഹത്വവും, കഷ്ടപാടിന്റെ വേദനയും അറിയാവുന്നതു കൊണ്ട്", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

സംഭവം നടന്ന രാത്രിയില്‍ എന്ന സിനിമയാണ് നാദിര്‍ഷയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്.

ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദേവിക സഞ്ജയ്‌ ആണ് നായികയായി എത്തുന്നത്. അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/128689/jaffar-idukki-working-with-the-movie-setters-watch-the-viral-video)