---
title: "#tamanna |  ഉപാസന നൽകിയ ഞെട്ടിച്ച സമ്മാനം; തമന്നയുടെ സമ്പാദ്യ വിവരങ്ങൾ"
english_title: "#Tamannaah's  #financialinformation #family #background #gaining #fanattention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/127177/tamannaahs-financialinformation-family-background-gaining-fanattention"
published_at: "2023-07-03T21:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2f5528f696_thammana.jpg"
keywords: []
---

# #tamanna |  ഉപാസന നൽകിയ ഞെട്ടിച്ച സമ്മാനം; തമന്നയുടെ സമ്പാദ്യ വിവരങ്ങൾ

> **Lead Summary:** തെന്നിന്ത്യൻ സിനിമകളിൽ തമന്നയെ പോലെ തരം​ഗമായി മാറിയ നായിക നടിമാർ വിരളമാണ്. സൂപ്പർസ്റ്റാറുകളുടെ നായികയായി അവസരങ്ങൾ ലഭിച്ച തമന്ന ഇന്ന് കരിയറിലെ മറ്റൊരു ഘട്ടത്തിലാണ്. വ്യത്യസ്തമായ വേഷങ്ങൾ ഇന്ന് തമന്നയെ തേടി വരുന്നു. 

## Article Content

തെന്നിന്ത്യൻ സിനിമകളിൽ തമന്നയെ പോലെ തരം​ഗമായി മാറിയ നായിക നടിമാർ വിരളമാണ്. സൂപ്പർസ്റ്റാറുകളുടെ നായികയായി അവസരങ്ങൾ ലഭിച്ച തമന്ന ഇന്ന് കരിയറിലെ മറ്റൊരു ഘട്ടത്തിലാണ്. വ്യത്യസ്തമായ വേഷങ്ങൾ ഇന്ന് തമന്നയെ തേടി വരുന്നു. 

തമന്നയുടെ സാമ്പത്തിക വിവരങ്ങളും കുടുംബപശ്ചാത്തലവുമാണിപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. വജ്ര വ്യാപാരം നടത്തുന്ന കുടുംബമാണ് തമന്നയുടേത്.

അച്ഛന്റെ പേര് സന്തോഷ് ഭാട്ടിയ, അമ്മ രജനി ഭാട്ടിയയും. ആനന്ദ് ഭാട്ടിയ എന്ന ജേഷ്ഠനും തമന്നയ്ക്കുണ്ട്. സിന്ധി കുടുംബത്തിൽ ജനിച്ച തമന്നയുടെ കുട്ടിക്കാലവും വിദ്യാഭ്യാസവുമെല്ലാം മുംബൈയിൽ തന്നെയായിരുന്നു. 

16 കോടി രൂപ മുടക്കിയാണ് മുംബൈയിലെ ഫ്ലാറ്റ് തമന്ന സ്വന്തമാക്കിയത്. 2 കോടിയുടെ വജ്ര മോതിരം നടിക്ക് സ്വന്തമായുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രമാണ് ഈ മോതിരത്തിലുള്ളത്.

നടൻ രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേലയാണ് ഈ മോതിരം നടിക്ക് സമ്മാനിച്ചത്. ഉപാസനയുടെ ഭർതൃ പിതാവ് ചിരഞ്ജീവിയുടെ സൈറ നരസിംഹ റെഡ്ഡി എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് ഉപാസന ഈ സമ്മാനം നൽകിയത്. സിനിമയിൽ തമന്നയുടെ പ്രകടനം ഉപാസനയ്ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. 

റിപ്പോർട്ടുകൾ പ്രകാരം 110 കോടി രൂപയുടെ ആസ്തിയാണ് തമന്നയ്ക്കുള്ളത്. ആഡംബര കാറുകളും തമന്നയ്ക്ക് സ്വന്തമായുണ്ട്. ബിഎംഡബ്ല്യു 320i, മെർസിഡസ് ബെൻസ് ജിഎൽഇ തുടങ്ങിയ കാറുകൾക്ക് നടിക്കുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന തമന്ന വലിയ തുക ഇതിനായി ചെലവഴിക്കാൻ മടിക്കാറില്ല. 18 വർഷത്തോളം നീണ്ട കരിയറിൽ 65 ലേറെ സിനിമകൾ തമന്ന ചെയ്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/127177/tamannaahs-financialinformation-family-background-gaining-fanattention)