---
title: "#aryabadai |ചെയ്ഞ്ച് ചോദിച്ചവര്‍ക്ക് പുത്തന്‍ ചിത്രങ്ങളിലൂടെ മറുപടി നല്‍കി ആര്യ, വൈറല്‍ ആയി ചിത്രങ്ങൾ "
english_title: "#Arya answered those who asked for a change with #newpictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/127258/arya-answered-those-who-asked-for-a-change-with-newpictures"
published_at: "2023-07-04T10:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3a5aaeb0ae_arya.jpg"
keywords: []
---

# #aryabadai |ചെയ്ഞ്ച് ചോദിച്ചവര്‍ക്ക് പുത്തന്‍ ചിത്രങ്ങളിലൂടെ മറുപടി നല്‍കി ആര്യ, വൈറല്‍ ആയി ചിത്രങ്ങൾ 

> **Lead Summary:** **ടെ**ലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് ആര്യ. അവതാരകയായും അഭിനേത്രിയായും തിളങ്ങിയ താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇടയ്ക്ക് ബിഗ് ബോസിലും താരം മത്സരിച്ചിരുന്നു. ബഡായി ബംഗ്ലാവില്‍ കാണുന്ന പോലെയാണ് താനെന്നാണ് പലരും കരുതിയത്.

## Article Content

**ടെ**ലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് ആര്യ. അവതാരകയായും അഭിനേത്രിയായും തിളങ്ങിയ താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇടയ്ക്ക് ബിഗ് ബോസിലും താരം മത്സരിച്ചിരുന്നു. ബഡായി ബംഗ്ലാവില്‍ കാണുന്ന പോലെയാണ് താനെന്നാണ് പലരും കരുതിയത്.

അത് വെറുമൊരു ക്യാരക്ടറാണെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ അങ്ങനെയല്ലെന്നും ആളുകള്‍ മനസിലാക്കിയത് ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ്, ആര്യ പറഞ്ഞിരുന്നു. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ആര്യ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ചെയ്ഞ്ച് ചോദിച്ചവര്‍ക്ക് പുത്തന്‍ ചിത്രങ്ങളിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ആര്യ.

വീണ്ടും ഷോര്‍ട്ട് ഹെയറിലേക്ക് മാറി. സജിത്ത് ആന്‍ഡ് സുജിത്തിനാണ് ഇതിനുള്ള ക്രഡിറ്റെന്നും താരം കുറിച്ചിരുന്നു. ഇത് അടിപൊളിയായി, കിടിലന്‍ ലുക്ക്, സുന്ദരിയായി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്. സ്‌നേഹം അറിയിച്ചവര്‍ക്കെല്ലാം ആര്യയും മറുപടി നല്‍കിയിരുന്നു.

ഇടയ്ക്ക് മകളായ റോയയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായും ആര്യ എത്തിയിരുന്നു. വിവാഹമോചിതരാണെങ്കിലും മകളുടെ കാര്യങ്ങള്‍ക്കായി തങ്ങള്‍ ഒന്നിച്ച് നില്‍ക്കാറുണ്ടെന്ന് ആര്യ വ്യക്തമാക്കിയിരുന്നു. ബിസിനസ് രംഗത്തും സജീവമാണ് ആര്യ.

### Related Links & Sources
- [Original Story Source](https://moviemax.in/news/127258/arya-answered-those-who-asked-for-a-change-with-newpictures)