---
title: "വല്ലവരുടെയും ഭർത്താവിനെ കുറിച്ചറിയാൻ എന്തൊരു ശുഷ്‌കാന്തിയാണ്; വിമർശകർക്ക് മറുപടിയുമായി നവ്യയുടെ ആരാധകർ"
english_title: "Navya's fans respond to critics"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12799/navyas-fans-respond-to-critics"
published_at: "2021-11-25T20:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619fa14bd4b1b_.jpg"
keywords: []
---

# വല്ലവരുടെയും ഭർത്താവിനെ കുറിച്ചറിയാൻ എന്തൊരു ശുഷ്‌കാന്തിയാണ്; വിമർശകർക്ക് മറുപടിയുമായി നവ്യയുടെ ആരാധകർ

> **Lead Summary:** മലയാളികളുടെ സ്വന്തം ബാലാമണിയാണ് അന്നും ഇന്നും എന്നും നടി നവ്യ നായർ. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ബാലാമണിയായി താരം മാറുന്നത്. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം താരത്തിന് ലഭിച്ചിരുന്നു.

## Article Content

മലയാളികളുടെ സ്വന്തം ബാലാമണിയാണ് അന്നും ഇന്നും എന്നും നടി നവ്യ നായർ. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ബാലാമണിയായി താരം മാറുന്നത്. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം താരത്തിന് ലഭിച്ചിരുന്നു.

പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിനകം അറുപതോളം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും സജീവമായ നവ്യയോട് പറഞ്ഞറിയ്ക്കാൻ ആകാത്ത ഒരു ആത്മബന്ധം തന്നെ മലയാളികൾക്കുണ്ട്. കഴിഞ്ഞരണ്ടുദിവസം മുൻപായിരുന്നു നവ്യയുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ നടക്കുന്നത്.

2010-ൽ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. മകനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും അനുദിനം താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ടെലിവിഷൻ ലോകത്ത് സജീവവുമാണ് താരം. രണ്ടു ദിവസം മുമ്പേയാണ് മകൻ സായിയുടെ ജന്മദിനം നവ്യയും സന്തോഷും കുടുംബവും എല്ലാവരും ആഘോഷിക്കുന്നത്.

മകന്റെ ചിത്രം സഹിതമാണ് സന്തോഷ് ജന്മദിനാശംസകൾ നേർന്നത്. മകന്റെ പിറന്നാൾ ഇത്തവണ നവ്യ കുടുംബത്തിന് ഒപ്പമായിരുന്നു ആഘോഷമാക്കിയത്.

സംശയാലുക്കൾക്ക് നല്ല കിടിലൻ മറുപടിയും നവ്യയുടെ ഫാൻസ്‌ നൽകുന്നുണ്ട്. വല്ലവരുടെയും ഭർത്താവിനെ കുറിച്ചറിയാൻ എന്തൊരു ശുഷ്‌കാന്തിയാണ്, എന്ന് തുടങ്ങുന്ന ഒട്ടനവധി കമന്റുകളും ഇപ്പോൾ നവ്യയുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.

നവ്യയുടെയും മകന്റെയും പിറന്നാൾ ആഘോഷങ്ങൾക്ക് എപ്പോഴും മുൻപന്തിയിൽ സന്തോഷ് നിൽക്കാറുണ്ടെന്ന് നവ്യ പങ്കിടുന്ന വീഡിയോകളിൽ നിന്നും വ്യക്തവുമാണ്. കഴിഞ്ഞതിന്റെ മുൻപത്തെ വർഷം അബാദിൽ വച്ചായിരുന്നു സായിയുടെ പിറന്നാൾ ആഘോഷം.

> സ്വന്തം കുടുംബത്തെയും, ഭർത്താവ് സന്തോഷിന്റെ കുടുംബത്തെയും ഓരോരുത്തരെ ആയി നവ്യ പ്രേക്ഷകർക്ക് കഴിഞ്ഞവർഷം പരിചയപെടുത്തിയിരുന്നു. "എന്റെ അമ്മായി അമ്മയെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. ഒരിക്കൽ ചാമ്പങ്ങ ശേഖരിക്കുന്ന രംഗം ഞാൻ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.

> അതിൽ പിന്നെ അമ്മയ്ക്ക് വലിയ നാണമാണ്. പൊന്നുമോളെ എന്റെ ഫോട്ടോ ഒന്നും ഇടരുതെന്നാണ് അമ്മ പറയുക", എന്നും നവ്യ പറഞ്ഞിരുന്നു. നാത്തൂൻ ലക്ഷ്മിയും വീഡിയോയിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/12799/navyas-fans-respond-to-critics)