---
title: "#aswathisreekanth | പോസ്റ്റിന് അശ്ലീല കമെന്റ് ;; കിടിലന്‍ മറുപടി നൽകി വായടപ്പിച്ച് അശ്വതി ശ്രീകാന്ത്"
english_title: "#Obscene comment  #aswathisreekanth #give #replay #for #the comment #"
publisher: "moviemax.in"
canonical_url: "https://moviemax.in/news/127935/obscene-comment-aswathisreekanth-give-replay-for-the-comment"
published_at: "2023-07-06T13:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a67126293ed_aswathi_1.jpg"
keywords: []
---

# #aswathisreekanth | പോസ്റ്റിന് അശ്ലീല കമെന്റ് ;; കിടിലന്‍ മറുപടി നൽകി വായടപ്പിച്ച് അശ്വതി ശ്രീകാന്ത്

> **Lead Summary:** അവതാരക എന്ന നിലയിലും അഭിനേയത്രി എന്ന നിലയിലും ശ്രദ്ധേയായ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടക്കുന്നത്. ഇതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം അശ്വതിയെ തേടിയെത്തിയിരുന്നു .

## Article Content

അവതാരക എന്ന നിലയിലും അഭിനേയത്രി എന്ന നിലയിലും ശ്രദ്ധേയായ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടക്കുന്നത്. ഇതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം അശ്വതിയെ തേടിയെത്തിയിരുന്നു .

അശ്വതിയുടെ യൂട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാമും എല്ലാം പ്രേക്ഷകരെ ഇപ്പോഴും ആകര്‍ഷിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു അശ്ലീല കമന്‍റിന് അശ്വതി നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചയായിരിക്കുന്നത് . ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഇന്‍സ്റ്റഗ്രാമിലെ ‘ക്യു ആന്‍റ് എ’ സെഷനിലാണ് അശ്വതി പ്രതികരിച്ചത്.

കമന്‍റിലെ അശ്ലീല ഭാഗങ്ങള്‍ മറച്ചു വച്ചാണ് അശ്വതി പോസ്റ്റ് ചെയ്തിരിക്കുന്നത്. ”പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി. സഹതാപമുണ്ട്” എന്നാണ് അശ്വതി നല്‍കിയ മറുപടി. ചോദ്യം ചോദിച്ച വ്യക്തിയെ ടാഗ് ചെയ്തു കൊണ്ടാണ് അശ്വതിയുടെ പ്രതികരണം. നേരത്തെയും ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച അശ്വതിയുടെ പോസ്റ്റുകള്‍ വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/127935/obscene-comment-aswathisreekanth-give-replay-for-the-comment)