---
title: "#richachadha | ആ നടൻ എന്റെ വസ്ത്രങ്ങള്‍ എടുത്ത് വലിച്ചെറിഞ്ഞു! ദുരനുഭവം വെളിപ്പെടുത്തി നടി റിച്ച ഛദ്ദ"
english_title: "#actor #threw my #clothes #richachadha #openup #badexperience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128012/actor-threw-my-clothes-richachadha-openup-badexperience"
published_at: "2023-07-06T17:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6a8dbd45f2_richa_1.jpg"
keywords: []
---

# #richachadha | ആ നടൻ എന്റെ വസ്ത്രങ്ങള്‍ എടുത്ത് വലിച്ചെറിഞ്ഞു! ദുരനുഭവം വെളിപ്പെടുത്തി നടി റിച്ച ഛദ്ദ

> **Lead Summary:** ബോളിവുഡിലെ കുടുംബവേരുകളോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് റിച്ച ഛദ്ദ. ഓണ്‍ സ്‌ക്രീനില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന റിച്ച ബോള്‍ഡാണ്. തന്റെ കാഴ്ചപ്പാടുകളുമൊക്കെ റിച്ച യാതൊരു മറയുമില്ലാതെ തുറന്ന് പറയാറുണ്ട്. ഏറെനാളത്തെ പ്രണയത്തിന് ശേഷം ഈയ്യടുത്താണ് റിച്ച കാമുകനായ നടന്‍ അലി ഫസലിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ സഹതാരങ്ങളില്‍ നിന്നും അസൂയ അനുഭവിച്ചിട്ടുണ്ടെന്നാണ് റിച്ച പറയുന്നത്.

## Article Content

ബോളിവുഡിലെ കുടുംബവേരുകളോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് റിച്ച ഛദ്ദ. ഓണ്‍ സ്‌ക്രീനില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന റിച്ച ബോള്‍ഡാണ്. തന്റെ കാഴ്ചപ്പാടുകളുമൊക്കെ റിച്ച യാതൊരു മറയുമില്ലാതെ തുറന്ന് പറയാറുണ്ട്. ഏറെനാളത്തെ പ്രണയത്തിന് ശേഷം ഈയ്യടുത്താണ് റിച്ച കാമുകനായ നടന്‍ അലി ഫസലിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ സഹതാരങ്ങളില്‍ നിന്നും അസൂയ അനുഭവിച്ചിട്ടുണ്ടെന്നാണ് റിച്ച പറയുന്നത്.

കരിയറിന്റെ തുടക്കകാലത്ത് കൂടെ അഭിനയിച്ച നടനില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട് റിച്ചയ്ക്ക്. ദേഷ്യത്തില്‍ തന്റെ തുണികള്‍ വലിച്ചെറിയാന്‍ പോലും അയാള്‍ പറഞ്ഞുവെന്നാണ് റിച്ച പറയുന്നത്. ഞാന്‍ കോളേജില്‍ നിന്നും നേരെ ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയുടെ സെറ്റിലെത്തിയതാണ്. കുറച്ച് കഴിഞ്ഞ് ഒരാള്‍ വരുന്നുണ്ട് അതുവരെ വാനിറ്റി വാന്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു.

ഞാന്‍ അതില്‍ നിന്നും റെഡിയായി സെറ്റിലേക്ക് പോയി. പക്ഷെ ഈ സമയത്ത് ആരോ വന്ന് എന്റെ വസ്ത്രങ്ങളൊക്കെ എടുത്തെറിഞ്ഞു'' റിച്ച പറയുന്നു. പലപ്പോഴും അവസാന നിമിഷം സിനിമയില്‍ നിന്നും മാറ്റും. പലരും തന്നെ നിരുത്സാഹപ്പെടുത്തുകയും തെറ്റായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും റിച്ച പറഞ്ഞു. ഓയ് ലക്കി ലക്കി ഓയ് ആയിരുന്നു റിച്ചയുടെ അരങ്ങേറ്റ സിനിമ.

പിന്നീട് ഗ്യാങ്‌സ് ഓഫ് വസീപുര്‍ പരമ്പരയിലൂടെയാണ് റിച്ച ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് വന്ന ഫുക്രെയിലെ കഥാപാത്രവും കയ്യടി നേടി. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് റിച്ചയും അലി ഫസലും പരിചയപ്പെടുന്നത്. പോയ വര്‍ഷം ഒക്ടോബര്‍ നാലിനായിരുന്നു അലി ഫസലും റിച്ച ഛദ്ദയും വിവാഹം കഴിച്ചത്. അഭിനയത്തിന് പുറമെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നവരാണ് റിച്ചയും അലിയും.

### Related Links & Sources
- [Original Story Source](https://moviemax.in/news/128012/actor-threw-my-clothes-richachadha-openup-badexperience)