---
title: "#anumol | ഓട്ടോയില്‍ അനുമോളുടെ ചിത്രം പതിച്ച് ആരാധകന്‍; അതെ ഓട്ടോയിൽ സവാരി ചെയ്ത് താരം, വീഡിയോ വൈറൽ"
english_title: "#anumol #photo #paste  #auto #afan #anu #traveled #same #auto #video #viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/128207/anumol-photo-paste-auto-afan-anu-traveled-same-auto-video-viral"
published_at: "2023-07-07T11:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7af83b8044_anu_1.jpg"
keywords: []
---

# #anumol | ഓട്ടോയില്‍ അനുമോളുടെ ചിത്രം പതിച്ച് ആരാധകന്‍; അതെ ഓട്ടോയിൽ സവാരി ചെയ്ത് താരം, വീഡിയോ വൈറൽ

> **Lead Summary:** തന്റെ ഫോട്ടോ പതിച്ച ആരാധകന്റെ ഓട്ടോയില്‍ സവാരി ചെയ്ത് നടി അനുമോള്‍. വീഡിയോ വൈറലായി. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ”ഓട്ടോയില്‍ എന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

## Article Content

തന്റെ ഫോട്ടോ പതിച്ച ആരാധകന്റെ ഓട്ടോയില്‍ സവാരി ചെയ്ത് നടി അനുമോള്‍. വീഡിയോ വൈറലായി. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ”ഓട്ടോയില്‍ എന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി” എന്നാണ് അനു വീഡിയോ ഇട്ടത്. ശശിധരന്‍ എന്നാണ് ഓട്ടോറിക്ഷയുടെഉടമസ്ഥന്റെ പേര്. നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ ലഭിച്ചിരിക്കുന്നത്.

‘പെന്‍ഡുലം’ ആണ് അനുമോളുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രം എന്ന വിശേഷണത്തോടെയാണ് പെന്‍ഡുലം തിയേറ്ററുകളില്‍ എത്തിയത്. വിജയ് ബാബു, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യ കഥാപാത്രങ്ങളായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/128207/anumol-photo-paste-auto-afan-anu-traveled-same-auto-video-viral)