#dilshajasmin | വീണ്ടും ഒന്നിച്ച് 'ദിൽജ' കോമ്പോ! ദിൽഷയെ എടുത്തുയർത്തി ജാസ്മിൻ; വീഡിയോ വൈറൽ

#dilshajasmin | വീണ്ടും ഒന്നിച്ച് 'ദിൽജ' കോമ്പോ! ദിൽഷയെ എടുത്തുയർത്തി ജാസ്മിൻ; വീഡിയോ വൈറൽ
2023-07-03T22:49:00 | By Athira V

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ സീസണായിരുന്നു നാലാം സീസൺ. മറ്റൊരു സീസൺ കൂടി പൂർത്തിയായെങ്കിലും ബിഗ് ബോസ് മലയാളം സീസൺ നാലും അതിലെ മത്സരാർത്ഥികളും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാണ്. ബിഗ് ബോസ് മലയാളം സീസൺ 4നെ മറ്റു സീസണുകളിൽ നിന്ന് മികച്ചതാക്കിയത് അതിലെ മത്സരാർത്ഥികൾ തന്നെയായിരുന്നു. ഒന്നിനൊന്ന് മെച്ചപ്പെട്ട മത്സരാർത്ഥികൾ വന്നപ്പോൾ ഷോയും മികച്ചതായി. ഒരുപാട് വഴക്കുകളും കലഹങ്ങളും കയ്യാങ്കളിയും നടന്ന സീസണായിരുന്നു അത്. നല്ല സൗഹൃദങ്ങളും ഹൗസിനുള്ളിൽ കാണാമായിരുന്നു.

അത്തരത്തിൽ ബിഗ് ബോസ് മലയാളം സീസൺ 4ന്റെ തുടക്കത്തിൽ പ്രേക്ഷകർ ഇഷ്ടപ്പെട്ട ഒരു കൂട്ടുകെട്ട് ആയിരുന്നു ദിൽഷ-ജാസ്മിൻ എന്നിവരുടേത്. എന്നാൽ ഇടയ്ക്ക് വെച്ച് രണ്ടുപേരും പിണങ്ങി പിരിഞ്ഞിരുന്നു. ഷോയിൽ നിന്ന് ജാസ്മിൻ ഇറങ്ങി പോകുന്നത് വരെ ചെറിയ പിണക്കങ്ങളും വഴക്കുകളും ഇവർക്കിടയിൽ ഉണ്ടായിരുന്നു. പിന്നീട് ദിൽഷ ടൈറ്റിൽ വിന്നറായി ഇറങ്ങിയ ശേഷം ഇവർ സൗഹൃദം പുതുക്കി. ഇടയ്ക്ക് ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമായി ഇവർ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ദിൽഷ എന്ന വ്യക്തിയോട് തനിക്ക് സഹോദരി തുല്യമായ സ്നേഹമാണെന്നാണ് ജാസ്മിൻ പറഞ്ഞിട്ടുള്ളത്.


തന്നെക്കാൾ പ്രായം കൂടിയ ആളാണ് ദിൽഷയെങ്കിലും തന്റെ ഇളയ സഹോദരിയെ പോലെ മാത്രമാണ് ദിൽഷയെ കണ്ടിട്ടുള്ളതെന്നും ജാസ്മിൻ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ എന്തെങ്കിലും പ്രവർത്തി ഇഷ്ടപ്പെട്ടില്ലെങ്കിൽ രൂക്ഷമായി വിമർശിക്കുന്ന ആളാണ് ജാസ്മിൻ എന്നാണ് ദിൽഷ പറഞ്ഞിട്ടുള്ളത്. തനിക്ക് ജാസ്മിനോട് ഒരു പ്രത്യേക സ്നേഹമുണ്ടെന്നും ദിൽഷ പറഞ്ഞിരുന്നു ഇപ്പോഴിതാ ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ വീണ്ടും കാണ്ടുമുട്ടിയിരിക്കുകയാണ് ദിൽഷയും ജാസ്മിനും. ഇവരുടെ കൂടിക്കാഴ്ച ആരാധകരും ആഘോഷമാക്കുകയാണ്.


