---
title: "നസ്റിയയ്ക്കൊപ്പം ചേര്‍ത്ത് വന്ന ഗോസിപ്പിനെ കുറിച്ച് ദുല്‍ഖര്‍"
english_title: "Dulquer about the gossip that came along with Nastia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12866/dulquer-about-the-gossip-that-came-along-with-nastia"
published_at: "2021-11-26T10:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a06c79eea11_.jpg"
keywords: []
---

# നസ്റിയയ്ക്കൊപ്പം ചേര്‍ത്ത് വന്ന ഗോസിപ്പിനെ കുറിച്ച് ദുല്‍ഖര്‍

> **Lead Summary:** ഗോസിപ്പ് കോളങ്ങളില്‍ അധികം വന്നിട്ടില്ലാത്ത പേരാണ് ദുല്‍ഖര്‍ സല്‍മാന്റേത്. എന്നാല്‍ സിനിമയല്ലേ, നടനല്ലേ... പേരിനെങ്കിലും ഒരു ഗോസിപ്പ് വരാതിരിക്കില്ലല്ലോ. ഒരു അഭിമുഖത്തില്‍ തന്നെ കുറിച്ച് കേട്ടതില്‍, ഏറ്റവും അധികം ചിരിപ്പിച്ച ഒരു ഗോസിപ്പിനെ കുറിച്ചാണ് ദുല്‍ഖര്‍ സംസാരിച്ചത്. അത് നസ്‌റിയയ്‌ക്കൊപ്പം ചേര്‍ത്ത് വന്ന ഗോസിപ്പ് ആയിരുന്നുവത്രെ.

## Article Content

ഗോസിപ്പ് കോളങ്ങളില്‍ അധികം വന്നിട്ടില്ലാത്ത പേരാണ് ദുല്‍ഖര്‍ സല്‍മാന്റേത്. എന്നാല്‍ സിനിമയല്ലേ, നടനല്ലേ... പേരിനെങ്കിലും ഒരു ഗോസിപ്പ് വരാതിരിക്കില്ലല്ലോ. ഒരു അഭിമുഖത്തില്‍ തന്നെ കുറിച്ച് കേട്ടതില്‍, ഏറ്റവും അധികം ചിരിപ്പിച്ച ഒരു ഗോസിപ്പിനെ കുറിച്ചാണ് ദുല്‍ഖര്‍ സംസാരിച്ചത്. അത് നസ്‌റിയയ്‌ക്കൊപ്പം ചേര്‍ത്ത് വന്ന ഗോസിപ്പ് ആയിരുന്നുവത്രെ.

നസ്‌റിയ നസീമിനെ കുറിച്ച് മാത്രമല്ല, തനിയ്‌ക്കൊപ്പം അഭിനയിച്ച മറ്റ് ചില നടിമാരെ കുറിച്ചും, കേള്‍ക്കുമ്പോള്‍ ഏറ്റവും അധികം ദേഷ്യം വരുന്ന ഒരു കാര്യത്തെ കുറിച്ചും ദുല്‍ഖര്‍ സംസാരിക്കുകയുണ്ടായി.

നടന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

വായിമൂടി പേസുവോം എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്താണ് നസ്‌റിയയ്‌ക്കൊപ്പം ചേര്‍ത്ത് ഗോസിപ്പ് വന്നത്. എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഗോസിപ്പ് ആയിരുന്നു അത്. സഹോദരിയെ പോലെ എന്നല്ല, എനിക്ക് അവള്‍ ഒരു കുഞ്ഞിനെ പോലെയാണ്. നസ്‌റിയയും അവരുടെ കുടുംബവും വരെ ഈ ഗോസിപ്പ് കണ്ട് ചിരിച്ചു എന്നാണ് ദുല്‍ഖര്‍ പറയുന്നത്

നിത്യ മേനോനുമായി എപ്പോഴും വഴക്കിടുന്ന കാര്യം, അവള്‍ കഴിക്കുന്ന ഡസേട്ടിനെ ചൊല്ലിയാണ്. നമ്മള്‍ അഭിനേതാക്കളാണ്.. ഇങ്ങനെ ഡസേട്ട് കഴിക്കാന്‍ പാടില്ല എന്ന് ഞാന്‍ പറയും. എവിടെ പോയാലും നിത്യ ആദ്യം നോക്കുന്നത് അവിടെയുള്ള ഡസേട്ട് ആണ്. എന്നെ സംബന്ധിച്ച് എപ്പോഴും ഡയറ്റില്‍ ഭയങ്കര ശ്രദ്ധയാണ്. നിത്യ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന കാര്യം ഇതാണ് എന്ന് ദുല്‍ഖര്‍ പറഞ്ഞു.

സായി പല്ലവിടെ കുറിച്ച് ചോദിച്ചപ്പോള്‍, നടിയുടെ എനര്‍ജ്ജിെ കുറിച്ചാണ് ദുല്‍ഖര്‍ സംസാരിച്ചത്. കലി എന്ന ചിത്ത്രതിലാണ് ദുല്‍ഖറും സായി പല്ലവിയും ഒന്നിച്ച് അഭിനയിച്ചത്. ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒരു എനര്‍ജി ഉള്ള നടിയാണ് സായി പല്ലവി. ഭയങ്കര പ്രിപ്രേഷനോടെ അഭിനയിക്കുന്ന നടിയല്ല, വളരെ സ്‌പൊണ്ടേനിയസ് ആണ് പല്ലവി. വളരെ പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ്- ദുല്‍ഖര്‍ പറഞ്ഞു.

ഒരുപാട് ഹോം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള നടിയാണ് പാര്‍വ്വതി. ചെയ്യുന്ന വേഷങ്ങള്‍ കൃത്യമായി പഠിച്ച് ചെയ്യും എന്ന് ദുല്‍ഖര്‍ പറയുന്നു. ചാര്‍ലി, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രത്തിലാണ് പാര്‍വ്വതിയും ദുല്‍ഖറും ഒന്നിച്ച് അഭിനയിച്ചത്.

തിരസ്‌കരിക്കുന്നതാണ് തന്നെ സബന്ധിച്ച് ഏറ്റവും ദേഷ്യം വരുന്ന കാര്യമെന്ന് താരപുത്രന്‍ പറയുന്നു. ഈ ഒരു തലമുറയ്ക്ക് എന്തും ഗൂഗിള്‍ ചെയ്ത് കണ്ടെത്താനുള്ള സൗകര്യം വരെയുണ്ട്. പക്ഷെ എന്നിട്ടും, രണ്ടായിരത്തിന് മുന്‍പ് ലോകമേ ഇല്ലാത്തത് പോലെയുള്ള ചിലരുടെ പെരുമാറ്റം കാണുമ്പോള്‍ ദേഷ്യം വരും.

അവര്‍ക്ക് അതിന് മുന്‍പുള്ളതൊന്നും അറിയില്ല. മുതര്‍ന്ന നടന്മാരെ പോലും. അവരെ കുറിച്ചെല്ലാം മോശമായ കമന്റ് എഴുതും. മര്യാദ ഇല്ലാതെ സംസാരിക്കും. അതൊക്കെ കാണുമ്പോള്‍ ദേഷ്യം തോന്നുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/12866/dulquer-about-the-gossip-that-came-along-with-nastia)