---
title: "#kajol | അർഹമായ പരിഗണന കിട്ടാത്ത നടി’; മാധുരി ദീക്ഷിതിനെ കുറിച്ച് കജോൾ "
english_title: "#kajol #maduridikid #bollywood"
publisher: "moviemax.in"
canonical_url: "https://moviemax.in/news/127990/kajol-maduridikid-bollywood"
published_at: "2023-07-06T15:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a69663736dc_kajol.jpg"
keywords: []
---

# #kajol | അർഹമായ പരിഗണന കിട്ടാത്ത നടി’; മാധുരി ദീക്ഷിതിനെ കുറിച്ച് കജോൾ 

> **Lead Summary:** **അ**ർഹമായ പരിഗണന കിട്ടാതെ പോയ നടിയാണ് മാധുരി ദീക്ഷിത് എന്ന് ബോളിവുഡ് നായികമാരിൽ ഒരാളായ കജോൾ. ഒരു അഭിമുഖത്തിലാണ് മാധുരിയെ കുറിച്ചുള്ള കജോളിന്‍റെ പ്രതികരണം. ഒരേ കാലത്ത് വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന മാധുരിയും കജോളും ഒരേ വേഷങ്ങൾക്കായി പരസ്പരം മത്സരിച്ചിരുന്നു.

## Article Content

**അ**ർഹമായ പരിഗണന കിട്ടാതെ പോയ നടിയാണ് മാധുരി ദീക്ഷിത് എന്ന് ബോളിവുഡ് നായികമാരിൽ ഒരാളായ കജോൾ. ഒരു അഭിമുഖത്തിലാണ് മാധുരിയെ കുറിച്ചുള്ള കജോളിന്‍റെ പ്രതികരണം. ഒരേ കാലത്ത് വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന മാധുരിയും കജോളും ഒരേ വേഷങ്ങൾക്കായി പരസ്പരം മത്സരിച്ചിരുന്നു.

90കളിൽ കരിയറിന്റെ ഉന്നതിയിൽ തിളങ്ങുമ്പോഴാണ് ഇരുവരും വിവാഹിതരാകുന്നതും ഒരു ബ്രേക്ക് എടുക്കുന്നതും.മാധുരി ദീക്ഷിതിനൊപ്പം താൻ ഇതുവരെ സ്‌ക്രീൻ സ്പേസ് പങ്കിട്ടിട്ടില്ല. എന്നാൽ, തന്‍റെ ഭർത്താവിനോടൊപ്പം ചുരുക്കം സിനിമകളിൽ മാധുരി അഭിനയിച്ചിട്ടുണ്ട്.

അർഹിക്കുന്ന വേഷങ്ങൾ അവർക്ക് ലഭിച്ചിട്ടില്ല -കജോൾ വ്യക്തമാക്കി. അഭിമുഖത്തിനിടെ ഒരു അണ്ടർറേറ്റഡായ നടന്‍റെ/നടിയുടെ പേര് പറയാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാധുരി ദീക്ഷിതിനെ കുറിച്ച് കജോൾ പറഞ്ഞത്.

2022ൽ ഡിസൈനർ മനീഷ് മൽഹോത്രയുടെ വസതിയിൽ ദീപാവലി പാർട്ടിയിൽ കജോളും മാധുരി ദീക്ഷിതും ഒരുമിച്ച് നൃത്തം ചെയ്യുന്നതിനെ വിഡിയോ വൈറലായിരുന്നു. 'ഡാൻസിങ് ക്വീൻ' എന്ന അടിക്കുറിപ്പോടെ കജോൾ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ വിഡിയോ പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/127990/kajol-maduridikid-bollywood)