---
title: "#achaniravi | പ്രമുഖ സിനിമ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു"
english_title: "#filmproducer #AchaniRavi #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128504/filmproducer-achaniravi-passedaway"
published_at: "2023-07-08T12:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a90cdea169c_achaniravi.jpg"
keywords: []
---

# #achaniravi | പ്രമുഖ സിനിമ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു

> **Lead Summary:** പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.

## Article Content

പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.

ജനറൽ പിച്ചേഴ്സ് ഉടമയായിരുന്നു. 2008 ൽ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച നിർമ്മാതാവിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പലതവണ നേടിയിട്ടുണ്ട്.

അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ കലോദ്യമങ്ങളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവാണ് കെ.രവീന്ദ്രനാഥൻ നായർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/128504/filmproducer-achaniravi-passedaway)