ദിൽഷ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ച ജാസ്മിനൊപ്പമുള്ള വീഡിയോകൾ ഇതിനകം വൈറലായി കഴിഞ്ഞു. ഇരുവരും ഒന്നിച്ചു സെൽഫി വീഡിയോ പകർത്തുന്നതും ജാസ്മിൻ ദിൽഷയെ എടുത്തുയർത്തുന്നതുമാണ് വീഡിയോയിൽ. ബേബി എന്ന് വിളിച്ച് എടുത്തുയർത്തിയ ശേഷം ഇനി നിന്റെ ചന്തിക്ക് പിടിച്ചെന്ന് പറയുമെന്ന് പറഞ്ഞ് ദിൽഷയെ വേഗം താഴെ നിരത്തുന്നുണ്ട്. ബാംഗ്ലൂരിൽ ആയിരുന്ന ജാസ്മിൻ കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ എത്തിയത്. അതിനു ശേഷമാണ് ഇരുവരുടെയും കൂടിക്കാഴ്‌ച. ഇടയ്ക്ക് പരസ്പരം പിണങ്ങിയിരുന്നാലും പിന്നേയും ജാസ്മിനും താനും കമ്പനിയാകുമെന്നും ദിൽഷ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.


ജാസ്മിൻ ഒരു കോമഡി പീസാണെന്നാണ് ദിൽഷ വിശേഷിപ്പിച്ചത്. ഇടയ്ക്കിടെ പിണങ്ങുന്നവരാണ് തങ്ങളെന്നും ദിൽഷ പറയുകയുണ്ടായി. ഇന്ന് എന്നോട് നല്ലപോലെ സംസാരിച്ചാൽ നാളെ അവൾ എന്നെ കുറിച്ച് സ്റ്റോറി ഇടും. ചിലപ്പോൾ അത് എനിക്ക് എതിരെയായിരിക്കും അല്ലെങ്കിൽ എന്നെ സപ്പോർട്ട് ചെയ്തിട്ടായിരിക്കും. എനിക്ക് ജാസ്മിൻ എന്താണെന്ന് അറിയില്ല. തലേദിവസം വരെ ചിലപ്പോൾ അവൾ നന്നായി സംസാരിക്കും. എന്നെ മേലാൽ വിളിക്കരുതെന്ന് ഇടയ്ക്ക് അവളോട് പറയാറുണ്ട്.

പക്ഷെ അവൾ ഇടയ്ക്ക് എന്നെ വിളിക്കും. എനിക്ക് എന്തോ ജാസ്മിനെ ഇഷ്ടമാണ്. ഞാൻ അവളുമായി ഒരുപാട് തല്ല് കൂടിയിട്ടുണ്ട്. ബി​ഗ് ബോസ് ഹൗസിലായിരുന്നപ്പോൾ എനിക്ക് അവൾ വിഷമിക്കുന്നത് കാണുമ്പോൾ വിഷമം വരുമായിരുന്നു. എനിക്ക് സഹോദരിയെപ്പോലെയാണ്. ഞാൻ അവളെ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. അവളുടെ ആരോ​ഗ്യം മോശമായപ്പോൾ‌ ഞാൻ അവിടെ വെച്ച് തന്നെ പൊട്ടി കരഞ്ഞിട്ടുണ്ട്. എനിക്ക് അമ്പത് ലക്ഷം കിട്ടിയെന്ന് പറഞ്ഞ് ഇടയ്ക്കിടെ ജാസ്മിൻ ട്രോളും, എന്നൊക്കെയാണ് ദിൽഷ പറഞ്ഞത്.

Content Highlight: #dilsha #jasmin #combo #vedio #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup