---
title: "#PearleMaaney  | കുഞ്ഞ് നിലയുടെ ക്യൂട്ട്  വീഡിയോ പങ്കുവെച്ച് പേളി മാണി; റീട്വീറ്റ് ചെയ്ത് തമന്ന"
english_title: "#PearliMaaney #shared #cutevideo #babyNila #Tamannaah #retweeted"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128661/pearlimaaney-shared-cutevideo-babynila-tamannaah-retweeted"
published_at: "2023-07-08T20:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a97b17e2106_thamanan.jpg"
keywords: []
---

# #PearleMaaney  | കുഞ്ഞ് നിലയുടെ ക്യൂട്ട്  വീഡിയോ പങ്കുവെച്ച് പേളി മാണി; റീട്വീറ്റ് ചെയ്ത് തമന്ന

> **Lead Summary:** തമന്ന ആടിത്തിമിര്‍ത്ത ‘കാവാലാ’ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തംരഗമാണ്. ‘ജയിലര്‍’ ചിത്രത്തിലെ ഗാനം 13 മില്യണ്‍ വ്യൂസ് നേടി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്.

## Article Content

തമന്ന ആടിത്തിമിര്‍ത്ത ‘കാവാലാ’ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തംരഗമാണ്. ‘ജയിലര്‍’ ചിത്രത്തിലെ ഗാനം 13 മില്യണ്‍ വ്യൂസ് നേടി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്.

സോഷ്യല്‍ മീഡിയ റീല്‍സുകളിലും ഗാനം നിറയുകയാണ്. നടിയും അവതാരകയുമായ പേളി മാണിയും തന്റെ മകള്‍ നില ഇതേ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു.

**

ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ വളരെ വേഗം വൈറലായി. ഇപ്പോഴിതാ തമന്ന തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുകയാണ്. ‘ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല’ എന്നാണ് വീഡിയോ പങ്കുവെച്ച് തമന്ന കുറിച്ചത്.

പാട്ട് ആസ്വദിച്ച് നൃത്തം ചെയ്യുന്ന കുഞ്ഞ് നിലയെ വീഡിയോയില്‍ കാണാം. ഇതിന് മുമ്പും നിലയുടെ ഡാന്‍സ് വീഡിയോകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം, ജയിലറില്‍ അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡ് ഗായിക ശില്‍പ്പ റാവു ആണ്.

[https://twitter.com/i/status/1677520148540841988**](https://twitter.com/i/status/1677520148540841988)

രജനീകാന്തിന്റെ 169-ാമത് ചിത്രമാണ് ജെയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനീകാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജെയിലറിലെ മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/128661/pearlimaaney-shared-cutevideo-babynila-tamannaah-retweeted)