---
title: "#murder| അംഗീകാര പെരുമഴ; 'മർഡർ ' ഹൃസ്വ ചലചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു"
english_title: "#shower approval #murder #shortfilm #gaining #audience #attension"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128330/shower-approval-murder-shortfilm-gaining-audience-attension"
published_at: "2023-07-07T18:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8076f89051_murder_1.jpg"
keywords: []
---

# #murder| അംഗീകാര പെരുമഴ; 'മർഡർ ' ഹൃസ്വ ചലചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു

> **Lead Summary:** കാർബൺ ക്യാപ്ചർ സിനിമ സിന്റെ ബാന്നറിൽ നിധിൻദാസ് എഴുതി സംവിധാനം ചെയ്ത 'മർഡർ ' ഹൃസ്വ ചലചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു. അക്ഷയ് അമ്പാടി ക്യാമറ ചലിപ്പിച്ച ഈ മിനി സിനിമയിൽ അഖിൽ സതീഷ് നായകനായി അഭിനയിച്ചത്. മർഡർ ഇതിനകം നിരവധി അവാർഡുകൾ സ്വന്തമാക്കി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റുകളിൽ ശ്രദ്ധ നേടി.

## Article Content

കാർബൺ ക്യാപ്ചർ സിനിമ സിന്റെ ബാന്നറിൽ നിധിൻദാസ് എഴുതി സംവിധാനം ചെയ്ത 'മർഡർ ' ഹൃസ്വ ചലചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു. അക്ഷയ് അമ്പാടി ക്യാമറ ചലിപ്പിച്ച ഈ മിനി സിനിമയിൽ അഖിൽ സതീഷ് നായകനായി അഭിനയിച്ചത്. മർഡർ ഇതിനകം നിരവധി അവാർഡുകൾ സ്വന്തമാക്കി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റുകളിൽ ശ്രദ്ധ നേടി.

രാജസ്ഥാൻ ഗ്യാൻ ഉദയ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനം മികച്ച തിരക്കഥ വിഭാഗത്തിലും ആഗ്ര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ത്രില്ലെർ മികച്ച തിരക്കഥ മികച്ച നടി എന്ന വിഭാഗത്തിലും, ഗാലക്സി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിൽ മികച്ച നടൻ മികച്ച ചായഗ്രഹണം മികച്ചാ സംവിധായകൻ വിഭാഗത്തിലും അവാർഡ് നേടി.

ഗ്ലോബൽ സ്റ്റാർ ഇന്റർനാഷണൽ ഫെസ്റ്റിവൽ ൽ ബെസ്റ്റ് ത്രില്ലെർ ബെസ്റ്റ് അക്ടർ ബെസ്റ്റ് ഡയറക്ടർ വഭാഗത്തിലും,വൺ ലീഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച കോസ്റ്റും ഡിസൈനർക്കും ഉള്ള അവാർഡും റേഡിയന്റ് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച ക്യാമറമാൻ,ബെസ്റ്റ് ആക്ടർ, ബെസ്റ്റ് ഡയറക്ടർ അവാർഡിനൊപ്പം കൊൽക്കത്ത യിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവൽ ആയ സത്യജിത് ഋത്വിക് മൃണാൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിൽ ഒഫീഷ്യൽ സെലക്ഷനും ലഭിച്ചു.

GISFFA INTERNATIONAL FEST, GAAMA INTERNATIONAL FILM FESTIVAL CALICUT തുടങ്ങി പത്തോളം ഫെസ്റ്റിവലുകളിൽ ഒഫീഷ്യൽ സെലക്ഷനും നേടിയിരിക്കുകയാണ്. സിനിമമോഹികളായ ഉള്ളിയേരിക്കാരായ കുറച്ചു ചെറുപ്പക്കാർ ചേർന്ന് ഒരുക്കിയിയിരിക്കുന്ന MURDER എന്ന ഹ്രസ്വചിത്രം മറക്കാതെ കാണുക

### Related Links & Sources
- [Original Story Source](https://moviemax.in/news/128330/shower-approval-murder-shortfilm-gaining-audience-attension)