---
title: "#actress|  ഒരു താരപുത്രനില്‍ നിന്ന് താൻ മോശം അനുഭവം നേരിടുന്നു; വെളിപ്പെടുത്തി താരം"
english_title: "#actress #opneup #badexperience #starson "
publisher: "moviemax.in"
canonical_url: "https://moviemax.in/news/127240/actress-opneup-badexperience-starson"
published_at: "2023-07-04T08:55:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3926858586_krithi_2.jpg"
keywords: []
---

# #actress|  ഒരു താരപുത്രനില്‍ നിന്ന് താൻ മോശം അനുഭവം നേരിടുന്നു; വെളിപ്പെടുത്തി താരം

> **Lead Summary:** ഒരു താരപുത്രനില്‍ നിന്ന് മോശം അനുഭവം നേരിടുന്നു എന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ നടി കൃതി ഷെട്ടി. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്റ്റാര്‍ ഹീറോയുടെ മകന്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നും അയാള്‍ പോകുന്ന ഇടത്തെല്ലാം വരാന്‍ ആവശ്യപ്പെടുകയാണ്.

## Article Content

ഒരു താരപുത്രനില്‍ നിന്ന് മോശം അനുഭവം നേരിടുന്നു എന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ നടി കൃതി ഷെട്ടി. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്റ്റാര്‍ ഹീറോയുടെ മകന്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നും അയാള്‍ പോകുന്ന ഇടത്തെല്ലാം വരാന്‍ ആവശ്യപ്പെടുകയാണ്.

ഓരോ കാര്യങ്ങള്‍ക്കും നിര്‍ബന്ധിക്കുകയും , ഫോണിലൂടെ ഭീഷണി പെടുത്തുകയും ചെയ്യുന്നുവെന്നാണ് നടി പറയുന്നത്. കൂടാതെ സൗഹൃദം സ്ഥാപിക്കാന്‍ അയാള്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അത് ഇഷ്ടമല്ലാത്തതിനാല്‍ താന്‍ ഒഴിഞ്ഞു മാറുകയാണെന്നും കൃതി പറഞ്ഞു. താരപുത്രന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കോടികള്‍ വാഗ്ദാനം ചെയ്തെന്നും

അതെല്ലാം താൻ നിരസിച്ചു എന്ന വാര്‍ത്തയും സിനിമാ മേഖലയില്‍ പ്രചരിക്കുന്നുണ്ട്. തെന്നിന്ത്യയിലെ ഒരു സീനിയര്‍ നടനാണ് മകനാണ് ഇതെന്നാണ് വിവരം. തെന്നിന്ത്യയിലെ യുവനായികമാരില്‍ ശ്രദ്ധേയ താരമാണ് കൃതി ഷെട്ടി. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സിനിമ ലോകത്ത് തന്റേതായ സ്ഥാനമുറപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/127240/actress-opneup-badexperience-starson)