---
title: "#Nayanthara| വീട്ടില്‍ പത്ത് ജോലിക്കാരുണ്ട്, എങ്കിലും എല്ലാ കാര്യങ്ങളും അവള്‍ക്ക് തന്നെ ചെയ്യണം; വിഘ്‌നേഷ് ശിവന്‍"
english_title: "#Vignesh's #wordsabout #Nayanthara #gettingattention #social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/127775/vigneshs-wordsabout-nayanthara-gettingattention-social-media"
published_at: "2023-07-05T20:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a58716d6e64_nayanthara.jpg"
keywords: []
---

# #Nayanthara| വീട്ടില്‍ പത്ത് ജോലിക്കാരുണ്ട്, എങ്കിലും എല്ലാ കാര്യങ്ങളും അവള്‍ക്ക് തന്നെ ചെയ്യണം; വിഘ്‌നേഷ് ശിവന്‍

> **Lead Summary:** നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മക്കളായ ഉയരിനും ഉലകിനുമൊപ്പം സമയം ചിലവിടുകയാണ് വിഘ്‌നേഷും നയന്‍സും ഇപ്പോള്‍. നയന്‍താരയെ കുറിച്ച് വിഘ്‌നേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. 

## Article Content

നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മക്കളായ ഉയരിനും ഉലകിനുമൊപ്പം സമയം ചിലവിടുകയാണ് വിഘ്‌നേഷും നയന്‍സും ഇപ്പോള്‍. നയന്‍താരയെ കുറിച്ച് വിഘ്‌നേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. 

തങ്ങളുടെ വീട്ടില്‍ പത്ത് ജോലിക്കാര്‍ ഉണ്ടെങ്കിലും നയന്‍താര എല്ലാം ഒറ്റയ്ക്ക് വൃത്തിയാക്കി വച്ചതിന് ശേഷം മാത്രമേ കിടക്കാറുള്ളു എന്നാണ് വിഘ്‌നേഷ് പറയുന്നത്.

”ഞങ്ങള്‍ ചിലപ്പോള്‍ സിനിമയൊക്കെ കണ്ടിരുന്ന് രാത്രി വളരെ വൈകിയാവും ഭക്ഷണം കഴിക്കുക, 12 മണിയ്‌ക്കോ ഒരു മണിയ്‌ക്കോ ഒക്കെ.”

”ഞാന്‍ കഴിച്ചു കഴിഞ്ഞാല്‍ ആ പാത്രങ്ങളെല്ലാം അവള്‍ തന്നെ ക്ലീന്‍ ചെയ്ത് വൃത്തിയാക്കി എടുത്തുവച്ചിട്ടേ ഉറങ്ങുകയുള്ളൂ. ഇതൊരു ചെറിയ വിഷയമായിരിക്കും. വീട്ടില്‍ 10 പേര് ജോലിയ്ക്ക് നില്‍ക്കുന്നുണ്ട്. അവരോട് ആരോടെങ്കിലും എണീറ്റ് ജോലി ചെയ്യാന്‍ പറഞ്ഞാല്‍ അവര്‍ ചെയ്യും.

പക്ഷേ അവളത് ചെയ്യില്ല.” ”തനിയെ ചെയ്യാനേ ശ്രമിക്കൂ. ഇത്തരത്തിലുള്ള ഒരുപാട് ചെറിയ കാര്യങ്ങള്‍. എല്ലാം ചേര്‍ത്തുവച്ചു നോക്കുമ്പോള്‍ നയനൊരു നല്ല സ്ത്രീയാണ്. അതിനാല്‍ ഈ ബന്ധം വളരെ ഈസിയായി പോവുന്നു” എന്നാണ് വിഘ്‌നേഷ് ശിവന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ഈ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

അതേസമയം, കരിയറിലെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നയന്‍താര ഇപ്പോള്‍. ഷാരൂഖ് ഖാന്‍ നായകനായ ‘ജവാന്‍’ സെപ്റ്റംബര്‍ 7ന് ആണ് റിലീസിന് ഒരുങ്ങുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായാണ് നയന്‍താര വേഷമിടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/127775/vigneshs-wordsabout-nayanthara-gettingattention-social-media)