---
title: "#MithunRamesh | 'അവന്‍ തിരിച്ചു വരും നേരത്ത ഉള്ളതിലും കിടിലമായി'; കുഞ്ഞുമോനെ സന്ദര്‍ശിച്ച്  മിഥുന്‍ രമേശ്"
english_title: "#MithunRamesh #visited #MaheshKunjumon #injured #accident."
publisher: "moviemax.in"
canonical_url: "https://moviemax.in/news/127803/mithunramesh-visited-maheshkunjumon-injured-accident"
published_at: "2023-07-05T23:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5ac66e083d_rameshkunjumon.jpg"
keywords: []
---

# #MithunRamesh | 'അവന്‍ തിരിച്ചു വരും നേരത്ത ഉള്ളതിലും കിടിലമായി'; കുഞ്ഞുമോനെ സന്ദര്‍ശിച്ച്  മിഥുന്‍ രമേശ്

> **Lead Summary:** കൊല്ലം സുധിയുടെ മരണത്തിന് കാരണമായ അപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ച് നടനും അവതാരകനുമായ മിഥുന്‍ രമേശ്.

## Article Content

കൊല്ലം സുധിയുടെ മരണത്തിന് കാരണമായ അപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ച് നടനും അവതാരകനുമായ മിഥുന്‍ രമേശ്.

മഹേഷിന്റെ വീട്ടില്‍ എത്തിയാണ് മിഥുന്‍ മഹേഷിനെ കണ്ടത്. ഇതിന്റെ ചിത്രങ്ങളും മിഥുന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അവന്റെ പേര് മഹേഷ് എന്നാണ്, അവന്‍ തിരിച്ചു വരും നേരത്ത ഉള്ളതിലും കിടിലമായി- എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് മിഥുന്‍ കുറിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. എത്രയും വേഗത്തില്‍ സുഖം പ്രാപിച്ച് തിരിച്ചു വരൂ എന്നാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട് ഈ ചിത്രങ്ങള്‍.

ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നില്‍ ആണ് മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്. കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഉല്ലാസും ഈ വാഹനത്തില്‍ ഉണ്ടായിരുന്നു.

സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയില്‍നിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങള്‍. സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/127803/mithunramesh-visited-maheshkunjumon-injured-accident)