---
title: "#shalinzoya |'കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാർത്തകൾ കണ്ടു'; പ്രതികരണവുമായി ശാലിന്‍ സോയ "
english_title: "'Seen news of type Committed'; #ShalinZoya with response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128148/seen-news-of-type-committed-shalinzoya-with-response"
published_at: "2023-07-07T09:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a78e9f104ff_shalin1.jpg"
keywords: []
---

# #shalinzoya |'കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാർത്തകൾ കണ്ടു'; പ്രതികരണവുമായി ശാലിന്‍ സോയ 

> **Lead Summary:** **ബാ**ലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ആളാണ് ശാലിന്‍ സോയ. മിനിസ്ക്രീനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിന്‍ പിന്നീട് സിനിമകളിലും പ്രാധാന്യമുള്ള വേഷങ്ങള്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന്‍ ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

## Article Content

**ബാ**ലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ആളാണ് ശാലിന്‍ സോയ. മിനിസ്ക്രീനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിന്‍ പിന്നീട് സിനിമകളിലും പ്രാധാന്യമുള്ള വേഷങ്ങള്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന്‍ ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

> താന്‍ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കാണുന്നുവെന്ന് അവര്‍ പറയുന്നു. അത് വാസ്തവമല്ലെന്നും. "സോഷ്യൽ മീഡിയയിൽ അങ്ങിങ്ങായി ഞാൻ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാർത്തകൾ കണ്ടു. പലരും നേരിട്ടും ചോദിച്ചു തുടങ്ങി. എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വിശ്വസിക്കരുത് ഞാൻ സിംഗിൾ പ്രൊ മാക്സ് ആണ്!", ശാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഏഷ്യാനെറ്റ് പരമ്പര ഓട്ടോഗ്രാഫിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിന്‍ മല്ലു സിങ്, മാണിക്ക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തതിനു ശേഷം ഒരു ഫീച്ചര്‍ ഫിലിമും ശാലിന്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രശാന്ത് അലക്സാണ്ടറെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്‍റെ രചനയും ശാലിന്‍റേത് ആയിരുന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിക്കപ്പെട്ട സിനിമ പാക്കപ്പ് ആയത് കഴിഞ്ഞ വര്‍ഷം ജൂണില്‍ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/128148/seen-news-of-type-committed-shalinzoya-with-response)