---
title: "#mohanlal|  ലാലേട്ടന്‍ മരുഭൂമിയില്‍ വരെ ചെറിയ പാ വിരിച്ച് കിടന്നിട്ടുണ്ട് - സുരേഷ് കൃഷ്ണന്‍"
english_title: "#mohanlal #SureshKrishnan's #words #Mohanlal  #getting #attentionnow."
publisher: "moviemax.in"
canonical_url: "https://moviemax.in/news/127412/mohanlal-sureshkrishnans-words-mohanlal-getting-attentionnow"
published_at: "2023-07-04T17:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4068410d8a_mohnalal.jpg"
keywords: []
---

# #mohanlal|  ലാലേട്ടന്‍ മരുഭൂമിയില്‍ വരെ ചെറിയ പാ വിരിച്ച് കിടന്നിട്ടുണ്ട് - സുരേഷ് കൃഷ്ണന്‍

> **Lead Summary:** മലയാളികളുടെ പ്രിയ നടനാണ് പ്രണവ് മോഹൻലാൽ. താരപുത്രന്‍ ആണെങ്കിലും, അറിയപ്പെടുന്ന നടന്‍ ആണെങ്കിലും പ്രണവ് മോഹന്‍ലാലിന്റെ ലാളിത്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

## Article Content

മലയാളികളുടെ പ്രിയ നടനാണ് പ്രണവ് മോഹൻലാൽ. താരപുത്രന്‍ ആണെങ്കിലും, അറിയപ്പെടുന്ന നടന്‍ ആണെങ്കിലും പ്രണവ് മോഹന്‍ലാലിന്റെ ലാളിത്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിള്‍ ആണെന്ന് പറയുന്നത് എന്നാണ് സംവിധായകന്‍ സുരേഷ് കൃഷ്ണന്‍ ഇപ്പോള്‍ പറയുന്നത്.

മരുഭൂമിയില്‍ ചെറിയ പാ വിരിച്ച് കെട്ടി ലാലേട്ടന്‍ ഇരുന്നിട്ടുണ്ട്, അത്രയ്ക്കും ലാളിത്യമുള്ള വ്യക്തിയാണ് മോഹന്‍ലാല്‍ എന്നാണ് സുരേഷ് കൃഷ്ണന്‍ പറയുന്നത്. ”എല്ലാവരും പറയാറുണ്ട്, അവന് ശാന്ത സ്വാഭാവമാണ്, ഒരു പാ വിരിച്ചു കൊടുത്താല്‍ അവിടെ കിടക്കും എന്നൊക്കെ. എന്നാല്‍ ലാലേട്ടനെ അറിയാത്തത കൊണ്ടാണ് ഇതൊക്കെ പറയുന്നത്.”

”ലാലേട്ടന്‍ ഇതിന്റെ അപ്പുറം ആണ്. ഒരു വൃത്തികെട്ട ആഹാരം നമ്മള്‍ ഒരിടത്ത് ചെന്നിരുന്നു കഴിക്കുകയാണ്. അത് കൊള്ളില്ല എന്ന് ഞാന്‍ പറയും. പക്ഷേ ലാലേട്ടന്റെ അടുത്ത് ഈ ആഹാരം കൊടുത്താല്‍ പുള്ളി ചോദിക്കുന്നത്, കുറച്ചു കൂടെ തരുവോ, കുറച്ചൂടെ ഇടൂ എന്നൊക്കെയാണ്.”

”അതേപോലെ, ലൊക്കേഷനില്‍ എവിടെയെങ്കിലും കിടന്നുറങ്ങണം എന്നുണ്ടെങ്കില്‍, ഇപ്പോഴല്ലേ കാരവന്‍ ഒക്കെ വന്നത്. പുലിമുരുകന്റെ ഒക്കെ ഷൂട്ടിംഗ് നടക്കുന്ന ഇടത്തൊക്കെ തന്നെ, ലാലേട്ടന്‍ ഒരു പാ വിരിച്ചിട്ടാണ് അവിടെയൊക്കെ കിടക്കുന്നത്.”

”അറബിയും ഒട്ടകവും ഷൂട്ടിംഗ് നടന്നപ്പോള്‍ ചൂടത്ത്, മരുഭൂമിയില്‍, ചെറിയ ഒരു പാ വിരിച്ച് കെട്ടിയിട്ടുണ്ട്, അതിന്റെ അടിയില്‍ പോയി ഇരിക്കും. ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിള്‍ ആണ് എന്ന് പറയുന്നത്. ലാലേട്ടന്‍ അതിനേക്കാളും സിമ്പിളാ” എന്നാണ് സുരേഷ് കൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/127412/mohanlal-sureshkrishnans-words-mohanlal-getting-attentionnow)