#viral | ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ 44 കോടിയുടെ 'നിധി'

#viral | ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ 44 കോടിയുടെ 'നിധി'
2023-07-06T10:36:00 | By Susmitha Surendran

ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ 44 കോടിയുടെ 'നിധി' കണ്ടെത്തി. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാൽമയിലെ നോഗൽസ് ബീച്ചിലാണ് സ്പേം തിംമിഗലത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കുടലിനുള്ളിൽ ഈ വിലപ്പെട്ട വസ്തു കണ്ടെത്തിയത്.

ലാസ് പാൽമാസ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്റോണിയോ ഫെർണാണ്ടസ് റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെടുത്തത്.

തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്താനായി നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഈ കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ തിമിം​ഗലം ദഹനസംബന്ധമായ അസുഖം ബാധിച്ചാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി.

എന്നാൽ, അസാധാരണമായ മറ്റെന്തോ ഒന്നുകൂടി മരണത്തിന് കാരണമായിട്ടുണ്ട് എന്നുള്ള സംശയത്തെ തുടർന്ന് നടത്തിയ വിദഗ്ദ പരിശോധനയിലാണ് തിമിംഗലത്തിന്റെ വൻകുടലിൽ കട്ടിയുള്ള എന്തോ തങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത് എന്ന് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവേ റോഡ്രിഗസ് പറഞ്ഞു.

തുടർന്ന് വൻകുടൽ കീറി പരിശോധിച്ചപ്പോൾ 50-60 സെന്റീമീറ്റർ വ്യാസമുള്ള 9.5 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ് കല്ല് കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ശതമാനത്തിൽ താഴെ മാത്രം ഈ തിമിംഗലങ്ങൾ ഉൽപാദിപ്പിക്കുന്ന അപൂർവ പദാർത്ഥമാണ് ആംബർഗ്രിസ്. സ്പേം തിമിംഗലങ്ങൾ സാധാരണയായി കണവയും കട്‌ഫിഷും ആണ് ഭക്ഷിക്കുന്നത്. പക്ഷേ, അവയ്ക്ക് കഴിക്കുന്നതെല്ലാം പൂർണ്ണമായി ദഹിപ്പിക്കാൻ കഴിയില്ല.

അതിനാൽ, പുറന്തള്ളപ്പെടുന്ന അവശിഷ്ടങ്ങൾക്ക് ശേഷം ബാക്കിയുള്ളവ അടിഞ്ഞുകൂടുകയും കാലക്രമേണ ദൃഢമാവുകയും, ആംബർഗ്രിസ് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ആംബർഗ്രിസ് അമിതമായി വളരുകയാണെങ്കിൽ, അത് തിമിംഗലത്തിന്റെ മരണത്തിലേക്ക് നയിക്കും.

തിമിംഗലത്തിന്റെ വയറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ വിലയേറിയ രഹസ്യം 'കടലിന്റെ നിധി' അല്ലെങ്കിൽ 'ഫ്ലോട്ടിംഗ് ഗോൾഡ്' എന്നും അറിയപ്പെടുന്നു. റോഡ്രിഗസ് കണ്ടെത്തിയ ആംബർഗ്രിസ് 5.4 മില്യൺ ഡോളർ (44 കോടിയിലധികം) വിലമതിക്കുന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ വിൽപ്പനയിലൂടെ ലഭിയ്ക്കുന്ന പണം 2021 -ൽ ലാ പാൽമയെ തകർത്ത അഗ്നിപർവ്വത സ്‌ഫോടനത്തിന്റെ ഇരകളെ സഹായിക്കാനാണ് ഉപയോഗിക്കുക എന്നും അധികൃതർ അറിയിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയയിടങ്ങളിൽ ആംബർഗ്രിസ് കൈവശം വയ്ക്കുന്നതും വ്യാപാരം ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ, 1972 -ൽ പ്രാബല്യത്തിൽ വന്ന വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 2 പ്രകാരം സ്പേം തിമിംഗലത്തെ ഒരു സംരക്ഷിത ഇനമായി കണക്കാക്കുന്നു. തൽഫലമായി, ആംബർഗ്രിസ് ഉൾപ്പെടെയുള്ള ഈ സസ്തനിയിൽ നിന്നും ലഭിയ്ക്കുന്ന ഉപോൽപ്പന്നങ്ങൾ കൈവശം വയ്ക്കുന്നതും വ്യാപാരം ചെയ്യുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.

Content Highlight: #'Treasure'# #worth44crores #stomach# #dead#

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup