---
title: "#dulqer | നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ഇമോഷന്‍ വച്ചാണ് നിങ്ങള്‍ കളിച്ചത്’; ദുല്‍ഖറിന് രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ"
english_title: "#you played with emotion of those who love you #socialmedia #criticise #dulqar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/127791/you-played-with-emotion-of-those-who-love-you-socialmedia-criticise-dulqer"
published_at: "2023-07-05T21:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a59b307836c_dulquar_2.jpg"
keywords: []
---

# #dulqer | നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ഇമോഷന്‍ വച്ചാണ് നിങ്ങള്‍ കളിച്ചത്’; ദുല്‍ഖറിന് രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

> **Lead Summary:** സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ദുല്‍ഖറിനെ ഹേറ്റര്‍മാരില്ലാത്ത നടന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോഴിത ദുല്‍ഖറിന് എതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ഇമോഷന്‍ വച്ചാണ് നിങ്ങള്‍ കളിച്ചത് എന്നാണ് ദുല്‍ഖറിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ പറയുന്നത്.

## Article Content

സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ദുല്‍ഖറിനെ ഹേറ്റര്‍മാരില്ലാത്ത നടന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോഴിത ദുല്‍ഖറിന് എതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ഇമോഷന്‍ വച്ചാണ് നിങ്ങള്‍ കളിച്ചത് എന്നാണ് ദുല്‍ഖറിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ പറയുന്നത്.

കഴിഞ്ഞ ദിവസം ദുല്‍ഖര്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഈ വിമര്‍ശനത്തിന് കാരണം. ഉറങ്ങിയിട്ട് ഏറെ നാളുകളായെന്നും ഒന്നും പഴയതുപോലെ അല്ലെന്നുമായിരുന്നു ദുല്‍ഖര്‍ വിഡിയോയിലൂടെ പറയുന്നത്. വേഗം തന്നെ നടന്‍ വീഡിയോ ഡിലീറ്റ് ചെയ്തതും ചര്‍ച്ചയായി. ദുല്‍ഖറിന് എന്തുപറ്റി, എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് ഡിലീറ്റ് ചെയ്തത് എന്നൊക്കെയാണ് ആരാധകരുടെ സംശയങ്ങള്‍.

താരത്തിന്റെ പോസ്റ്റ് കണ്ട് ആരാധകര്‍ വലിയ ആശങ്കയില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദുല്‍ഖറിന്റെ ഈ വീഡിയോ പരസ്യത്തിന്റെ ഭാഗമായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു മൊബൈല്‍ പരസ്യത്തിന്റെ ഭാഗമായുള്ള പ്രമോഷനുവേണ്ടിയായിരുന്നു ആ വിഡിയോ ചിത്രീകരിച്ചത്. ഒപ്പം മൊബൈലിന്റെ പരസ്യവും ദുല്‍ഖര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ”ഈ മൊബൈല്‍ എന്നില്‍ ചെലുത്തിയ മാന്ത്രിക ശക്തി ഞാന്‍ വിചാരിച്ചതിലും ശക്തമാണ്.

മെഡിറ്റേഷന്‍ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തില്‍ നിന്ന് എനിക്ക് രക്ഷപെടാന്‍ കഴിയുന്നില്ല.” എന്ന കുറിപ്പോടെയാണ് നടന്‍ വീഡിയോ പങ്കുവച്ചത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ദുല്‍ഖറിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയാണ് സോഷ്യല്‍ മീഡിയ. മാനസികാരോഗ്യം ഒരിക്കലും തമാശയല്ല. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആളുകളെയൊക്കെ ഇത് ട്രിഗര്‍ ചെയ്യും. നിങ്ങളില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല എന്നൊക്കെയാണ് കമന്റുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/127791/you-played-with-emotion-of-those-who-love-you-socialmedia-criticise-dulqer)