---
title: "#anusree | ഇൻസ്റ്റാഗ്രാമില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് അനുശ്രീ, എന്ത് സംഭവിച്ചുവെന്ന് മനസിലാകാതെ ആരാധകര്‍"
english_title: "#anusree #break #instagram #malayalam "
publisher: "moviemax.in"
canonical_url: "https://moviemax.in/news/127364/anusree-break-instagram-malayalam"
published_at: "2023-07-04T14:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3dfb6b7c23_anu1.jpg"
keywords: []
---

# #anusree | ഇൻസ്റ്റാഗ്രാമില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് അനുശ്രീ, എന്ത് സംഭവിച്ചുവെന്ന് മനസിലാകാതെ ആരാധകര്‍

> **Lead Summary:** **മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുശ്രീ. സാമൂഹ്യ മാധ്യമങ്ങളിലുടെ സജീവമായി ഇടപെടുന്ന താരമാണ് അനുശ്രീ. അനുശ്രീ പങ്കുവയ്‍ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് താരം വ്യക്തമാക്കിയതിന്റെ അമ്പരപ്പിലാണ് ആരാധകര്‍. എന്തുകൊണ്ടാണ് അനുശ്രീ ഇടവേളയെടുക്കുന്നതെന്ന് വ്യക്താക്കിയിട്ടില്ല.

## Article Content

**മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുശ്രീ. സാമൂഹ്യ മാധ്യമങ്ങളിലുടെ സജീവമായി ഇടപെടുന്ന താരമാണ് അനുശ്രീ. അനുശ്രീ പങ്കുവയ്‍ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് താരം വ്യക്തമാക്കിയതിന്റെ അമ്പരപ്പിലാണ് ആരാധകര്‍. എന്തുകൊണ്ടാണ് അനുശ്രീ ഇടവേളയെടുക്കുന്നതെന്ന് വ്യക്താക്കിയിട്ടില്ല.

ഇൻസ്റ്റാഗ്രാമില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നുവെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. പെട്ടെന്ന് തിരിച്ചെത്തുമെന്നും താരം പറയുന്നു. 'താര' എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ദെസ്വിൻ പ്രേം ആണ് സംവിധാനം ചെയ്‍ത ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ. നായികയായ അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ള ചിത്രമാണ് 'താര' എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദെസ്വിൻ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജെബിൻ ജെ ബി പ്രഭ ജോസഫാണ് 'താരട നിര്‍മിക്കുന്നത്. സമീര്‍ പി എം ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. അന്റോണിയോ മോഷൻ പിക്ചേഴ്‍സ്, ക്ലോസ് ഷോട് എന്റര്‍ടെയ്‍ൻമെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് 'താര' എന്ന ചിത്രത്തിന്റെ നിര്‍മാണം.

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. 'സിതാര'യായി അനുശ്രീ വേഷമിടുമ്പോള്‍ ചിത്രത്തിലെ നായകൻ 'ശിവ'യായി സനല്‍ അമൻ എത്തുന്നു. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്‍ണൻ ആണ്. വസ്‍ത്രാലങ്കാരം അഞ്‍ജന തങ്കച്ചൻ, കാസ്റ്റിംഗ് ഡയറക്ടർ ജെബിൻ ജെസ്‍മസ്, മേക്കപ്പ് മണികണ്ഠൻ മരത്താക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് പഗോമേത്, പിആർഒ പ്രതീഷ് ശേഖർ എന്നിവരാണ് 'താര' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/127364/anusree-break-instagram-malayalam)