#jayabachan |ജയക്ക് ആദ്യം ഇഷ്ടം തോന്നിയത് ആ നടനോട്...! ഒരു ​ഗ്രീക്ക് ദേവനെ പോലെ തനിക്ക് തോന്നിയെന്നും താരം

#jayabachan |ജയക്ക് ആദ്യം ഇഷ്ടം തോന്നിയത് ആ നടനോട്...! ഒരു ​ഗ്രീക്ക് ദേവനെ പോലെ തനിക്ക് തോന്നിയെന്നും താരം
2023-07-07T15:28:00 | By Nourin Minara KM

(moviemax.in)ബോളിവുഡിൽ എപ്പോഴും ചർച്ചാ വിഷയമാകുന്ന താരമാണ് ​ ജയ ബച്ചൻ. മറ്റ് താരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തായാണ് ജയ. താരപത്നി എന്നതിനപ്പുറത്ത് സിനിമയിലും രാഷ്ട്രീയത്തിലും സ്വന്തമായി സ്ഥാനമുള്ള ജയ കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരിയാണ്. ഇക്കാരണം കൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളിലും ജയ അകപ്പെട്ടിട്ടുണ്ട്. പാപ്പരാസി മാധ്യമങ്ങളോട് ജയ ബച്ചൻ കാണിക്കുന്ന ദേഷ്യമാണ് ഏറെ ചർച്ചയാകാറ്.


മാധ്യമങ്ങൾ തന്നെ എപ്പോഴും പിന്തുടരുന്നതോ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്നതോ ജയ ബച്ചന് ഇഷ്ടമല്ല. ഇക്കാര്യം തുറന്ന് പറയാനും താരം മടിക്കില്ല. റിപ്പോർട്ടർമാരുമായി ഉണ്ടാകുന്ന വഴക്ക് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ മുൻകോപക്കാരിയായ ജയക്കപ്പുറം ഒരു കാലത്ത് സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത നടിയായിരുന്നു ജയ ബച്ചൻ‌. ജയ ബച്ചന്റെ പഴയ ​ഗാന രം​ഗങ്ങളും മറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലാകാറുണ്ട്. ഇന്നത്തെ ജയ ബച്ചൻ തന്നെയാണോ അതെന്ന് പലരും അത്ഭുതപ്പെടാറുമുണ്ട്. അമിതാഭ് ബച്ചനുമായുള്ള വിവാഹത്തിന് ശേഷമാണ് ജയ ബച്ചൻ സിനിമകളിൽ നിന്നും അകന്ന് തുടങ്ങിയത്.

ജയ ബച്ചന് കടുത്ത ആരാധന തോന്നിയ നടൻ എഴുപതുകളിലെ സൂപ്പർതാരമായ ധർമ്മേന്ദ്രയാണ്. ധർമ്മേന്ദ്രയോട് ഇഷ്ടം തോന്നിയിരുന്നെന്ന് നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. 1971 ൽ പുറത്തിറങ്ങിയ ​ഗുഡ്ഡി എന്ന സിനിമയിൽ ധർമ്മേന്ദ്രയും ജയയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജയ ബച്ചന്റെ ആദ്യ സിനിമയായിരുന്നു ഇത്. 2007 ൽ കോഫി വിത്ത് കരൺ എന്ന ഷോയിൽ വെച്ചാണ് ജയ ബച്ചൻ തന്റെ ആരാധനയെക്കുറിച്ച് തുറന്ന് പറഞ്ഞത്. ആദ്യമായി ധർമ്മേന്ദ്രയെ കണ്ടപ്പോൾ പേടി മൂലം അടുത്തുള്ള സോഫയ്ക്ക് പിറകിൽ ഒളിച്ചിരുന്നെന്ന് ജയ ബച്ചൻ തുറന്ന് പറഞ്ഞു.


പേടി കാരണം എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായില്ല. അദ്ദേഹം അതിസുന്ദരനായിരുന്നു. വെള്ള ട്രൗസറും വെള്ള ഷർട്ടുമായിരുന്നു അദ്ദേഹം ധരിച്ചത്. ഒരു ​ഗ്രീക്ക് ദേവനെ പോലെ തനിക്ക് തോന്നിയെന്നും ജയ ബച്ചൻ അന്ന് തുറന്ന് പറഞ്ഞു. ധർമ്മേന്ദ്രയ്ക്കൊപ്പം ഷോലെയ് എന്ന സിനിമയിലും ജയ അഭിനയിച്ചിട്ടുണ്ട്. ഷോലെയിൽ ധർമ്മേന്ദ്രയെ സ്നേഹിക്കുന്ന ബസന്തി എന്ന കഥാപാത്രം ചെയ്യേണ്ടത് താനായിരുന്നു.

കാരണം ധർമ്മേന്ദ്രയെ താൻ സ്നേഹിച്ചിരുന്നു എന്നും അന്ന് തമാശയോടെ ജയ പറഞ്ഞു. രാധ എന്ന കഥാപാത്രത്തെയാണ് ഷോലെയിൽ ജയ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ധർമ്മേന്ദ്ര ജയയുടെ പഴയ വാക്കുകളെക്കുറിച്ച് സംസാരിച്ചു. ജയയുടെ സ്നേഹവും ബഹുമാനവും കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ധർമ്മേന്ദ്ര ചൂണ്ടിക്കാട്ടി.


ജയയെയും അമിതാഭിനെയും എനിക്ക് ഏറെക്കാലമായി അറിയാം. ഷോലെയ് ഷൂട്ട് ചെയ്യുന്ന സമയത്തെ തമാശകളെല്ലാം എനിക്കിപ്പോഴും ഓർമ്മയുണ്ടെന്നും ധർമ്മേന്ദ്ര പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ജയ ബച്ചനും ധർമ്മേന്ദ്രയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് റിലീസിനൊരുങ്ങുന്ന റോക്കി ഓർ റാണി കി പ്രേം കഹാനി. പ്രിയ താരങ്ങളെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ആലിയ ഭട്ടും രൺവീർ സിം​ഗും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധായകൻ കരൺ ജോഹറാണ്. വർഷങ്ങൾക്ക് ശേഷം കരൺ ജോഹർ സംവിധാനം ചെയ്യുന്നെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ധർമ്മേന്ദ്രയ്ക്കും ജയ ബച്ചനും പുറമെ നടി ഷബാന അസ്മിയും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Content Highlight: #Jaya first fell in love with that #actor...! The star also felt like a #Greekgod

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup