---
title: "#BheemanRaghu | നടനും ബി.ജെ.പി നേതാവുമായിരുന്ന ഭീമൻ രഘു എ.കെ.ജി സെന്ററിലെത്തി"
english_title: "#Actor  #BJPleader #BheemanRaghu #came #AKGCentre."
publisher: "moviemax.in"
canonical_url: "https://moviemax.in/news/128302/actor-bjpleader-bheemanraghu-came-akgcentre"
published_at: "2023-07-07T16:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7e95cf29a1_bheemanraghu.jpg"
keywords: []
---

# #BheemanRaghu | നടനും ബി.ജെ.പി നേതാവുമായിരുന്ന ഭീമൻ രഘു എ.കെ.ജി സെന്ററിലെത്തി

> **Lead Summary:**  നടനും ബി.ജെ.പി നേതാവുമായിരുന്ന ഭീമൻ രഘു എ.കെ.ജി സെന്ററിലെത്തി. നേതൃത്വവുമായുള്ള ഭിന്നതകൾ കാരണം ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിക്കുമെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

## Article Content

 നടനും ബി.ജെ.പി നേതാവുമായിരുന്ന ഭീമൻ രഘു എ.കെ.ജി സെന്ററിലെത്തി. നേതൃത്വവുമായുള്ള ഭിന്നതകൾ കാരണം ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിക്കുമെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

സി.പി.എം നേതൃത്വത്തോട് ഇതുസംബന്ധിച്ച് താൽപര്യവും ഭീമൻ രഘു അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഭീമന്‍‍ രഘു ഇപ്പോൾ എ.കെ.ജി സെന്ററിലെത്തിയത്.

നേരത്തേ നടനും സംവിധായകനുമായ രാജസേനനും ഇത്തരത്തിൽ ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/128302/actor-bjpleader-bheemanraghu-came-akgcentre)