---
title: "#sithara | പ്രായം അമ്പത് കഴിഞ്ഞിട്ടും സിത്താര വിവാഹം കഴിക്കാത്തതിന്റെ കാരണം ഇത് ; മനസ്സ് തുറന്ന് താരം"
english_title: "#sithara #openup #reason #why #she #getting marrired "
publisher: "moviemax.in"
canonical_url: "https://moviemax.in/news/128660/sithara-openup-reason-why-she-getting-marrired"
published_at: "2023-07-08T20:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a97c711511e_sithara_1.jpg"
keywords: []
---

# #sithara | പ്രായം അമ്പത് കഴിഞ്ഞിട്ടും സിത്താര വിവാഹം കഴിക്കാത്തതിന്റെ കാരണം ഇത് ; മനസ്സ് തുറന്ന് താരം

> **Lead Summary:** മലയാള സിനിമയില്‍ ഒരുകാലത്ത് ഒത്തിരി മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള താരമാണ് സിത്താര. മഴവില്‍ക്കാവടി എന്ന ചിത്രം മാത്രം മതി, സിത്താരയെ മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാന്‍. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും മികച്ച കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചുണ്ട് .

## Article Content

മലയാള സിനിമയില്‍ ഒരുകാലത്ത് ഒത്തിരി മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള താരമാണ് സിത്താര. മഴവില്‍ക്കാവടി എന്ന ചിത്രം മാത്രം മതി, സിത്താരയെ മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാന്‍. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും മികച്ച കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചുണ്ട് .

സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പം സിതാര അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കരിയറില്‍ ചില പാളിച്ചകള്‍ കൊണ്ട് മുന്‍നിര നായികയായി ഏറെനാള്‍ തുടരാന്‍ സിത്താരയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് കുറച്ച് നാള്‍ താരം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇപ്പോള്‍ സീരിയലിലും സിനിമയിലും അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ സജീവമല്ല. താരത്തിന് അമ്പത് വയസ് കഴിഞ്ഞിരിക്കുകയാണ്.

എന്നാല്‍ ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുകയാണ് താരം. എന്ത് കൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യം താരത്തിന് നേരെ എപ്പോഴും എത്താറുണ്ട്. മുമ്പൊരിക്കല്‍ വിവാഹത്തിന് തയ്യാറാകാത്തതിന്റെ കാരണം നടി തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വിവാഹത്തോട് ചെറുപ്പം മുതലേ താല്‍പര്യം ഇല്ലായിരുവെന്നാണ് സിത്താര പറയുന്നത്. ജീവിതത്തില്‍ അച്ഛന് എന്നും വലിയ സ്ഥാനം ഉണ്ടായിരുന്നു. അച്ഛന്റെ അപ്രതീക്ഷിത മരണം എന്നെ തളര്‍ത്തി. അതിന് ശേഷം വിവാഹത്തോട് താല്‍പര്യം തോന്നിയിട്ടില്ല.ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചെന്നാണ് നടി പറയുന്നത്. പതുക്കെ പതുക്കെ ഒറ്റയ്ക്കുള്ള ജീവിതവുമായി പൊരുത്തപ്പെട്ടുവെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിവാഹം കഴിക്കാത്തതിന് കാരണം അതല്ലെന്നും സിത്താര തുറന്ന് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/128660/sithara-openup-reason-why-she-getting-marrired)