---
title: "#NiharikaKonidela |താനും ചൈതന്യയും വേര്‍പിരിയുന്നു; വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് നടി"
english_title: "#Actress #NiharikaKonidela #confirmed #news  #divorce."
publisher: "moviemax.in"
canonical_url: "https://moviemax.in/news/127802/actress-niharikakonidela-confirmed-news-divorce"
published_at: "2023-07-05T23:09:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5ab25ac71e_nihara.jpg"
keywords: []
---

# #NiharikaKonidela |താനും ചൈതന്യയും വേര്‍പിരിയുന്നു; വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് നടി

> **Lead Summary:** അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് നടി നിഹാരിക കൊനിഡേല. ചിരഞ്ജീവിയുടെ സഹോദരനും തെലുങ്ക് താരവുമായ നാഗേന്ദ്ര ബാബുവിന്റെ മകള്‍ നിഹാരികയും ഭര്‍ത്താവ് ചൈതന്യയും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു.

## Article Content

അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് നടി നിഹാരിക കൊനിഡേല. ചിരഞ്ജീവിയുടെ സഹോദരനും തെലുങ്ക് താരവുമായ നാഗേന്ദ്ര ബാബുവിന്റെ മകള്‍ നിഹാരികയും ഭര്‍ത്താവ് ചൈതന്യയും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു.

എന്നാല്‍ നടി ഇതിനോട് പ്രതികരിച്ചിരുന്നില്ല. ബിസിനസ് സ്ട്രാറ്റജിസ്റ്റായ ഭര്‍ത്താവ് ചൈതന്യ ജൊനലഗഡയെ നിഹാരിക ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു.

വിവാഹ ഫോട്ടോകളും ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന പ്രചരണം ശക്തമായത്.

താനും ചൈതന്യയും വേര്‍പിരിയുന്നു. തങ്ങള്‍ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അനുകമ്പ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു.

തനിക്ക് പിന്നില്‍ നെടുംതൂണായി നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി. തങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും നിഹാരിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2020 ഡിസംബര്‍ ഒമ്പതിന് ഉദയ്പുര്‍ പാലസില്‍ വച്ചായിരുന്നു നിഹാരികയും ചൈതന്യയും വിവാഹിതരായത്. താരസമ്പന്നമായ വിവാഹം ആര്‍ഭാടങ്ങളോടെയാണ് നടത്തിയത്. ചിരഞ്ജീവി, അല്ലു അര്‍ജുന്‍, ഭാര്യ സ്‌നേഹ റെഡ്ഡി, രാം ചരണ്‍, ഭാര്യ ഉപാസന തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/127802/actress-niharikakonidela-confirmed-news-divorce)