---
title: "#pornstar | നാലു പ്രൊഫഷനൽ ഫുട്ബോൾ താരങ്ങളുമായി ബന്ധപ്പെട്ടു; വെളിപ്പെടുത്തി നടി                                                                                                                                                                                                                                                                                                                                                                "
english_title: "#Pornstar  #revelation #about #Mexico #football."
publisher: "moviemax.in"
canonical_url: "https://moviemax.in/news/128565/pornstar-revelation-about-mexico-football"
published_at: "2023-07-08T15:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a93239ea995_actress.jpg"
keywords: []
---

# #pornstar | നാലു പ്രൊഫഷനൽ ഫുട്ബോൾ താരങ്ങളുമായി ബന്ധപ്പെട്ടു; വെളിപ്പെടുത്തി നടി                                                                                                                                                                                                                                                                                                                                                                

> **Lead Summary:**  മെക്സിക്കോ ഫുട്ബോളിനെ പിടിച്ചുലച്ച് രതിചിത്ര നടിയുടെ വെളിപ്പെടുത്തൽ. പോൺ സ്റ്റാർ ഗിസെൽ മോണ്ടസ് മെക്സിക്കോയിലെ ലിഗ എംഎക്സ് ടൂർണമെന്റിലെ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തിയതാണ് വൻ വിവാദമായത്.

## Article Content

 മെക്സിക്കോ ഫുട്ബോളിനെ പിടിച്ചുലച്ച് രതിചിത്ര നടിയുടെ വെളിപ്പെടുത്തൽ. പോൺ സ്റ്റാർ ഗിസെൽ മോണ്ടസ് മെക്സിക്കോയിലെ ലിഗ എംഎക്സ് ടൂർണമെന്റിലെ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തിയതാണ് വൻ വിവാദമായത്.

നാലു പ്രൊഫഷനൽ ഫുട്ബോൾ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നടി പറഞ്ഞതായി സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. ഒരു ചർച്ചയ്ക്കിടെ അവതാരകൻ‌ നിർബന്ധിച്ചപ്പോൾ താരങ്ങള്‍ കളിക്കുന്ന ക്ലബ്ബുകളും ഗിസെൽ‌ വെളിപ്പെടുത്തി.

മെക്സിക്കൻ ക്ലബ്ബുകളായ അറ്റ്‍ലസ്, ചിവാസ്, ടൈഗ്രെസ് ക്ലബ്ബുകളുടെ താരങ്ങളുമായാണു ബന്ധപ്പെട്ടതെന്നാണു നടിയുടെ അവകാശവാദം. ഇതിൽ ടൈഗ്രെസ് ക്ലബ്ബിന്റെ താരം വളരെ പ്രശസ്തനാണെന്നും വിവാഹിതനാണെന്നും ഗിസെൽ വെളിപ്പെടുത്തി.

‘‘ഫുട്ബോൾ താരങ്ങളുമായി സമൂഹമാധ്യങ്ങളിലൂടെ ബന്ധം സ്ഥാപിച്ച ശേഷം അവർക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ പോയിട്ടുണ്ട്. പിന്നീടാണു ശാരീരികമായി ബന്ധപ്പെട്ടത്.’’– നടി പറഞ്ഞതായി സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.

എന്നാൽ പണത്തിനു വേണ്ടിയല്ല ഇതൊന്നും ചെയ്തതെന്നും നടി പ്രതികരിച്ചു. മെക്സിക്കോക്കാരിയായ ഗിസെൽ മോണ്ടസ് മോഡലും, പോൺസ്റ്റാറുമാണ്. ഇൻസ്റ്റഗ്രാമിൽ 1.5 മില്യൻ പേരാണ് ഗിസെല്ലിന് ആരാധകരായുള്ളത്. ഏതൊക്കെ താരങ്ങളാണ് നടിയുടെ വെളിപ്പെടുത്തലിൽ ‘കുടുങ്ങിയതെന്ന’ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/128565/pornstar-revelation-about-mexico-football)