---
title: "#AmritaSubhash | അനുരാഗിനൊപ്പമാണ് ഞാന്‍ എന്റെ ആദ്യ സെക്സ് സീന്‍ ചെയ്തത് - അമൃത സുഭാഷ്"
english_title: "#myfirst #sexscene #Anurag #AmritaSubhash"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128043/myfirst-sexscene-anurag-amritasubhash"
published_at: "2023-07-06T19:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6cfd8f0880_amrutha.jpg"
keywords: []
---

# #AmritaSubhash | അനുരാഗിനൊപ്പമാണ് ഞാന്‍ എന്റെ ആദ്യ സെക്സ് സീന്‍ ചെയ്തത് - അമൃത സുഭാഷ്

> **Lead Summary:** നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ച ‘ലസ്റ്റ് സ്റ്റോറീസ് 2’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഈ ആന്തോളജിയില്‍ ഏറെ വിവാദമായത് തമന്നയും വിജയ് വര്‍മയും ഒന്നിച്ച ‘സെക്‌സ് വിത്ത് എക്‌സ്’ എന്ന ചിത്രമാണ്. തമന്നയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

## Article Content

നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ച ‘ലസ്റ്റ് സ്റ്റോറീസ് 2’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഈ ആന്തോളജിയില്‍ ഏറെ വിവാദമായത് തമന്നയും വിജയ് വര്‍മയും ഒന്നിച്ച ‘സെക്‌സ് വിത്ത് എക്‌സ്’ എന്ന ചിത്രമാണ്. തമന്നയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

ഈ ആന്തോളജിയില്‍ ശ്രദ്ധ നേടിയ മറ്റൊരു ചിത്രമാണ് നടി കൊണ്‍ങ്കണ സെന്‍ സംവിധാനം ചെയ്ത ‘ദ മിറര്‍’. ചിത്രത്തില്‍ സെക്‌സ് രംഗങ്ങള്‍ വളരെ ബോള്‍ഡ് ആയി അവതരിപ്പിച്ച നടി അമൃത സുഭാഷിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അനുരാഗ് കശ്യപിന്റെ ‘സേക്രഡ് ഗെയിംസി’ലും ലസ്റ്റ് സ്റ്റോറീസിലും ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തതിനെ കുറിച്ചാണ് അമൃത പറയുന്നത്.

സെക്രഡ് ഗെയിംസില്‍ അഭിനയിക്കുമ്പോള്‍ അനുരാഗ് കശ്യപ് തനിക്ക് ബുദ്ധിമുട്ടാവാതിരിക്കാന്‍ തന്റെ ആര്‍ത്തവ ദിനങ്ങളെ കുറിച്ച് വരെ ചോദിച്ച് അറിഞ്ഞിരുന്നു എന്നാണ് അമൃത പറയുന്നത്. ”സേക്രഡ് ഗെയിംസ് 2ല്‍ അനുരാഗിനൊപ്പമാണ് ഞാന്‍ എന്റെ ആദ്യ സെക്സ് സീന്‍ ചെയ്തത്. അനുരാഗ് അങ്ങേയറ്റം സെന്‍സിറ്റീവായിരുന്നു.”

”അദ്ദേഹം ഡയറക്ഷന്‍ ടീമിനെ വിളിച്ചു. അവരെന്നോട് എന്റെ ആര്‍ത്തവ തീയതികള്‍ എന്നാണെന്ന് തിരക്കി. ആര്‍ത്തവ സമയത്ത് നിങ്ങള്‍ക്കത് ചെയ്യാന്‍ ബുദ്ധിമുട്ടാവില്ലേ എന്നു ചോദിച്ചു.

അതിന് അനുസരിച്ച് എനിക്കു ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് സെക്‌സ് സീനുകള്‍ ഷെഡ്യൂള്‍ ചെയ്തത്.” ”ആണോ പെണ്ണോ എന്നതല്ല ഇവിടെ പ്രധാനം. അനുരാഗ് വളരെ സെന്‍സിറ്റീവായിരുന്നു” എന്നാണ് അമൃത പറയുന്നത്. സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണില്‍ അമൃത ഒരു റോ ഏജന്റായാണ് അഭിനയിച്ചത്. ദ മിററിന്റെ കഥ കേട്ടപ്പോള്‍ ആദ്യം തനിക്ക് മനസിലായില്ല എന്നാണ് നടി പപറയുന്നത്.

”ചിലപ്പോള്‍ നിങ്ങളുടെ കഥാപാത്രങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കാതിരിക്കുന്നതാണ് നല്ലത്. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു വ്യക്തിയായി വികസിപ്പിക്കാന്‍ കഴിയൂ. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ ആസ്വദിക്കുന്നു എന്ന് പറയുകയാണെങ്കില്‍പ്പോലും, അത് നടനെ സ്വതന്ത്രനാക്കും. അത്തരത്തില്‍ ഒരു വികാരമാണ് എനിക്കുണ്ടായത്” എന്നാണ് അമൃതയുടെ വാക്കുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/128043/myfirst-sexscene-anurag-amritasubhash)