---
title: "#rajasenan | അത് നന്ദിയില്ലായ്മയാണ് ; അഭിരാമിക്ക് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രാജസേനൻ"
english_title: "#rajasenan #director #against #actress #abhirami #ingratitude "
publisher: "moviemax.in"
canonical_url: "https://moviemax.in/news/127239/rajasenan-director-against-actress-abhirami-ingratitude"
published_at: "2023-07-04T08:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a38d3ae4aad_abhi_4.jpg"
keywords: []
---

# #rajasenan | അത് നന്ദിയില്ലായ്മയാണ് ; അഭിരാമിക്ക് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രാജസേനൻ

> **Lead Summary:** ജയറാം, അഭിരാമി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 1999ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞങ്ങള്‍ സന്തുഷ്ടരാണ്. ചിത്രം വലിയ വിജയം നേടിയിരുന്നു. എന്നാൽ അടുത്തിടെ ചിത്രത്തിനെ കുറിച്ച് എത്തിയ ചർച്ചകളിൽ പ്രധാന വിമർശനം ചിത്രത്തില്‍ സ്ത്രീവിരുദ്ധതയും ഗാര്‍ഹികപീഡനവുമെല്ലാം പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു.

## Article Content

ജയറാം, അഭിരാമി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 1999ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞങ്ങള്‍ സന്തുഷ്ടരാണ്. ചിത്രം വലിയ വിജയം നേടിയിരുന്നു. എന്നാൽ അടുത്തിടെ ചിത്രത്തിനെ കുറിച്ച് എത്തിയ ചർച്ചകളിൽ പ്രധാന വിമർശനം ചിത്രത്തില്‍ സ്ത്രീവിരുദ്ധതയും ഗാര്‍ഹികപീഡനവുമെല്ലാം പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു.

         എന്നാൽ ഇപ്പോൾ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അഭിരാമി ഈ വിഷയത്തിൽ പ്രതികരിക്കുകയും ചിത്രത്തോട് യോജിക്കാനാവില്ലെന്നും ഇപ്പോൾ ആണെങ്കിൽ താൻ ഈ സിനിമ ചെയ്യില്ല എന്നും പറഞ്ഞു ഇപ്പോഴിതാ അഭിരാമിയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയാണ് സംവിധായകന്‍ രാജസേനന്‍. അഭിരാമി പറഞ്ഞത് നന്ദിയില്ലായ്മയാണ്. ഞങ്ങള്‍ സന്തുഷ്ടരാണ് സിനിമ ഞാന്‍ ഇന്നെടുത്താലും അങ്ങനെ തന്നെ എടുക്കും.

കാരണം കഥ പറയുമ്പോള്‍ കഥ കഥയായിരിക്കണം എന്നാണ് രാജസേനൻ പറയുന്നത് . ഏതോ ഒരു സിനിമയില്‍ ഒരു കുഞ്ഞ് വേഷം ചെയ്ത ഒരു ആര്‍ട്ടിസ്റ്റിന്റെ പേപ്പറില്‍ വന്ന ഫോട്ടോ കണ്ടിട്ട് അന്വേഷിച്ച് ചെന്നതാണ് ഞാന്‍. അന്ന് ആ കഥ കേട്ടിട്ട് അഭിരാമി ചോദിച്ചത് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്നാണ്. ചെയ്യിപ്പിക്കുന്നത് ഞാന്‍ അല്ലേ എന്നാണ് അന്ന് അതിന് ഞാന്‍ പറഞ്ഞത്. ഒപ്പം ആ കുട്ടിയെ ഏറ്റവും സുന്ദരിയാക്കിയാണ് ആ സിനിമയിൽ അവതരിപ്പിച്ചത്.

സിനിമയെക്കുറിച്ച് മുന്‍പ് അഭിരാമി പറഞ്ഞത്; കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ നായകന്‍ തല്ലണം. ജീന്‍സിട്ട സത്രീ ആണെങ്കില്‍ എങ്ങനെയെങ്കിലും സാരി ഉടുപ്പിക്കണം. ഒരു പൊതുവേദിയില്‍ വെച്ച് ഭാര്യയെ അപമാനിക്കുന്നത് ശരിയായ കാര്യമല്ല. അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അഭിരാമിക്ക് ആ സിനിമയോട് യോജിക്കാനാകില്ല. ജീവിതത്തിലേക്ക് ഇത്തരം ആശയങ്ങള്‍ എടുക്കുകയും ചെയ്യരുത് എന്നായിരുന്നു നടി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/127239/rajasenan-director-against-actress-abhirami-ingratitude)