---
title: "#viral |പഴയ വീട് നവീകരിക്കാനെത്തിയ കാർപെന്റർ കണ്ടെത്തിയത് 48 വർഷം മുമ്പെഴുതിയ രണ്ടുപേജ് കത്ത്, അതിൽ ഒരു അമ്പടയാളം...! "
english_title: "A #carpenter came to renovate an #oldhouse and #found a #two-pageletter #written 48 years ago, with an #arrow in it...!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/127654/a-carpenter-came-to-renovate-an-oldhouse-and-found-a-two-pageletter-written-48-years-ago-with-an-arrow-in-it"
published_at: "2023-07-05T13:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5276c05664_letterviral.jpg"
keywords: []
---

# #viral |പഴയ വീട് നവീകരിക്കാനെത്തിയ കാർപെന്റർ കണ്ടെത്തിയത് 48 വർഷം മുമ്പെഴുതിയ രണ്ടുപേജ് കത്ത്, അതിൽ ഒരു അമ്പടയാളം...! 

> **Lead Summary:** **ഒ**രു പഴയ വീട് നവീകരിക്കാനെത്തിയതാണ് കാർപെന്ററായ ഡക്കോട്ട മോണും സംഘവും. എന്നാൽ, 48 വർഷമായി മറഞ്ഞിരിക്കുന്ന ഒരു അപൂർവ വസ്തുവാണ് അവിടെ നിന്നും അയാൾക്ക് കണ്ടെത്താൻ സാധിച്ചത്. '9/29/1975' എന്ന് രേഖപ്പെടുത്തിയ ഒരു സന്ദേശമാണ് അയാൾ ആദ്യം കാണുന്നത്. അതിൽ ഒരു അമ്പടയാളം ഉണ്ടായിരുന്നു. ആ അമ്പടയാളങ്ങളെ പിന്തുടർന്ന് അയാൾ എത്തിച്ചേർന്നത് ഒരു രഹസ്യ അറയിലാണ്.

## Article Content

**ഒ**രു പഴയ വീട് നവീകരിക്കാനെത്തിയതാണ് കാർപെന്ററായ ഡക്കോട്ട മോണും സംഘവും. എന്നാൽ, 48 വർഷമായി മറഞ്ഞിരിക്കുന്ന ഒരു അപൂർവ വസ്തുവാണ് അവിടെ നിന്നും അയാൾക്ക് കണ്ടെത്താൻ സാധിച്ചത്. '9/29/1975' എന്ന് രേഖപ്പെടുത്തിയ ഒരു സന്ദേശമാണ് അയാൾ ആദ്യം കാണുന്നത്. അതിൽ ഒരു അമ്പടയാളം ഉണ്ടായിരുന്നു. ആ അമ്പടയാളങ്ങളെ പിന്തുടർന്ന് അയാൾ എത്തിച്ചേർന്നത് ഒരു രഹസ്യ അറയിലാണ്.

> അവിടെ ഒരു കുപ്പിയിൽ രണ്ട് പേജുള്ള ഒരു കത്തുണ്ടായിരുന്നു. കത്തെഴുതിയത് അന്ന് 14 -കാരിയായിരുന്ന സ്റ്റെഫാനി ഹെറോൺ. “എന്റെ ജോലിക്കാർ വീടിന്റെ മുൻവശത്തുള്ള സ്വീകരണമുറി പൊളിക്കുകയായിരുന്നു. ഞാൻ അവശിഷ്ടങ്ങൾ വൃത്തിയാക്കുകയും. തലയുയർത്തി നോക്കിയപ്പോഴാണ് ഭിത്തിയിൽ 'നോട്ട്' എന്ന് എഴുതിയിരിക്കുന്നത് കണ്ടത്. പിന്നീട് കുപ്പിയിൽ വച്ചിരുന്ന സന്ദേശവും” എന്നാണ് കത്ത് കണ്ടെത്തിയതിനെ കുറിച്ച് മോൺ പറഞ്ഞത്.

ആ കുറിപ്പ് വായിക്കുന്ന സമയത്ത് അവിടെയൊരു 14 -കാരിയുണ്ട്, അവൾ തങ്ങളോട് ഏറെക്കുറെ അര നൂറ്റാണ്ട് കാലം മുൻപേയുള്ള കാര്യം സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത് എന്നും മോൺ പറഞ്ഞു. കത്തിൽ എഴുതിയിരുന്നത്, തന്റെ പേര് സ്റ്റെഫാനി എന്നാണ്. തനിക്ക് 14 വയസാണ്. അമ്മയ്ക്കും അച്ഛനും ഒപ്പമാണ് താമസിക്കുന്നത്. അമ്മ ​ഗർഭിണിയാണ് തുടങ്ങിയ കാര്യങ്ങളാണ്.

ഏതായാലും മോൺ ആ കത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അധികം വൈകാതെ കത്ത് വൈറലായി. സ്റ്റെഫാനിയുടെ സഹോദരി ആ പോസ്റ്റിന് കമന്റും ഇട്ടു. തന്റെ സഹോദരിയാണ് ആ കത്ത് എഴുതിയത് എന്നായിരുന്നു കമന്റ്. കൂടുതൽ വൈകിയില്ല കത്ത് എഴുതിയ സ്റ്റെഫാനി തന്നെ പോസ്റ്റിന് കമന്റ് നൽകി. താനാണ് ആ കത്ത് എഴുതിയത്. ആ കത്ത് എഴുതിയതിന് പിറ്റേ ദിവസം തന്റെ അനുജത്തി ജനിച്ചു എന്നെല്ലാം അവൾ ആ കമന്റിൽ വ്യക്തമാക്കി.

ഇപ്പോൾ 61 വയസുകാരിയായ സ്റ്റെഫാനി ഭർത്താവിനും അഞ്ച് കുട്ടികൾക്കും ഒപ്പം ന്യൂയോർക്കിലാണ് താമസിക്കുന്നത്. 'ആ കുറിപ്പ് കണ്ടെടുക്കുമെന്ന് കരുതിയില്ല. അതിനെ കുറിച്ച് താൻ പാടേ മറന്നു പോയിരുന്നു. അത് കണ്ടെത്തിയതിൽ അടക്കാനാവാത്ത സന്തോഷം' എന്നാണ് അവർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/127654/a-carpenter-came-to-renovate-an-oldhouse-and-found-a-two-pageletter-written-48-years-ago-with-an-arrow-in-it)