ലാല്‍ ജോസ് - മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ഒരു മറവത്തൂര്‍ കനവ്. ലാല്‍ ജോസിന്റെ മലയാളത്തിലെ അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. മമ്മൂട്ടി അവതരിപ്പിച്ച "ചാണ്ടി" എന്ന കഥാപാത്രത്തിലേക്ക് ലാല്‍ജോസ് ആദ്യം ക്ഷണിച്ചത് ജയറാമിനെ ആയിരുന്നു. എന്നാല്‍ പുതുമുഖ സംവിധാനത്തില്‍ അഭിനയിക്കാന്‍ താല്പര്യം ഇല്ലെന്ന് പറഞ്ഞു ജയറാം അവസരം നിരസിക്കുകയായിരുന്നു.എന്നാല്‍ മമ്മൂട്ടി വന്നതോടെ തിരക്കഥയില്‍ മാറ്റം വരുത്തിയിരുന്നു.
റാംജി റാവു സ്പീക്കിങ്ങില്‍ സായ് കുമാര്‍ അവതരിപ്പിച്ച "ബാലകൃഷ്ണന്" എന്ന കഥാപാത്രത്തിനു വേണ്ടി ചിത്രത്തിന്റെ സംവിധായകന്മാരായ സിദ്ദിഖും ലാലും ആദ്യം സമീപിച്ചതും ജയറാമിന്റെ തന്നെയായിരുന്നു. എന്നാല്‍ അതും പുതുമുഖ സംവിധയകന്മാരോടപ്പം അഭിനയിക്കാന്‍ താല്പര്യം കുറവ്മൂലം വേണ്ടെന്നു വെക്കുകയായിരുന്നു.
മലയാളികള്‍ എന്നും മറക്കാത്ത സിനിമകളാണ് ഇവ രണ്ടും. കൂടാതെ രണ്ടുചിത്രങ്ങളും അന്ന് വന്‍ വിജയമായിരുന്നു. മറ്റു സിനിമകളുടെ തിരക്കില്പെട്ടു അവസരങ്ങള്‍ വേണ്ടെന്നു വയ്ക്കുന്ന താരങ്ങളും കഥാപാത്രത്തിനോടുള്ള ഇഷ്ടകുറവ് മൂലം സിനിമകള്‍ വേണ്ടെന്നു വെക്കുന്നവരുമുണ്ട്.എന്നാല്‍ ഒരാള്‍ വേണ്ടെന്നു വെക്കുന്ന സിനിമകള്‍ മറ്റൊരു താരത്തിനു എപ്പോഴും അനുഗ്രഹവുമാണ്
There are many films in the history of Indian cinema where many actors have said no and later other actors have acted in them