---
title: "#HrithikRoshan |രണ്ടാം വിവാഹത്തിന് ഒരുങ്ങി ഹൃത്വിക് റോഷൻ; അധികം വൈകാതെ വിവാഹിതരാകുമെന്ന് സൂചന "
english_title: "#HrithikRoshan is getting ready for his #second #marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128041/hrithikroshan-is-getting-ready-for-his-second-marriage"
published_at: "2023-07-06T19:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6cf7b0e95f_hrithikroshan.jpg"
keywords: []
---

# #HrithikRoshan |രണ്ടാം വിവാഹത്തിന് ഒരുങ്ങി ഹൃത്വിക് റോഷൻ; അധികം വൈകാതെ വിവാഹിതരാകുമെന്ന് സൂചന 

> **Lead Summary:** **ബോ**ളിവുഡിന്റെ സ്റ്റൈലിഷ് താരമാണ് ഹൃത്വിക് റോഷൻ. ബോളിവുഡിന്റെ ​ഗ്രീക്ക് ദേവൻ എന്നറിയപ്പെടുന്ന ഹൃത്വിക്, ബി ടൗണിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ്. മറ്റേതൊരു ബോളിവുഡ് താരങ്ങളെ പോലെ ഹൃത്വികിന്റെയും വ്യക്തി ജീവിതം വാർത്തകളിൽ ഇടംനേടാറുണ്ട്. അത്തരത്തിൽ ഹൃത്വിക് റോഷനും സബാ ആസാദും പ്രണയത്തിലാണ് എന്നത് പരസ്യമായ രഹസ്യമാണ്.

## Article Content

**ബോ**ളിവുഡിന്റെ സ്റ്റൈലിഷ് താരമാണ് ഹൃത്വിക് റോഷൻ. ബോളിവുഡിന്റെ ​ഗ്രീക്ക് ദേവൻ എന്നറിയപ്പെടുന്ന ഹൃത്വിക്, ബി ടൗണിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ്. മറ്റേതൊരു ബോളിവുഡ് താരങ്ങളെ പോലെ ഹൃത്വികിന്റെയും വ്യക്തി ജീവിതം വാർത്തകളിൽ ഇടംനേടാറുണ്ട്. അത്തരത്തിൽ ഹൃത്വിക് റോഷനും സബാ ആസാദും പ്രണയത്തിലാണ് എന്നത് പരസ്യമായ രഹസ്യമാണ്.

ഹൃത്വിക്കും സബയും ഡേറ്റിംഗ് നടത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു വാർത്തയാണ് പുറത്ത് വരുന്നത്. അധികം വൈകാതെ ഹൃത്വിക്കും സബയും വിവാഹിതരാകുമെന്നാണ് സൂചന. കുടുംബത്തിന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കയാണെന്നും സമ്മതം ലഭിച്ചാൽ വിവാഹ ജീവിത്തിലേക്ക് കടക്കാം എന്ന് രണ്ട് പേരും തീരുമാനിച്ചതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇതു സംബന്ധിച്ച ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. 49കാരനായ ഹൃതിക് റോഷനും 37കാരിയായ സബയും വിവാഹിതരാകാൻ പോകുന്നെന്ന് ​ഗോസിപ്പുകൾ നേരത്തെയും പുറത്തുവന്നിരുന്നു വന്നിരുന്നു. എന്നാൽ അന്ന് നടന്റെ കുടുംബം ഈ വാർത്തകൾ നിഷേധിക്കുകയും ചെയ്തതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/128041/hrithikroshan-is-getting-ready-for-his-second-marriage)