---
title: "#trolleybag |ട്രോളി ബാ​ഗുമായി പോയാൽ ഈ നഗരത്തിൽ പിഴയൊടുക്കേണ്ടി വരിക 20000 -ത്തിലധികം രൂപ! "
english_title: "If you go with a #trolleybag, you have to #pay a #fine of more than #20000rupees in this #city!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/127170/if-you-go-with-a-trolleybag-you-have-to-pay-a-fine-of-more-than-20000rupees-in-this-city"
published_at: "2023-07-03T21:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2ee52dcf3b_drovnoccity.jpg"
keywords: []
---

# #trolleybag |ട്രോളി ബാ​ഗുമായി പോയാൽ ഈ നഗരത്തിൽ പിഴയൊടുക്കേണ്ടി വരിക 20000 -ത്തിലധികം രൂപ! 

> **Lead Summary:** **ആ**ർക്കിടെക്ചർ കൊണ്ടാണെങ്കിലും പ്രകൃതിസൗന്ദര്യം കൊണ്ടാണെങ്കിലും ആരുടേയും കണ്ണും മനസും നിറയ്ക്കുന്ന ഒന്നാണ് ഡുബ്രോവ്നിക് ന​ഗരം. യൂറോപ്പിലെ പ്രധാന വിനോദസഞ്ചാര ആകർഷണകേന്ദ്രം കൂടിയാണ് ഈ ന​ഗരം. എന്താ അങ്ങോട്ട് പോകാൻ ഉള്ളിലൊരു പ്ലാൻ ഉണ്ടോ? എന്നാൽ ഇക്കാര്യം കൂടി മനസിൽ കുറിച്ചിട്ടേക്കൂ, ട്രോളി ബാ​ഗുമായി ആ വഴി പോകണ്ട.

## Article Content

**ആ**ർക്കിടെക്ചർ കൊണ്ടാണെങ്കിലും പ്രകൃതിസൗന്ദര്യം കൊണ്ടാണെങ്കിലും ആരുടേയും കണ്ണും മനസും നിറയ്ക്കുന്ന ഒന്നാണ് ഡുബ്രോവ്നിക് ന​ഗരം. യൂറോപ്പിലെ പ്രധാന വിനോദസഞ്ചാര ആകർഷണകേന്ദ്രം കൂടിയാണ് ഈ ന​ഗരം. എന്താ അങ്ങോട്ട് പോകാൻ ഉള്ളിലൊരു പ്ലാൻ ഉണ്ടോ? എന്നാൽ ഇക്കാര്യം കൂടി മനസിൽ കുറിച്ചിട്ടേക്കൂ, ട്രോളി ബാ​ഗുമായി ആ വഴി പോകണ്ട.

കാരണം വേറൊന്നുമല്ല ഡുബ്രോവ്നിക് ന​ഗരം ട്രോളി ബാ​ഗുകൾ നിരോധിച്ചിരിക്കുകയാണ്. വർഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ന​ഗരത്തിലെ ഈ പരിഷ്കരണം ശരിക്കും ആളുകളെ ഞെട്ടിച്ചിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? എന്നാൽ, നൈസായി ട്രോളി ബാ​ഗുമായി അതുവഴി പോകാം എന്നൊന്നും കരുതണ്ട. കനത്ത പിഴ തന്നെ ഒടുക്കേണ്ടി വരും.

എന്നാലും, എന്തായിരിക്കും ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അവിടുത്തെ അധികൃതരെ പ്രേരിപ്പിച്ചിരിക്കുക? ന​ഗരത്തിലെ മേയർ മാറ്റോ ഫ്രാങ്കോവിക് ഇങ്ങനെ കേട്ടാൽ തികച്ചും വ്യത്യസ്തം എന്ന് തോന്നുന്ന ഒരു നിയമം കൊണ്ടുവന്നതിന് പിന്നിൽ കൃത്യമായ കാരണം തന്നെയുണ്ട്. വളരെ സുന്ദരമായ ന​ഗരമാണ് ഡുബ്രോവ്നിക്. അവിടെ എപ്പോഴും വിനോദസഞ്ചാരികളുണ്ടാവും.

എന്നാൽ, ഇവിടുത്തെ ന​ഗരവീഥികളെല്ലാം കല്ലു പാകിയതാണ്. ഇവിടുത്തെ നിവാസികൾ പറയുന്നത് വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന ട്രോളി ബാ​ഗുകളുടെ വീലുകൾ ഉരുളുന്ന ഒച്ച കാരണം രാവും പകലും ഇവിടെ ശബ്ദമലിനീകരണം ആണെന്നാണ്. അതുകൊണ്ട് തന്നെ തങ്ങൾക്ക് ശരിയായ രീതിയിൽ ഒന്ന് ഉറങ്ങാൻ പോലും സാധിക്കുന്നില്ല എന്നും ന​ഗരവാസികൾ വ്യക്തമാക്കി.

ഇവരുടെ പരാതിയു‌ടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നിയമം ന​ഗരത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ആരെങ്കിലും ട്രോളി ബാ​ഗുമായി പോയാൽ പിഴയായി ഒടുക്കേണ്ടി വരുന്ന തുകയും ചെറുതല്ല, ഏകദേശം 23630 രൂപയാണ് പിഴയിനത്തിൽ അടക്കേണ്ടി വരിക. അതുകൊണ്ട്, അങ്ങോട്ട് പെട്ടിയൊരുക്കുന്നവരുണ്ടെങ്കിൽ ട്രോളി ബാ​ഗുകൾ ഒഴിവാക്കിയേക്കൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/127170/if-you-go-with-a-trolleybag-you-have-to-pay-a-fine-of-more-than-20000rupees-in-this-city)