---
title: "#vidhyabalan |ഞങ്ങള്‍ സഹോദരിമാരാണ്, പക്ഷെ സംസാരമോ ബന്ധമോ ഇല്ല; തുറന്ന് പറഞ്ഞ് താരങ്ങൾ"
english_title: "#we are sisters #starsopenup #but#thrier#is #no#strongconnection#between#family "
publisher: "moviemax.in"
canonical_url: "https://moviemax.in/news/128440/we-are-sisters-starsopenup-butthrieris-nostrongconnectionbetweenfamily"
published_at: "2023-07-08T09:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8e5fd1819b_vidhya_1.jpg"
keywords: []
---

# #vidhyabalan |ഞങ്ങള്‍ സഹോദരിമാരാണ്, പക്ഷെ സംസാരമോ ബന്ധമോ ഇല്ല; തുറന്ന് പറഞ്ഞ് താരങ്ങൾ

> **Lead Summary:** ബോളിവുഡിലെ മിന്നും താരമാണ് വിദ്യ ബാലന്‍. സിനിമാ ലോകത്തെ ഞെട്ടിച്ച പ്രകടനങ്ങളിലൂടേയും ബോക്‌സ് ഓഫീസ് പിടിച്ചുലച്ച വിജയങ്ങളിലൂടേയും ഇന്ത്യന്‍ സിനിമയില്‍ പകരം വെക്കാനില്ലാത്ത താരമാണ് മാറിയ നടി. ദക്ഷിണേന്ത്യയില്‍ വേരുകളുള്ള വിദ്യയെ പോലെ ദേശീയ പുരസ്‌കാരം നേടിയ മറ്റൊരു തെന്നിന്ത്യന്‍ നടിയാണ് പ്രിയാമണി. ഫാമിലി മാനിലൂടെ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന പ്രിയാമണി തെന്നിന്ത്യന്‍ സിനിമയിലെ നിന്നും താരമാണ്.

## Article Content

ബോളിവുഡിലെ മിന്നും താരമാണ് വിദ്യ ബാലന്‍. സിനിമാ ലോകത്തെ ഞെട്ടിച്ച പ്രകടനങ്ങളിലൂടേയും ബോക്‌സ് ഓഫീസ് പിടിച്ചുലച്ച വിജയങ്ങളിലൂടേയും ഇന്ത്യന്‍ സിനിമയില്‍ പകരം വെക്കാനില്ലാത്ത താരമാണ് മാറിയ നടി. ദക്ഷിണേന്ത്യയില്‍ വേരുകളുള്ള വിദ്യയെ പോലെ ദേശീയ പുരസ്‌കാരം നേടിയ മറ്റൊരു തെന്നിന്ത്യന്‍ നടിയാണ് പ്രിയാമണി. ഫാമിലി മാനിലൂടെ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന പ്രിയാമണി തെന്നിന്ത്യന്‍ സിനിമയിലെ നിന്നും താരമാണ്.

അതേസമയം വിദ്യയും പ്രിയാമണിയും തമ്മിലുള്ള ബന്ധം പലര്‍ക്കും അറിയില്ല. ഇവർ കസിന്‍സാണ്. പൊതുവേദികളില്‍ വിദ്യയേയും പ്രിയാമണിയേയും ഇതുവരേയും ഒരുമിച്ച് കണ്ടിട്ടില്ല. അതുപോല ഇരുവരും അഭിമുഖങ്ങളില്‍ പരസ്പരം പരാമര്‍ശിക്കാറുമില്ല. അഭിനയിക്കുന്നത് വേറെ വേറെ ഇന്‍ഡസ്ട്രികളിലായതിനാല്‍ വിദ്യയും പ്രിയാമണിയും ഒരുമിച്ച് വരുന്ന അവസരങ്ങള്‍ തീരെ കുറവാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ ബന്ധം പലര്‍ക്കും അറിയില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ വിദ്യയാണ് പ്രിയാമണിയെക്കുറിച്ച് സംസാരിച്ചത്. അതെ ഞങ്ങള്‍ ബന്ധുക്കളാണ്. പക്ഷെ ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്. ഒരിക്കല്‍ ഒരു അവാര്‍ഡ് വേദിയില്‍ വച്ച് കണ്ടിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ബന്ധമില്ല. അവള്‍ മികച്ചൊരു നടിയാണ്. കരിയറിലും നന്നായി പോകുന്നു. കൂടുതല്‍ കരുത്താകട്ടെ'' എന്നാണ് അന്ന് വിദ്യ പറഞ്ഞത്. പിന്നീടൊരിക്കല്‍ പ്രിയാമണിയും വിദ്യ ബാലനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

വിദ്യയുമായി തനിക്ക് അടുപ്പമില്ലെങ്കിലും വിദ്യയുടെ അച്ഛനുമായി ബന്ധമുണ്ടെന്നാണ് പ്രിയാമണി പറഞ്ഞത്. ''ഞങ്ങള്‍ സെക്കന്റ് കസിന്‍സാണ്. ഞങ്ങള്‍ക്ക് വ്യക്തിപരമായി ബന്ധമില്ല. അവളുടെ അച്ഛനുമായി എനിക്ക് ബന്ധമുണ്ട്. ഞാന്‍ മുംബൈയില്‍ വരുമ്പോഴെല്ലാം അദ്ദേഹത്തെ വിളിക്കാറുണ്ട്. നടിയെന്ന നിലയില്‍ ഞാന്‍ അവളില്‍ അഭിമാനിക്കുന്നു.  അസാധ്യ നടിയാണ്'' എന്നാണ് പ്രിയാമണി വിദ്യയെക്കുറിച്ച് പറഞ്ഞത്. അതേസമയം ബോളിവുഡിലേക്ക് തിരികെ വരാനൊരുങ്ങുകയാണ് പ്രിയാമണി. ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലൂടെയാണ് പ്രിയാമണിയുടെ തിരിച്ചുവരവ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/128440/we-are-sisters-starsopenup-butthrieris-nostrongconnectionbetweenfamily)