---
title: "#kallyanisunil | വിവാഹത്തിന് പിന്നാലെ എത്തിയ പുതിയ സന്തോഷം പങ്കുവച്ച് സാന്ത്വനം സീരിയലിലെ അമ്മു!ആശംസ അറിയിച്ച് ആരാധകർ "
english_title: "#after #marriage #santhwanam ammu #revealse#their #happynews  #fans #congragulated "
publisher: "moviemax.in"
canonical_url: "https://moviemax.in/news/128428/after-marriage-santhwanam-ammu-revealsetheir-happynews-fans-congragulated"
published_at: "2023-07-08T09:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8ddd5e5f83_kallyani_2.jpg"
keywords: []
---

# #kallyanisunil | വിവാഹത്തിന് പിന്നാലെ എത്തിയ പുതിയ സന്തോഷം പങ്കുവച്ച് സാന്ത്വനം സീരിയലിലെ അമ്മു!ആശംസ അറിയിച്ച് ആരാധകർ 

> **Lead Summary:** സീരിയൽ താരങ്ങളുടെ ഓരോ വിശേഷവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് പരമ്പരയിൽ അപർണയുടെ സഹോദരിയുടെ വേഷം ചെയ്ത കല്യാണി സുനിലിന്റെ വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത് . അപ്പുവിന്റെ അനിയത്തിയായ അമ്മു എന്ന കഥാപാത്രത്തെയാണ് കല്യാണി സുനിൽ അവതരിപ്പിച്ചത്. താരത്തിന്റെ യഥാർത്ഥപേര് സോനാ സുനിൽ എന്നാണ്.

## Article Content

സീരിയൽ താരങ്ങളുടെ ഓരോ വിശേഷവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് പരമ്പരയിൽ അപർണയുടെ സഹോദരിയുടെ വേഷം ചെയ്ത കല്യാണി സുനിലിന്റെ വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത് . അപ്പുവിന്റെ അനിയത്തിയായ അമ്മു എന്ന കഥാപാത്രത്തെയാണ് കല്യാണി സുനിൽ അവതരിപ്പിച്ചത്. താരത്തിന്റെ യഥാർത്ഥപേര് സോനാ സുനിൽ എന്നാണ്.

അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. സാന്ത്വനം താരങ്ങളെല്ലാം കല്യാണിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ വീഡിയോകൾ വൈറലായിരുന്നു. അനൂപാണ് കല്യാണിയുടെ വരൻ . ഇരുവരുടെയും അറേഞ്ച്ഡ് മാരേജായിരുന്നു. കുടുംബ സുഹൃത്തുക്കളായിരുന്നു ഇരുവരും. അങ്ങനെയാണ് വിവാ​ഹത്തിലേക്ക് കാര്യങ്ങൾ എത്തിയത്.

വിവാഹം കുറച്ച് നേരത്തെയാണ് അത് ശരിയാണ്. ഇപ്പോൾ എന്റെ വീട്ടിൽ അത്യാവശ്യം ജാതകത്തിൽ ഒക്കെ വിശ്വസിക്കുന്ന ആളുകൾ ആണുള്ളത്.അതാണ് വിവാഹം നേരത്തെ നടത്തിയത്.' എന്നാണ് വിവാഹശേഷം സംസാരിക്കവെ കല്യാണി പറഞ്ഞത്. കുടുംബജീവിതം ആരംഭിച്ച് ആറ് മാസം പിന്നിടുമ്പോൾ പുതിയൊരു സന്തോഷം കല്യാണിയെ തേടി എത്തിയിരിക്കുകയാണ്. താരം അമ്മയാകാൻ പോവുകയാണ്.

പ്ര​ഗ്നൻസി ടെസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കല്യാണി തന്നെയാണ് തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. ബേബി ലോഡിങ്... ഞങ്ങളുടെ കുഞ്ഞുവാവയെ കാത്തിരിക്കുന്നു...' എന്നും കല്യാണി കുറിച്ചിട്ടുണ്ട്.നിരവധി പേരാണ് താരത്തിനും ഭർത്താവിനും ആശംസകൾ നേർന്ന് എത്തിയത്.

കുഞ്ഞ് പിറക്കുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നത്.സാന്ത്വനത്തിന് പുറമെ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കനൽപ്പൂവ് എന്ന സീരിയലിലും കല്യാണി അഭിനയിക്കുന്നുണ്ട്. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് കല്യാണിയുടെ കനൽപ്പൂവിലെ ആതിര. ചേട്ടന്മാരുടെ ഒരേയൊരു പെങ്ങൾ, നാത്തൂന്മാരെ ഏറെ ഉപദ്രവിക്കുന്ന ഒരു കുശുമ്പി ഒക്കെയാണ്

കല്യാണിയുടെ ആതിര. സോഷ്യൽമീഡിയയിൽ സജീവമായ കല്യാണി പങ്കുവെക്കുന്ന റീൽസ് വീഡിയോകളും വൈറലാകാറുണ്ട്. ആനന്ദ് കുമാർ, അമ്പിളി ദേവി, മങ്കാ മഹേഷ്, ചിലങ്ക തുടങ്ങിയവരാണ് കല്യാണിക്ക് പുറമെ കനൽപ്പൂവിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മറ്റുള്ള സീരിയൽ താരങ്ങളെപ്പോലെ തന്നെ കല്യാണിക്കും ആരാധകരെ സമ്പാദിച്ച് കൊടുത്തത് സാന്ത്വനം പരമ്പരയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/128428/after-marriage-santhwanam-ammu-revealsetheir-happynews-fans-congragulated)