---
title: "ചിലപ്പോഴൊക്കെ പറഞ്ഞുറപ്പിച്ച സീരിയലുകളില്‍ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്; കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി വരദ"
english_title: "#casting cauch #experince #sharing #varadha #sometimes #ihave #moved #fixed #serials "
publisher: "moviemax.in"
canonical_url: "https://moviemax.in/news/128269/casting-cauch-experince-sharing-varadha-sometimes-ihave-moved-fixed-serials"
published_at: "2023-07-07T14:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7d2351798d_varada_1.jpg"
keywords: []
---

# ചിലപ്പോഴൊക്കെ പറഞ്ഞുറപ്പിച്ച സീരിയലുകളില്‍ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്; കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി വരദ

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വരദ. സിനിമയിലൂടെയാണ് വരദ കരിയര്‍ ആരംഭിക്കുന്നത്. എങ്കിലും വരദ താരമായത് സീരിയലിലൂടെയാണ് . അമല എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു വരദ.

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വരദ. സിനിമയിലൂടെയാണ് വരദ കരിയര്‍ ആരംഭിക്കുന്നത്. എങ്കിലും വരദ താരമായത് സീരിയലിലൂടെയാണ് . അമല എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു വരദ.

അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് വരദ. താരത്തിന് യൂട്യൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ അഭിനയ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സീരിയല്‍ രംഗത്തെ പൊളിറ്റിക്‌സിനെക്കുറിച്ചുമൊക്കെ വരദ മനസ് തുറക്കുകയാണ്.

''തുടക്കകാലത്ത് ഒരുപാട് മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. ഒരിക്കലും സീരിയല്‍ രംഗത്ത് നിന്ന് എനിക്കൊരു മോശം ഫോണ്‍കോള്‍ പോലും ഇതുവരെ വന്നിട്ടില്ല. സിനിമയില്‍ ആദ്യനാളുകളില്‍ അഭിനയിക്കുന്ന ആദ്യനാളുകളില്‍ അവസരങ്ങള്‍ ഒരുപാട് വന്നിരുന്നു.

കാസ്റ്റിംഗിനാണെന്ന് പറഞ്ഞ് വിളിച്ചിട്ട് കഥയൊക്കെ പറഞ്ഞ ശേഷം അവസാനം പറയുന്നത് അഡ്ജസ്റ്റ് ചെയ്യാമോ എന്നായിരിക്കും. ഇത്തരത്തിലുള്ള കോളുകള്‍ നിരന്തരമായി വന്നപ്പോള്‍ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്'' എന്നാണ് വരദ പറയുന്നത്.

പിന്നീട് വിളിക്കുന്നവരോട് ആദ്യം തന്നെ താൻ പറയുന്നത് അഡ്ജസ്റ്റ്‌മെന്റ് ആണെങ്കില്‍ തുടര്‍ന്ന്‌ സംസാരിക്കാന്‍ താല്‍പര്യം ഇല്ലെന്നാണ്. അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് ഓഫറുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ഉത്തരം പറഞ്ഞു കഴിയുമ്പോള്‍ അവസരങ്ങള്‍ കുറയുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ സത്യസന്ധമായി പറയുകയാണെങ്കില്‍ മറ്റെല്ലാ തൊഴിലിടങ്ങളിലും ഉള്ളതായ പ്രശ്‌നങ്ങള്‍ സീരിയല്‍ മേഖലയിലും ഉണ്ടാകാറുണ്ട്.

ഞാനൊരിക്കലും ഒരാളുടേയും പേഴ്‌സണല്‍ ഫേവറീറ്റ് ആകാറില്ല. എല്ലാവരോടും മിതത്വം പാലിക്കാറുണ്ട്. എന്റെ ഭാഗത്ത് പ്രശ്‌നമില്ലാത്തതു കൊണ്ട് അങ്ങനെയുള്ള കാര്യങ്ങളില്‍ ഞാനെന്റെ തുറന്ന നിലപാടുകള്‍ സ്വീകരിക്കാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. ചിലപ്പോഴൊക്കെ പറഞ്ഞുറപ്പിച്ച സീരിയലുകളില്‍ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്.

ഇതൊന്നും ഊതിപ്പെരുപ്പിച്ച് വലുതാക്കേണ്ട ആവശ്യമില്ല. സിനിമയും സീരിയലുമൊക്കെയാണെങ്കില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നാണ് വരദ പറയുന്നത്. ജനപ്രീയ പരിപാടിയായ ബിഗ് ബോസില്‍ നിന്നും വരദയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം വരദ പിന്മാറുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/128269/casting-cauch-experince-sharing-varadha-sometimes-ihave-moved-fixed-serials)