---
title: "#threads | മോഹന്‍ലാലിനെ കടത്തിവെട്ടി ദുല്‍ഖര്‍; പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി താരം "
english_title: "#Dulquer #outwits #Mohanlal #actor #got #newrecord"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128265/dulquer-outwits-mohanlal-actor-got-newrecord"
published_at: "2023-07-07T14:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7ce7fa38f8_mohanlal.jpg"
keywords: []
---

# #threads | മോഹന്‍ലാലിനെ കടത്തിവെട്ടി ദുല്‍ഖര്‍; പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി താരം 

> **Lead Summary:** ഇന്‍സ്റ്റാഗ്രാം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ത്രെഡ്‌സ്. ട്വിറ്ററിന് സമാനമായി എത്തിയിരിക്കുന്ന ത്രെഡ്‌സ് ആപ്പില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്.

## Article Content

ഇന്‍സ്റ്റാഗ്രാം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ത്രെഡ്‌സ്. ട്വിറ്ററിന് സമാനമായി എത്തിയിരിക്കുന്ന ത്രെഡ്‌സ് ആപ്പില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്.

ഫേസ്ബുക്ക് 10 മാസം കൊണ്ട് നേടിയ ഡൗണ്‍ലോഡുകള്‍ ത്രെഡ്‌സ് മണിക്കൂറുകള്‍ കൊണ്ട് ആണ് സ്വന്തമാക്കിയത്. നിരവധി പേരാണ് ത്രെഡ്‌സില്‍ അക്കൗണ്ട് എടുക്കുന്നത്.

നിരവധി മലയാളികളും ത്രെഡ്‌സില്‍ അംഗത്വം സ്വീകരിക്കുന്നുണ്ട്. താരങ്ങളും അക്കൗണ്ട് എടുക്കുന്നുണ്ട്. ഇപ്പോഴിതാ ത്രെഡ്‌സില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലയാള താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

മോഹന്‍ലാലിനെയാണ് ദുല്‍ഖര്‍ കടത്തി വെട്ടിയിരിക്കുന്നത്. 143 k ഫോളോവേഴ്‌സ് ആണ് മോഹന്‍ലാലിന് ഉള്ളത്. എന്നാല്‍ ദുല്‍ഖറിന് 183k ഫോളോവേഴ്‌സ് ഉണ്ട്. ഇന്‍സ്റ്റഗ്രാമിലും ദുല്‍ഖറിനാണ് റെക്കോര്‍ഡ്.

12 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ദുല്‍ഖറിന് ഉള്ളത്. മോഹന്‍ലാലിന് 5 മില്യണ്‍ മാത്രമാണ് ഉള്ളത്. ത്രെഡ്‌സ് റെക്കോര്‍ഡ് നേട്ടം ദുല്‍ഖര്‍ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു. കുഞ്ഞിക്ക ഫാന്‍സ് കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഉണ്ട്. മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ സ്റ്റാറാണ് ദുല്‍ഖര്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/128265/dulquer-outwits-mohanlal-actor-got-newrecord)