---
title: "#dileep | ആ‌ സ്ഥാനത്ത് മഞ്ജുവായിരുന്നെങ്കിൽ; ഇതൊക്കെ കാണുന്ന അവരുടെ അവസ്ഥ; ദിലീപിനോട് ആരാധകർ"
english_title: "#dileep #manju #malayalamfilm #cinema "
publisher: "moviemax.in"
canonical_url: "https://moviemax.in/news/127350/dileep-manju-malayalamfilm-cinema"
published_at: "2023-07-04T13:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3d6bb2182f_dileep1.jpg"
keywords: []
---

# #dileep | ആ‌ സ്ഥാനത്ത് മഞ്ജുവായിരുന്നെങ്കിൽ; ഇതൊക്കെ കാണുന്ന അവരുടെ അവസ്ഥ; ദിലീപിനോട് ആരാധകർ

> **Lead Summary:** **മ**ലയാള സിനിമാ രം​ഗത്ത് നടൻ ദിലീപിന്റെ കുടുംബജീവിതം എപ്പോഴും ചർച്ചാ വിഷയമാണ്. മഞ്ജു വാര്യരുമായുള്ള വേർപിരിയൽ, കാവ്യ മാധവനുമായുള്ള രണ്ടാം വിവാഹം തുടങ്ങി പല ഘടകങ്ങൾ ഇതിന് കാരണമാണ്. മലയാളത്തിൽ തരം​ഗമായ രണ്ട് നായികമാരെയാണ് ദിലീപ് വിവാഹം ചെയ്തത്. അതിനാൽ തന്നെ നടന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമുണ്ട്. ദിലീപുമായുള്ള വിവാഹശേഷം കാവ്യ അഭിനയരം​ഗത്ത് നിന്നും പൂർണമായി മാറി നിന്നു. 

## Article Content

**മ**ലയാള സിനിമാ രം​ഗത്ത് നടൻ ദിലീപിന്റെ കുടുംബജീവിതം എപ്പോഴും ചർച്ചാ വിഷയമാണ്. മഞ്ജു വാര്യരുമായുള്ള വേർപിരിയൽ, കാവ്യ മാധവനുമായുള്ള രണ്ടാം വിവാഹം തുടങ്ങി പല ഘടകങ്ങൾ ഇതിന് കാരണമാണ്. മലയാളത്തിൽ തരം​ഗമായ രണ്ട് നായികമാരെയാണ് ദിലീപ് വിവാഹം ചെയ്തത്. അതിനാൽ തന്നെ നടന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമുണ്ട്. ദിലീപുമായുള്ള വിവാഹശേഷം കാവ്യ അഭിനയരം​ഗത്ത് നിന്നും പൂർണമായി മാറി നിന്നു. 

2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു സിനിമയിലെ നായകൻ. കരിയർ വിട്ട കാവ്യ പിന്നീട് കുടുംബജീവിതത്തിലേക്ക് ശ്രദ്ധ നൽകി. കാവ്യക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമുള്ള ചിത്രങ്ങൾ വല്ലപ്പോഴും ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നിമിഷ നേരം കൊണ്ട് ഇവ വൈറലാവുകയും ചെയ്യും. 

ദിലീപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകനായ വിജീഷ് പാലേരി നൽകിയ സമ്മാനമാണ് ദിലീപ് ഫേസ്ബുക്കിലൂടെ ആരാധകരെ കാണിച്ചത്. കാവ്യക്കും മക്കൾക്കുമൊപ്പം ദിലീപ് കുടുംബസമേതം നിൽക്കുന്ന ഫോട്ടോ പെയ്ന്റ് ചെയ്ത് നൽകിയിരിക്കുകയാണ് വിജീഷ് പാലേരി. ഫോട്ടോ ഇഷ്ടപ്പെട്ട ദിലീപ് ഇത് ഫേസ്ബുക്കിൽ കവർ പിക് ആക്കുകയും ചെയ്തു.

നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. ഫോട്ടോയിൽ കാവ്യയുടെ സ്ഥാനത്ത് മഞ്ജുവായിരുന്നെങ്കിൽ എന്ന് ചിലർ കമന്റ് ചെയ്തു. ഇതെല്ലാം കാണുന്ന മഞ്ജുവിന്റെ അവസ്ഥ, സ്വന്തം മകളല്ലേ ഫോട്ടോയിലെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. ആരാധകന്റെ സ്നേഹത്തെ വിലമതിച്ച് ഫോട്ടോ കവർ പിക് ആക്കിയ ദിലീപിനെ നിരവധി പേർ അഭിനന്ദിച്ചു. ആരാധകരോട് കാണിക്കുന്ന ബഹുമാനമാണ് മറ്റ് താരങ്ങളിൽ നിന്നും ദിലീപിനെ വ്യത്യസ്തനാക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.

വിവാഹമോചനം നേടിയ മഞ്ജു ജീവിതത്തിൽ ഇന്ന് മറ്റൊരു ഘട്ടത്തിലാണ്. സിനിമകളിൽ തിരക്കേറുന്ന നടി ഇന്ന് മറുഭാഷകളിലും അറിയപ്പെടുന്നു. സിനിമയ്ക്കപ്പുറം നൃത്തവും യാത്രകളുമായി ജീവിതം ആഘോഷിക്കുകയാണ് താരം. പഴയ മഞ്ജുവിനെ തിരിച്ച് ലഭിച്ചതിൽ ആരാധകരും സന്തോഷത്തിലാണ്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്യുന്നതും സിനിമാ രം​ഗം ഉപേക്ഷിക്കുന്നതും. വർഷങ്ങളോളം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന നടി വിവാഹ മോചനത്തിന് ശേഷമാണ് തിരിച്ചെത്തിയത്. 

സ്വകാര്യ ജീവിതത്തെക്കുറിച്ച് മഞ്ജുവോ ദിലീപോ മാധ്യമങ്ങളിൽ സംസാരിക്കാറില്ല. മഞ്ജുവിന്റെ മകൾ മീനാക്ഷി സോഷ്യൽ മീഡിയയിലൂടെ താരമായി വളരുകയാണ്. കഴിഞ്ഞ ദിവസം മീനാക്ഷി പങ്കുവെച്ച ഡാൻസ് വീഡിയോ വൈറലായിരുന്നു. മീനാക്ഷിക്ക് അമ്മയെപ്പോലെത്തന്നെ കലാപരമായ കഴിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. സിനിമാ രം​ഗത്തേക്ക് മീനാക്ഷിയും കടന്ന് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമകളിൽ നിന്നും കുറച്ച് കാലം മാറി നിന്ന ദിലീപ് വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

വോയിസ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ബാന്ദ്ര ഉൾപ്പെടെയുള്ള മറ്റ് സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മറുവശത്ത് മഞ്ജുവും സിനിമകളുടെ തിരക്കിലാണ്. രണ്ടാം വരവിൽ തമിഴ് സിനിമാ രം​ഗത്തും ശ്രദ്ധിക്കപ്പെട്ട നടിക്ക് തമിഴകത്ത് ഇന്ന് നിരവധി ആരാധകരുണ്ട്. തുനിവ്, അസുരൻ എന്നീ രണ്ട് സിനിമകളാണ് മഞ്ജു ഇതുവരെ തമിഴിൽ ചെയ്തത്. രണ്ട് സിനിമകളും വൻ വിജയമായി. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/127350/dileep-manju-malayalamfilm-cinema)