---
title: "#aiswaryarai | ശരീരം കാട്ടി ആണുങ്ങളെ മയക്കുകയല്ലേ? ഐശ്വര്യയെ കളിയാക്കി അവതാരകന്‍; മറുപടി നൽകി താരം"
english_title: "#show #off #your #body #anchor #made fun #aiswarya #give #good #replay "
publisher: "moviemax.in"
canonical_url: "https://moviemax.in/news/128293/show-off-your-body-anchor-made-fun-aiswarya-give-good-replay"
published_at: "2023-07-07T15:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7e3d7c366d_aiswarya_1.jpg"
keywords: []
---

# #aiswaryarai | ശരീരം കാട്ടി ആണുങ്ങളെ മയക്കുകയല്ലേ? ഐശ്വര്യയെ കളിയാക്കി അവതാരകന്‍; മറുപടി നൽകി താരം

> **Lead Summary:** ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ റായ്. ഐശ്വര്യയോളം ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നായികയുണ്ടാകില്ല. തനിക്കൊപ്പം ഉണ്ടായിരുന്നവരും തനിക്ക് ശേഷം വന്നവരും അഭിനയമൊക്കെ നിര്‍ത്തി ഗൃഹഭരണത്തിലേക്ക് കടന്നപ്പോഴും ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി തുടരുകയാണ് ഐശ്വര്യ റായ്.

## Article Content

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ റായ്. ഐശ്വര്യയോളം ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നായികയുണ്ടാകില്ല. തനിക്കൊപ്പം ഉണ്ടായിരുന്നവരും തനിക്ക് ശേഷം വന്നവരും അഭിനയമൊക്കെ നിര്‍ത്തി ഗൃഹഭരണത്തിലേക്ക് കടന്നപ്പോഴും ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി തുടരുകയാണ് ഐശ്വര്യ റായ്.

എന്നാല്‍ ഒരിക്കല്‍ തന്നെ താരമാക്കിയ സൗന്ദര്യ മത്സരങ്ങളുടെ പേരില്‍ ഐശ്വര്യ റായ് വിമര്‍ശനം നേരിട്ടിട്ടുണ്ട്. തന്റെ 21-ാം വയസിലാണ് ഐശ്വര്യ റായ് ലോകസുന്ദരിയാകുന്നത്. മത്സരത്തിലെ ബിക്കിനി റൗണ്ടാണ് വിമര്‍ശിക്കപ്പെട്ടത്. ബ്രിട്ടീഷ് ടിവി ഷോയായ ദ മോണിംഗില്‍ ഐശ്വര്യ അതിഥിയായി എത്തിയിരുന്നു. പരിപാടിയുടെ അവതാരകനാണ് ഐശ്വര്യയെ വിമര്‍ശിച്ചത്.

നിങ്ങളുടെ കാരണങ്ങള്‍ എന്തൊക്കെ തന്നെയാണെങ്കിലും നിങ്ങള്‍ പുരുഷന്മാരെ ടിവിയുടെ മുന്നില്‍ ഇരുത്തി സ്വിംസ്യൂട്ടിലെ സുന്ദരമായ ശരീരം കണ്ട് ആസ്വദിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ്'' എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഐശ്വര്യ അവതാരകന് മറുപടിയുമായെത്തി. ''ഇത് തെറ്റായ ചിന്താഗതിയാണ്. സൗന്ദര്യമത്സരത്തിന് ഒരു മോട്ടോ ഉണ്ടാകും. അതിലൂടെ കാരുണ്യ പ്രവര്‍ത്തനത്തിലേക്ക് ഒരുപാട് ഫണ്ട് കൊണ്ടു വരാനാകും. പക്ഷെ അതിനൊരു ലക്ഷ്യമുണ്ട്.

വിനോദം ആണെന്നതിനാലാണ് ഗ്ലാമറസാകുന്നത്'' എന്നാണ് ഐശ്വര്യ നല്‍കിയ മറുപടി. അതേസമയം താന്‍ ബിക്കിനി അണിയുന്നതില്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്ന് ഐശ്വര്യ പറഞ്ഞു. ''1994 ലെ എന്റെ മത്സരത്തിന് ശേഷം 1995 മുതല്‍ ബിക്കിനി റൗണ്ട് ഒഴിവാക്കി. റാമ്പില്‍ ബിക്കിനി ധരിക്കുക എന്നത് ഞങ്ങളെ പോലെയുള്ള വേറെ നാടുകളില്‍ നിന്നും വരുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഞാന്‍ സംഘാടകരോട് പറഞ്ഞിരുന്നു.

ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല, സ്വിം വെയര്‍ എന്നത് നിര്‍ബന്ധമല്ലാത്ത നാടുകളില്‍ നിന്നും വരുന്ന ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വേണ്ടി കൂടിയാണ് എന്നാണ് ഐശ്വര്യ പറഞ്ഞത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുകയാണ്. മണിരത്‌നം ഒരുക്കിയ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. സിനിമയിലെ ഐശ്വര്യയുടെ പ്രകടനം കയ്യടി നേടി. എന്നാല്‍ ഐശ്വര്യയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ് ഇപ്പോഴും അന്യമായി തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/128293/show-off-your-body-anchor-made-fun-aiswarya-give-good-replay)