---
title: "കൂട്ടുകാരന്റെ പക്കൽനിന്നും കടമെടുത്ത പാന്റിനുള്ളിൽ കോണ്ടം പാക്കറ്റ്! പോസ്റ്റുമായി കാമുകി"
english_title: "Condom packet in pants borrowed from a friend! Girlfriend with post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12786/condom-packet-in-pants-borrowed-from-a-friend-girlfriend-with-post"
published_at: "2021-11-25T19:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f98a0ef4fe_condom.jpg"
keywords: []
---

# കൂട്ടുകാരന്റെ പക്കൽനിന്നും കടമെടുത്ത പാന്റിനുള്ളിൽ കോണ്ടം പാക്കറ്റ്! പോസ്റ്റുമായി കാമുകി

> **Lead Summary:** കാമുകന്റെ പക്കൽ നിന്നും ഒരു രാത്രിയിലേക്ക് കടമെടുത്ത ജോഗേഴ്സ് പാന്റിനുള്ളിൽ നിന്നും ഒഴിഞ്ഞ കോണ്ടം പാക്കറ്റ് കണ്ടെത്തി കാമുകി. തനിക്കു പാകമാകുന്നതിലും വലിപ്പമുള്ള പാന്റിനകത്തു നിന്നും ഈ വസ്തു കിട്ടിയ ഞെട്ടലിൽ അവർ വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

## Article Content

കാമുകന്റെ പക്കൽ നിന്നും ഒരു രാത്രിയിലേക്ക് കടമെടുത്ത ജോഗേഴ്സ് പാന്റിനുള്ളിൽ നിന്നും ഒഴിഞ്ഞ കോണ്ടം പാക്കറ്റ് കണ്ടെത്തി കാമുകി. തനിക്കു പാകമാകുന്നതിലും വലിപ്പമുള്ള പാന്റിനകത്തു നിന്നും ഈ വസ്തു കിട്ടിയ ഞെട്ടലിൽ അവർ വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

> കാമുകനോട് എന്ത് ചോദിയ്ക്കാൻ എന്നറിയാതെ വിഷമവൃത്തത്തിലായിരുന്നു യുവതി. "അല്ലെങ്കിൽ ഞാൻ എടുത്തുചാടി ഒന്നും ചെയ്യാതെ നേരിട്ട് ചോദിക്കണോ?" അവർ ഒരു കമന്റിൽ കൂട്ടിച്ചേർത്തു: സാഹചര്യം വിശദീകരിക്കാൻ TikTok-ൽ എത്തിയ വിദേശിയായ ലോറി എന്ന യുവതി ഇങ്ങനെയാണ് ക്യാപ്‌ഷൻ കുറിച്ചത്. "ഞാൻ എന്റെ ബോയ്ഫ്രണ്ടിന്റെ ജോഗറുകൾ ഒരു രാത്രി കടം വാങ്ങി, ശേഷം ഇത് കണ്ടെത്തി.

വീഡിയോയിൽ, അവർ വലിപ്പം കൂടിയ പാന്റ്സിന്റെ പോക്കറ്റിൽ കൈനീട്ടി ചുവന്ന ഡ്യൂറെക്‌സ് പാക്കറ്റ് പുറത്തെടുക്കുന്നതായി കാണുന്നു - അത് കാലിയായതായി കാണാവുന്നതാണ്. പിന്നാലെ കട്ടിലിൽ നിരപരാധിയായി കിടക്കുന്ന തന്റെ കാമുകന്റെ നേരെ ക്യാമറ തിരിക്കുന്ന ലോറിയാണ് കാണുന്നത്.കാമുകൻ തന്നെ വഞ്ചിക്കുകയായിരുന്നോ എന്നാണ് ലോറിക്ക് അറിയേണ്ടിയിരുന്നത്. ന്യൂ ഇയർ വരെ കാത്തിരിക്കൂ, അവനെക്കൊണ്ട് എല്ലാ ബില്ലുകളും അടപ്പിച്ച്, സമ്മാനങ്ങളും വാങ്ങിപ്പിച്ച ശേഷം വേണം പണി കൊടുക്കാൻ എന്നായിരുന്നു ഒരാളുടെ ഉപദേശം.

### Related Links & Sources
- [Original Story Source](https://moviemax.in/news/12786/condom-packet-in-pants-borrowed-from-a-friend-girlfriend-with-post)