---
title: "വിവാഹം ചെയ്തിട്ടില്ല, ഗർഭം ധരിക്കാൻ ഉദ്ദേശമില്ല, അമ്മയാവാൻ ഒരുങ്ങി താരം "
english_title: "Now Swara Bhaskar is coming up with an important thing in life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12818/now-swara-bhaskar-is-coming-up-with-an-important-thing-in-life"
published_at: "2021-11-25T21:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619fba87bd266_.jpg"
keywords: []
---

# വിവാഹം ചെയ്തിട്ടില്ല, ഗർഭം ധരിക്കാൻ ഉദ്ദേശമില്ല, അമ്മയാവാൻ ഒരുങ്ങി താരം 

> **Lead Summary:** ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സ്വര ഭാസ്കർ. എങ്കിലും ബോളിവുഡിലെ സ്ഥിരം നിലവാരമില്ലാത്ത സിനിമകളിൽ താരം അഭിനയിക്കാനില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് താരം കൂടുതൽ തിരഞ്ഞെടുക്കുന്നത്. നിരവധി വെബ് സീരീസുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

## Article Content

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സ്വര ഭാസ്കർ. എങ്കിലും ബോളിവുഡിലെ സ്ഥിരം നിലവാരമില്ലാത്ത സിനിമകളിൽ താരം അഭിനയിക്കാനില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് താരം കൂടുതൽ തിരഞ്ഞെടുക്കുന്നത്. നിരവധി വെബ് സീരീസുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

പലപ്പോഴും രാജ്യത്ത് നടക്കുന്ന സാമൂഹിക വിഷയങ്ങളിൽ എല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. അതുകൊണ്ടുതന്നെ സംഘപരിവാറിൻ്റെ കണ്ണിലെ കരട് കൂടിയാണ് താരം. ഇപ്പോൾ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം അറിയിച്ചുകൊണ്ട് എത്തുകയാണ് താരം.

സ്വന്തമായി ഒരു കുടുംബം തുടങ്ങാൻ ഒരുങ്ങുകയാണ് താരം. 33 വയസ്സാണ് താരത്തിന് ഇപ്പോൾ ഉള്ളത്. സ്വന്തമായി ഒരു കുടുംബം തുടങ്ങണമെന്ന ആഗ്രഹം താരം മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ സമ്മതം അറിയിക്കുകയും ചെയ്തു. എന്നാൽ താരം വിവാഹിതയല്ല. ഗർഭം ധരിക്കുവാൻ ഉദ്ദേശവും ഇല്ല. പിന്നെ എങ്ങനെ താരം അമ്മയാകും? താരം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചു.

സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി മുഖേന ആണ് കുഞ്ഞിനെ ദത്തെടുക്കുന്നത്. 2016 വർഷം താരം ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഹിമാൻഷു എന്ന വ്യക്തിയുമായി താൻ പ്രണയത്തിലാണ് എന്നായിരുന്നു താരം വെളിപ്പെടുത്തിയത്. എന്നാൽ വിവാഹം കഴിക്കാൻ ഉദ്ദേശം ഒന്നുമില്ല എന്നും താരം വെളിപ്പെടുത്തി.

ഈ ബന്ധം ഇപ്പോഴും തുടരുന്നുണ്ടോ എന്ന് അറിയില്ല. ഇരുവരും തമ്മിൽ ഇപ്പോൾ റിലേഷന്ഷിപ് ഒന്നുമില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12818/now-swara-bhaskar-is-coming-up-with-an-important-thing-in-life)