logo

ട്രോളുകളിൽ നിറഞ്ഞ് നോബി

Published at May 19, 2021 01:55 PM ട്രോളുകളിൽ നിറഞ്ഞ് നോബി

ബിഗ് ബോസ് വീട്ടിൽ വരുമ്പോൾ താരമൂല്യം കൊണ്ടും പ്രേക്ഷകപിന്തുണ കൊണ്ടും ഏറെ മുൻനിരയിലുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു നോബി. വലിയ പ്രശ്നങ്ങൾക്ക് ഒന്നും പോവാതെ, എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കുന്ന മത്സരാർത്ഥി. എന്നാൽ നല്ല സ്പോർട്സ്മാൻ സ്പിരിറ്റ് വേണ്ട ഷോയിൽ ഗെയിമുകളിലും ഫിസിക്കൽ ടാസ്കുകളിലും വീടിനകത്തെ ജോലികളിലും പലപ്പോഴും നോബി മോശം പ്രകടനം കാഴ്ച വയ്ക്കാൻ തുടങ്ങിതോടെയാണ് പ്രേക്ഷകപിന്തുണ നഷ്ടമായി തുടങ്ങിയത്.

മത്സരം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കിടിലം ഫിറോസ്, റംസാൻ എന്നിവർക്കൊപ്പം ഒരു ഗ്രൂപ്പിസത്തിന്റെ ഭാഗമായി കളിയ്ക്കുന്ന നോബിയെ ആണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. കിടിലം ടീമിന്റെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് മോശം പ്രകടനം കാഴ്ച വച്ചിട്ടും നോമിനേഷനുകളിലൊന്നും വരാതെ ഇത്രനാളും നോബി ബിഗ് ബോസ് വീടിനകത്ത് സേഫായി തുടർന്നത് എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരുടെയും വിലയിരുത്തൽ. ഇത്രയേറെ ക്യാപ്റ്റൻസി ടാസ്കുകളിൽ നോബി വരുന്നതും ആ ഗ്രൂപ്പ് കളിയുടെ ഭാഗമായിട്ടാണെന്ന് പ്രേക്ഷകർ ഒന്നടക്കം പറയുന്നു.


ശരാശരിയോ അതിൽ താഴെയോ പ്രകടനം കാഴ്ച വച്ചാലും ഗ്രൂപ്പിസത്തിന്റെ ഭാഗമായി മികച്ച പ്ലെയറുടെ ലിസ്റ്റിലേക്ക് നോബി നാമനിർദ്ദേശം ചെയ്യപ്പെടുന്നതും കൂടുതൽ വോട്ടുകളോടെ ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടുന്നതും ബിഗ് ബോസ് വീട്ടിലെ ഒരു കീഴ്‌‌വഴക്കമായി മാറിയിട്ട് ആഴ്ചകളായി. ശാരീരികമായ ബുദ്ധിമുട്ടുകളുള്ള നോബി മറ്റൊരു മത്സരാർത്ഥിയെ വച്ച് ക്യാപ്റ്റൻസി ടാസ്കുകളെ നേരിടുന്ന രീതിയും പ്രേക്ഷകർക്കിടയിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. റംസാൻ, ഋതു, അനൂപ് എന്നിവരൊക്കെ പലയാവർത്തി നോബിയ്ക്ക് വേണ്ടി ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ചവരാണ്.

ഏറ്റവും ഒടുവിൽ നടന്ന ക്യാപ്റ്റൻസി മത്സരത്തിലും അനൂപാണ് നോബിയ്ക്ക് പകരം കളിച്ച് ജയിച്ചത്. എന്നാൽ വീക്ക്‌ലി എപ്പിസോഡിൽ മോഹൻലാൽ ഇടപ്പെട്ട് എല്ലാ മത്സരാർത്ഥികളുടെയും പൂർണസമ്മതത്തോടെ നോബിയിൽ നിന്നും ക്യാപ്റ്റൻസി പട്ടം അതുവരെ ക്യാപ്റ്റനാവാൻ അവസരം ലഭിക്കാതെ പോയ ഋതുവിന് നൽകുകയായിരുന്നു.


ഇത്തവണ, മണിക്കുട്ടനും ഡിംപലുമാണ് നോബിയ്ക്ക് എതിരെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. നോബി നോമിനേഷനിൽ വന്നതിൽ പ്രേക്ഷകരും സന്തോഷത്തിലാണ്. മത്സരാർത്ഥികളുടെ ബിഗ് ബോസ് വീട്ടിലെ നിലനിൽപ്പ് തീരുമാനിക്കുന്നതിൽ പ്രേക്ഷകരുടെ വോട്ടിന് ഏറെ നിർണായകമായ സ്ഥാനമാണ് ഉള്ളത്. അതിനാൽ തന്നെ, ഈ നോമിനേഷൻ നോബിയ്ക്ക് വലിയൊരു കടമ്പയാണ്. നോബി ബിഗ് ബോസ് വീട്ടിൽ വാഴുമോ അതോ വീഴുമോ എന്ന് ഈ ആഴ്ച കണ്ടറിയാം.

ബിഗ് ബോസ് ഹൗസിൽ വന്നതിനു ശേഷം ഇതിനു മുൻപ് ഒരേ ഒരു തവണ മാത്രമേ നോബി നോമിനേഷനിൽ വന്നിട്ടുള്ളൂ. ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസത്തിന്റെ തണലിൽ സേഫ് ആയിരിക്കുകയായിരുന്നു നോബി ഇത്രനാളും. അതുകൊണ്ടു തന്നെ, നോബിയെ നോമിനേഷനിൽ കിട്ടിയതിന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ് ട്രോളന്മാരും. നോബിയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.


പതിവില്ലാതെ നോബിയെ നോമിനേഷനിൽ കണ്ട ഹോട്ട്സ്റ്റാർ, “ഇതേതാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ?” എന്നു തിരക്കുന്ന ഒരു ട്രോളാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടുന്നത്.

Nobby full of trolls

Related Stories
നിലയ്ക്കും ആ കഴിവ് കിട്ടിയിട്ടുണ്ടെന്ന് പേളി മാണി! ഏറ്റെടുത്ത് ആരാധകരും!

Sep 14, 2021 02:58 PM

നിലയ്ക്കും ആ കഴിവ് കിട്ടിയിട്ടുണ്ടെന്ന് പേളി മാണി! ഏറ്റെടുത്ത് ആരാധകരും!

ക്രേസി വേള്‍ഡെന്ന വീഡിയോയുമായാണ് പേളി എത്തിയത്. നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്ന് പേളി വീണ്ടും തെളിയിച്ചിരിക്കുകയാണെന്നായിരുന്നു ആരാധകര്‍...

Read More >>
'അമ്മയുടെ ജീവനറ്റ ദേഹത്ത് കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്-എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടമെന്ന് ഭാഗ്യം പറയുമായിരുന്നു

Sep 13, 2021 08:44 PM

'അമ്മയുടെ ജീവനറ്റ ദേഹത്ത് കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്-എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടമെന്ന് ഭാഗ്യം പറയുമായിരുന്നു

മകനെക്കുറിച്ച് എപ്പോഴും പറയും. അവൻ എൻജിനീയറിങ്ങു കഴിഞ്ഞിട്ട് നല്ല ഒരു ജോലി കിട്ടണം അതാണ് നിഷാമ്മേ എന്റെ ഏറ്റവും വലിയ സ്വപ്നം എന്നെപ്പോഴും...

Read More >>
Trending Stories