കുടുംബവിളക്കിൽ ഇനി ആതിര ഇല്ല

കുടുംബവിളക്കിൽ ഇനി ആതിര ഇല്ല
2021-11-25T20:37:00 | By Kavya N

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക് പറയുന്നത്. മീരാ വാസുദേവ് എന്ന നടിയാണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത് എങ്കിലും കഥയിലെ മറ്റുള്ള കഥാപാത്രങ്ങൾക്ക് എല്ലാം തന്നെ തുല്യപ്രാധാന്യം പരമ്പരയുടെ നിർമാതാക്കൾ നൽകുന്നുണ്ട്. പരമ്പരയിലെ മറ്റ് കഥാപാത്രങ്ങൾക്ക് എല്ലാംതന്നെ അവരുടേതായ വ്യക്തിപരമായ ഒരു സ്റ്റോറി ലൈൻ ആയി വേറെ തന്നെയുണ്ട്.

പരമ്പരയിലെ മറ്റൊരു ജനപ്രിയ കഥാപാത്രമാണ് ഡോക്ടർ അനന്യ. ആതിര മാധവ് എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ അടുത്ത് ആയിരുന്നു നടി വിവാഹിതയായത്. നടിയുടെ വിവാഹ വാർത്തകളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ ആണ് താരം ഗർഭിണിയാണ് എന്ന വിവരം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഈ വാർത്ത കേട്ടതോടെ ഒരേസമയം ആരാധകർ സന്തോഷിക്കുകയും ആശങ്കപ്പെടുകയും ചെയ്തു എന്നതാണ്.

തങ്ങളുടെ പ്രിയപ്പെട്ട നടിയുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വരാൻ പോകുന്നു എന്ന സന്തോഷമായിരുന്നു ആദ്യം മലയാളികൾക്ക്. എന്നാൽ പിന്നീട് താരം പരമ്പരയിൽ നിന്നും പുറത്തു പോകുമോ എന്ന ആശങ്കയായി മാറി അത്. കുടുംബ വിളക്കിലെ കഥാപാത്രങ്ങളെല്ലാം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

അടുത്തിടെ ആയിരുന്നു ശീതൾ എന്ന കഥാപാത്രം പരമ്പരയിൽ നിന്നും പിന്മാറിയത്. അമൃത നായർ എന്ന നടിയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ വിഷമം മാറി വരുന്നതിനു മുൻപ് തന്നെ മറ്റൊരു താരം കൂടി പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്ന തരത്തിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

എന്നാൽ ഈ വാർത്തയോട് പ്രതികരിച്ചുകൊണ്ട് ആതിര പറഞ്ഞത് ഇങ്ങനെയാണ് – പരിപാടിയിൽ നിന്നും പിന്മാറുന്നു എന്ന് വാർത്തകൾ അസത്യമാണ്. ഞാൻ പോകുമ്പോൾ ഒഫീഷ്യലായി എല്ലാവരെയും അറിയിക്കും. അതുവരെ ഞാൻ പോയി എന്ന തരത്തിൽ വാർത്തകൾ നൽകരുത്. എന്തായാലും ഈ വാർത്ത കേട്ടപ്പോൾ മലയാളികൾ താൽക്കാലികമായി ഒന്നു സന്തോഷിച്ചു. പക്ഷേ ആശങ്ക അവിടെയും തീർന്നില്ല.

കാരണം പണ്ട് ഇതുപോലെ അമൃത പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ അമൃത ഇത് ആദ്യം നിഷേധിച്ചിരുന്നു. തന്നെ പറഞ്ഞയച്ചാലും പോകില്ല എന്നായിരുന്നു അമൃതയുടെ പ്രതികരണം. എന്നാൽ പിന്നീട് അമൃത എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പരമ്പരയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു. അതുകൊണ്ടുതന്നെ പരമ്പരയിൽ നിന്നും പോകില്ല എന്ന് ആതിര പറഞ്ഞിട്ടുണ്ട് എങ്കിലും മലയാളികൾക്ക് ഇപ്പോഴും ആശങ്ക മാറിയിട്ടില്ല എന്നതാണ് വസ്തുത.

Content Highlight: There is no more Athira in the family lamp

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup