---
title: "#nayanthara | നയൻതാരയിൽ നിന്നും ഒരിക്കലും അങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല; അനുഭവം തുറന്ന് പറഞ്ഞ് മാല പാർവതി"
english_title: "#didnt #expect #these #behaviour #from #nayanthara #malaparvathi #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/128132/didnt-expect-these-behaviour-from-nayanthara-malaparvathi-openup"
published_at: "2023-07-07T08:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a77e749bf01_nayan_1.jpg"
keywords: []
---

# #nayanthara | നയൻതാരയിൽ നിന്നും ഒരിക്കലും അങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല; അനുഭവം തുറന്ന് പറഞ്ഞ് മാല പാർവതി

> **Lead Summary:** ടെലിവിഷനിലൂടെയും സിനിമകളിലൂടെയുമൊക്കെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മാല പാർവതി. സാമുഹിക പ്രവർത്തക എന്ന നിലയിലും മാല പാർവതി മലയാളികൾക്ക് പരിചിതയാണ്. അമ്മ വേഷങ്ങളിലും മറ്റുമാണ് നടി കൂടുതലായി സിനിമയിൽ പ്രത്യക്ഷപ്പെട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ മാല പാർവതിക്ക് സാധിച്ചിട്ടുണ്ട്. നയൻ‌താര നായികയാകുന്ന തമിഴ് ചിത്രത്തിലാണ് മാല പാർവതി ഇപ്പോൾ അഭിനയിക്കുന്നത്.

## Article Content

ടെലിവിഷനിലൂടെയും സിനിമകളിലൂടെയുമൊക്കെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മാല പാർവതി. സാമുഹിക പ്രവർത്തക എന്ന നിലയിലും മാല പാർവതി മലയാളികൾക്ക് പരിചിതയാണ്. അമ്മ വേഷങ്ങളിലും മറ്റുമാണ് നടി കൂടുതലായി സിനിമയിൽ പ്രത്യക്ഷപ്പെട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ മാല പാർവതിക്ക് സാധിച്ചിട്ടുണ്ട്. നയൻ‌താര നായികയാകുന്ന തമിഴ് ചിത്രത്തിലാണ് മാല പാർവതി ഇപ്പോൾ അഭിനയിക്കുന്നത്.

ഇപ്പോഴിതാ ലേഡി സൂപ്പർ സ്റ്റാർ 75ന്റെ സെറ്റിൽ വച്ച് നയൻതാരയെ നേരിൽ കണ്ടപ്പോഴുള്ള മറക്കാനാവാത്ത അനുഭവം പങ്കുവച്ചിരിക്കുകയാണ് മാല പാർവതി. നയൻതാരയ്ക്ക് ഒപ്പം കണക്റ്റ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങൾ ഒന്നിച്ചുള്ള രംഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യ ദിവസം സെറ്റിൽ എന്നെ കണ്ടപ്പോൾ നയൻതാര ചെയ്തത് ഞാൻ ഒരിക്കലും മറക്കില്ല. വർഷങ്ങൾക്ക് മുമ്പ് ഞാനൊരു ജനപ്രിയ ടെലിവിഷൻ ചാനലിൽ അവതാരകയായി പ്രവർത്തിച്ചിരുന്നു.

ആ ചാനലിൽ വച്ചാണ് നയൻതാരയെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ലേഡി സൂപ്പർസ്റ്റാർ 75 എന്ന സിനിമയുടെ സെറ്റിൽ വച്ച് ഞങ്ങൾ കാണുന്നത്. നയൻ‌താര എന്നെ തിരിച്ചറിയില്ല എന്നാണ് കരുതിയത്. എന്നാൽ നയൻതാരയ്ക്ക് എന്നെ കണ്ടപ്പോൾ തന്നെ മനസിലായി. എന്തുണ്ട് അമ്മേ വിശേഷം എന്ന് ചോദിച്ച് വേഗം വന്നു സംസാരിച്ചു. വലിയ സൂപ്പർ സ്റ്റാർ ആണെന്ന ഭാവമൊന്നും നയൻതാരയ്ക്കില്ല മാല പാർവതി പറയുന്നു.

സെറ്റിലെ നോൺ വെജ് ഭക്ഷണം കഴിക്കാത്ത തനിക്ക് നയൻ‌താര വീടിൽ നിന്ന് വേറെ ഭക്ഷണം കൊണ്ടുതന്നതും മാല പാർവതി ഓർത്തു. ഞാൻ വെജിറ്റേറിയനാണ്. ഞാൻ നോൺ വെജ് വേണ്ടന്ന് പറയുന്നത് നയൻ‌താര കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കാരവന്റെ വാതിലിൽ ആരോ മുട്ടി തുറന്നു നോക്കിയപ്പോൾ നയൻതാര മാഡം ഇത് ഇവിടെ തരാൻ പറഞ്ഞു

എന്ന് പറഞ്ഞ് ഒരാൾ ഭക്ഷണവും കൊണ്ടുവന്നു . നയൻതാര വീട്ടിൽ നിന്ന് വെജിറ്റബിൾ ഭക്ഷണം എനിക്ക് എത്തിച്ചു നൽകിയതാണ്. അന്ന് എനിക്ക് ഒരുപാട് സന്തോഷമായി. യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ, ഒരു പിന്തുണയില്ലാതെയാണ് നയൻ‌താര ഇത്രയും വളർന്നത്. അവരുടെ കഠിനാധ്വാനമാണ് അതിന് കാരണം. നയൻതാരയുടെ വളർച്ച കണ്ട് അഭിമാനവും ഒപ്പം വിസ്മയിക്കുകയും ചെയ്തിട്ടുണ്ട് മാല പാർവതി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/128132/didnt-expect-these-behaviour-from-nayanthara-malaparvathi-openup)