---
title: "#priyankachopra |  കാമുകനെ ചതിച്ചു, പ്രിയങ്കയ്ക്ക് അക്ഷയ് കുമാറുമായി രഹസ്യ ബന്ധം; പുറത്ത് വിട്ട സെക്രട്ടറിയെ തല്ലി അക്ഷയ്"
english_title: "#priyankachopra #akshaykumar #Cheated #boyfriend #secret #affair #beatsup #bollywood"
publisher: "moviemax.in"
canonical_url: "https://moviemax.in/news/127159/priyankachopra-akshaykumar-cheated-boyfriend-secret-affair-beatsup-bollywood"
published_at: "2023-07-03T20:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2e627a25d0_priya.jpg"
keywords: []
---

# #priyankachopra |  കാമുകനെ ചതിച്ചു, പ്രിയങ്കയ്ക്ക് അക്ഷയ് കുമാറുമായി രഹസ്യ ബന്ധം; പുറത്ത് വിട്ട സെക്രട്ടറിയെ തല്ലി അക്ഷയ്

> **Lead Summary:** **ഹി**റ്റ് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും. ബര്‍സാത്ത്, അയ്ത്രാസ്, അന്ദാസ്, മുജ്‌സേ ഷാദി കരോഗി, വക്ത് തുടങ്ങി ഇരുവരും അഭിനയിച്ച സിനിമകളൊക്കെ മികച്ച വിജയങ്ങളായിരുന്നു. അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും തമ്മിലുള്ള കെമിസ്ട്രിയും കയ്യടി നേടിയിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. സിനിമകളുടെ വിജയ കാരണമായ നായകനും നായികയും തമ്മിലുള്ള കെമിസ്ട്രി പക്ഷെ ഓഫ് സ്‌ക്രീനില്‍ അവര്‍ക്ക് തലവേദനയായി മാറി.

## Article Content

**ഹി**റ്റ് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും. ബര്‍സാത്ത്, അയ്ത്രാസ്, അന്ദാസ്, മുജ്‌സേ ഷാദി കരോഗി, വക്ത് തുടങ്ങി ഇരുവരും അഭിനയിച്ച സിനിമകളൊക്കെ മികച്ച വിജയങ്ങളായിരുന്നു. അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും തമ്മിലുള്ള കെമിസ്ട്രിയും കയ്യടി നേടിയിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. സിനിമകളുടെ വിജയ കാരണമായ നായകനും നായികയും തമ്മിലുള്ള കെമിസ്ട്രി പക്ഷെ ഓഫ് സ്‌ക്രീനില്‍ അവര്‍ക്ക് തലവേദനയായി മാറി.

എന്നാല്‍ അതുവരെ ഗോസിപ്പ് കോളങ്ങളുടെ ഭാവനയായി മാത്ര കണ്ടിരുന്ന പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ വഴി തിരിച്ചു വിടുന്ന ഒരു സംഭവം പിന്നീടുണ്ടായി. പ്രിയങ്ക ചോപ്രയുടെ മുന്‍ സെക്രട്ടറി നടത്തിയ തുറന്ന് പറച്ചിലാണ് ഇരുവരും തമ്മിലുള്ള അടുപ്പത്തെ സംശയത്തിന്റെ നിഴലിലാക്കിയത്. ബോളിവുഡിനെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു പ്രിയങ്കയുടെ മുന്‍ സെക്രട്ടറിയായ പ്രകാശ് ജജ്ജു നടത്തിയ തുറന്ന് പറച്ചിലുകള്‍.

പ്രിയങ്കയും പ്രകാശു തമ്മില്‍ പിരിഞ്ഞതിന് ശേഷമായിരുന്നു തുറന്നു പറച്ചില്‍. ഒരു അഭിമുഖത്തില്‍ പ്രിയങ്ക ചോപ്ര ഹര്‍മന്‍ ബവേജയെ വഞ്ചിക്കുകയാണെന്നും അക്ഷയ് കുമാറുമായി അവിഹിത ബന്ധമുണ്ടെന്നും പ്രകാശ് വെളിപ്പെടുത്തി. ആരാധകരേയും സിനിമാ ലോകത്തേയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു ഈ തുറന്ന് പറച്ചില്‍. അക്ഷയ് കുമാറുമായി പ്രിയങ്ക നിരന്തരമായി ഫോണില്‍ സംസാരിക്കുമായിരുന്നുവെന്നും അത് കാരണമാണ് പ്രിയങ്കയുടെ ഫോണ്‍ ബില്ല് കൂടിയതെന്നും പ്രകാശ് പറഞ്ഞു.

പ്രിയങ്കയോട് താന്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണെന്നും മുന്‍ സെക്രട്ടറി പറഞ്ഞു. ഒരേസമയം അക്ഷയ് കുമാറുമായും ഹര്‍മന്‍ ബവേജയുമായു പ്രിയങ്കയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹംപറഞ്ഞു. പിന്നാലെ പ്രിയങ്കയുടെ രക്ഷയ്ക്കായി അമ്മ മധു ചോപ്ര രംഗത്തെത്തി. തുടര്‍ന്ന് ഇരുവിഭാഗവും കോടതിയെ സമീപിക്കുകയും ചെയ്തു. പിന്നീട് രണ്ട് കൂട്ടരും കേസ് പിന്‍വലിച്ചു.

തന്നേയും പ്രിയങ്കയേയും കുറിച്ച് കഥകള്‍ പറഞ്ഞു നടന്ന പ്രകാശിന്റെ കരണത്ത് അക്ഷയ് കുമാര്‍ അടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്ഷയും പ്രിയങ്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ അധികം വൈകാതെ കെട്ടടങ്ങി. ഈ സമയത്തു തന്നെ ഹര്‍മനുമായുള്ള പ്രിയങ്കയുടെ ബന്ധവും അവസാനിച്ചിരുന്നു. പ്രിയങ്കയും അക്ഷയും പിന്നീടൊരിക്കലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

അക്ഷയ് കുമാറിനെ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഭാര്യ ട്വിങ്കിള്‍ ഖന്ന വിലക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓ മൈ ഗോഡ് 2 ആണ് അക്ഷയ് കുമാറിന്റെ പുതിയ സിനിമ. അതേസമയം ഹോൡവുഡിലാണ് പ്രിയങ്ക ഇപ്പോള്‍ സജീവമായിരിക്കുന്നത്. ഇതിനിടെ താരം ജീ ലേ സരയിലൂടെ ബോളിവുഡിലേക്ക് തിരികെ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും പ്രിയങ്ക പിന്മാറിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം അന്ന് പ്രിയങ്ക ചോപ്രയുടെ കാമുകനായിരുന്ന ഹർമന്‍ ബവേജയ്ക് പ്രതീക്ഷിച്ചത് പോലെ താരമായി മാറാനായില്ല. പിന്നീട് അഭിനയം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. പക്ഷെ ഇപ്പോഴിതാ വർഷങ്ങള്‍ക്ക് ശേഷം ശക്തമായി തിരികെ വന്നിരിക്കുകയാണ് ഹർമന്‍ ബവേജ. നെറ്റ്ഫ്ളിക്സ് സീരീസായ സ്കൂപ്പിലൂടെയാണ് ഹർമന്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/127159/priyankachopra-akshaykumar-cheated-boyfriend-secret-affair-beatsup-bollywood)