---
title: "മുന്‍പത്തെ പോലെ എല്ലാത്തിനും ഇനി 'യെസ്' പറയില്ല,തുറന്ന്‍ പറഞ്ഞ് താരം "
english_title: "No more saying 'yes' to everything like before, frankly imagining"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12843/no-more-saying-yes-to-everything-like-before-frankly-imagining"
published_at: "2021-11-26T08:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a04c1b6a088_bhavna.jpg"
keywords: []
---

# മുന്‍പത്തെ പോലെ എല്ലാത്തിനും ഇനി 'യെസ്' പറയില്ല,തുറന്ന്‍ പറഞ്ഞ് താരം 

> **Lead Summary:** മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന . നിരവധി നല്ല സിനിമകളാണ് താരം ചെയ്തിട്ടുള്ളത് . 'നമ്മള്‍' എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തിയത് .

## Article Content

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന . നിരവധി നല്ല സിനിമകളാണ് താരം ചെയ്തിട്ടുള്ളത് . 'നമ്മള്‍' എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തിയത് .

എന്നാല്‍  കന്നട നാടിന്റെ മരുമകളായി പോയതിന് ശേഷം ഇപ്പോള്‍ ഭാവന കൂടുതലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത് കന്നട സിനിമയില്‍ തന്നെയാണ്. രണ്ട് സിനിമകളാണ് ഇപ്പോള്‍ തുടര്‍ച്ചയായി തിയേറ്ററിലെത്തിയിരിയ്ക്കുന്നത്. ഒരു ചിത്രം റിലീസിനും തയ്യാറെടുക്കുന്നു. എന്നാല്‍ ഇനി അധികം സിനിമകള്‍ വാരി വലിച്ച് ചെയ്യില്ല എന്നാണ് നടിയുടെ തീരുമാനം. സെലക്ടീവാകുകയാണ് എന്ന് ഭാവന തുറന്ന് പറയുന്നു.

നടിയുടെ വാക്കുകള്‍ 

പുതിയ കന്നട ചിത്രത്തിന്റെ റിലീസിന് ശേഷം ഒരു  അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന. ഇനി വരുന്ന എല്ലാ സിനിമയ്ക്കും 'യെസ്' എന്ന് പറയില്ല എന്ന് നടി വ്യക്തമാക്കി.

ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ഞാന്‍ കടന്നു കഴിഞ്ഞു. ഇപ്പോള്‍ എന്റെ വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുന്‍പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം എനിക്കില്ല.

വളരെ നേരത്തെ സിനിമയില്‍ എത്തയതാണ് ഞാന്‍. എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത്. ഇനി എനിക്ക് പതുക്കെ മുന്നോട്ട് പോയാല്‍ മതി. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യും - ഭാവന പറഞ്ഞു.

ബാജറാംഗി 2 എന്ന ചിത്രങ്ങളാണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഗോവിന്ദ ഗോവിന്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിഭങ് നടി പൂര്‍ത്തിയാക്കി. ഈ സിനിമയില്‍ നടിയായി തന്നെയാണ് ഭാവന അഭിനയിക്കുന്നത്. നടി, നടിയായി തന്നെ അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും രസകരവും ആയിരുന്നു എന്ന് ഭാവന പറയുന്നു.

2017 ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന ഏറ്റവും ഒടുവില്‍ മലയാള സിനിമയില്‍ അഭിനയിച്ചത്. മലയാളം താന്‍ വേണ്ട എന്ന് വച്ചതല്ല, മലയാള സിനിമ തന്നെ വേണ്ട എന്ന് വച്ചതാണ് എന്നാണ് നടി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12843/no-more-saying-yes-to-everything-like-before-frankly-imagining)