---
title: "#manjupilla | വേറെ ആരെയും കിട്ടിയില്ലേ വിവാഹം കഴിക്കാൻ എന്നാണ് ഏട്ടനോട് ചോദിച്ചത്; തുറന്ന് പറഞ്ഞ് മഞ്ജു പിള്ള"
english_title: "#some #asked #to my busband # did not find # anyone else to marry # Manju Pillai #said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128060/some-asked-to-my-busband-did-not-find-anyone-else-to-marry-manju-pillai-said-openly"
published_at: "2023-07-06T20:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6de4185b11_manju_1.jpg"
keywords: []
---

# #manjupilla | വേറെ ആരെയും കിട്ടിയില്ലേ വിവാഹം കഴിക്കാൻ എന്നാണ് ഏട്ടനോട് ചോദിച്ചത്; തുറന്ന് പറഞ്ഞ് മഞ്ജു പിള്ള

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. അടുത്തിടെ തിയേറ്ററുകളിലെത്തിയ ഒട്ടുമിക്ക ചിത്രങ്ങളിലും മഞ്ജു പിള്ളയുടെ സാന്നിധ്യമുണ്ട്. മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പ്രോഗ്രാമിന്റെ ജഡ്ജായും തിളങ്ങുകയാണ് മഞ്ജു. ഒരുപക്ഷെ മലയാള സിനിമ അധികം ഉപയോ​ഗിക്കാതെ പോയൊരു നടിയാണ് മഞ്ജുവെന്ന് പറഞ്ഞാലും തെറ്റില്ല. സോഷ്യൽമീഡിയയിലും സജീവമായ താരത്തിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം വൈറലാകാറുണ്ട്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. അടുത്തിടെ തിയേറ്ററുകളിലെത്തിയ ഒട്ടുമിക്ക ചിത്രങ്ങളിലും മഞ്ജു പിള്ളയുടെ സാന്നിധ്യമുണ്ട്. മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പ്രോഗ്രാമിന്റെ ജഡ്ജായും തിളങ്ങുകയാണ് മഞ്ജു. ഒരുപക്ഷെ മലയാള സിനിമ അധികം ഉപയോ​ഗിക്കാതെ പോയൊരു നടിയാണ് മഞ്ജുവെന്ന് പറഞ്ഞാലും തെറ്റില്ല. സോഷ്യൽമീഡിയയിലും സജീവമായ താരത്തിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം വൈറലാകാറുണ്ട്.

അടുത്തിടെ പുതിയ ഫ്ലാറ്റിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ മഞ്ജു പങ്കുവെച്ചപ്പോൾ വലിയൊരു പുകിലാണ് കമന്റ് സെക്ഷനിലുണ്ടായത്. ഭർത്താവ് സുജിത്തിനെ വീഡിയോയിൽ കണ്ടില്ലെന്നതായിരുന്നു കാരണം. കുടുംബത്തിലെ വലിയൊരു ചടങ്ങ് ആഘോഷമായി നടത്തിയിട്ടും ഭർത്താവ് വരാതിരുന്നത് ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുള്ളത് കൊണ്ടാണോ എന്ന് വരെ ചോദ്യങ്ങൾ ഉയർന്നു വന്നു . കമന്റ് കുമിഞ്ഞപ്പോൾ സത്യം അതല്ലെന്ന് വ്യക്തമാക്കി മഞ്ജു തന്നെ രം​ഗത്തെത്തിയിരിക്കുകയാണ് .

ആദ്യത്തെ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് സിനിമാട്ടോ​ഗ്രാഫറായ സുജിത്ത് വാസുദേവിനെ മഞ്ജു പിള്ള വിവാ​ഹം ചെയ്തത്. പലരും സുജിത്ത്-മഞ്ജു പിള്ള വിവാഹം നടക്കാതിരിക്കാൻ പരാമാവധി ശ്രമിച്ചു. അന്ന് എതിർപ്പുകൾ മറികടന്ന് ഒന്നായത്. മഞ്ജു തന്റെ ആദ്യ പ്രണയമായിരുന്നില്ലെന്നാണ് സുജിത്ത് പറയുന്നത്. തന്റെ നെഗറ്റീവ് സൈഡ്സ് എല്ലാം അറിഞ്ഞുകൊണ്ട് തന്നെ പ്രണയിച്ച വ്യക്തിയാണ് സുജിത്ത് എന്നാണ് മഞ്ജു പറയുന്നത്.

ഒരു വിവാഹം കഴിച്ചു... അത് ഡിവോഴ്‌സായി എന്നതൊക്കെ ഈ വലിയ ലോകത്ത് ജീവിക്കുമ്പോൾ ചെറിയ കാര്യമല്ലേ. അതിനെ വലുതായി കാണേണ്ട ആവശ്യം ഇല്ലെന്ന് തോന്നി', എന്നാണ് സുജിത്ത് പറഞ്ഞത്. ഫീൽഡിൽ നിന്നും എതിർപ്പ് ഒരുപാടുണ്ടായിരുന്നു. വേറെ ആരെയും കിട്ടിയില്ലേ വിവാഹം കഴിക്കാൻ എന്നാണ് ഏട്ടനോട് പലരും ചോദിച്ചത്. ഏട്ടൻ ഗുണ്ട ആണെന്നാണ് എന്നോട് ചിലർ പറഞ്ഞത്. ജാതകവും കാര്യങ്ങളും ഒക്കെ നോക്കി വിവാഹം ഫിക്സ് ചെയ്തുവെച്ച സമയത്ത് കുറച്ച് വിഷയങ്ങളുണ്ടായി.

കുറെ കുത്തിത്തിരിപ്പുകളും. പക്ഷെ എനിക്ക് ഏട്ടനെ നഷ്ടപ്പെടുത്താൻ വയ്യായിരുന്നു. ഇനിയൊരു ജീവിതം ഉണ്ടെങ്കിൽ ഞാൻ ഈ മനുഷ്യന്റെ കൂടിയെ ജീവിക്കൂ എന്ന ഒരൊറ്റ വാശിയിലാണ് ഞാൻ ഇറങ്ങിപോകുന്നത്. ഏട്ടന്റെ അമ്മയാണ് എന്നെ പിന്തുണച്ചതെന്നും സാഹസീക വിവാഹ​ത്തെ കുറിച്ച് മഞ്ജു പറയുന്നു. ഇരുവരുടെയും ഏക മകൾ ദയ സുജിത്ത് സോഷ്യൽമീഡിയ സ്റ്റാറാണ്. ഫാഷൻ ഡിസൈനിങിലാണ് ദയയുടെ കഴിവ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/128060/some-asked-to-my-busband-did-not-find-anyone-else-to-marry-manju-pillai-said-openly)