---
title: "പ്രണയത്തിലായിരിക്കുന്ന ഒരു ദേവതയുടെ കഥയുമായി  'എറിദ' "
english_title: " Samyuktha Menon is all set to star in her latest film 'Erida'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1271/samyuktha-menon-is-all-set-to-star-in-her-latest-film-erida"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f7573c950ba4_eridha.jpg"
keywords: []
---

# പ്രണയത്തിലായിരിക്കുന്ന ഒരു ദേവതയുടെ കഥയുമായി  'എറിദ' 

> **Lead Summary:** അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറുകളില്‍ സംയുക്ത മേനോനെ നായികയാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് . 'എറിദ' ചിത്രത്തിന്‍റെ ടാഗ് ലൈന്‍ 'പ്രണയത്തിലായിരിക്കുന്ന ഒരു ദേവതയുടെ കഥ' എന്നാണ്. വൈ വി രാജേഷ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് .

## Article Content

അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറുകളില്‍ സംയുക്ത മേനോനെ നായികയാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് . 'എറിദ' ചിത്രത്തിന്‍റെ ടാഗ് ലൈന്‍ 'പ്രണയത്തിലായിരിക്കുന്ന ഒരു ദേവതയുടെ കഥ' എന്നാണ്. വൈ വി രാജേഷ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് .

സംയുക്ത മേനോനൊപ്പം കിഷോര്‍, നാസര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . അജി മേടയില്‍, അരോമ ബാബു എന്നിവരാണ് സിനിമയുടെ നിര്‍മ്മാണം. വി കെ പ്രകാശിന്‍റെ തന്നെ നിര്‍മ്മാണക്കമ്പനിയായ ട്രെന്‍റ്സ് ആഡ് ഫിലിം മേക്കേഴ്‍സ് ആണ് സഹനിര്‍മ്മാണം ചെയ്യ്തിരിക്കുന്നത് .

ഛായാഗ്രഹണം എസ് ലോകനാഥന്‍ . എഡിറ്റിംഗ് സുരേഷ് യുആര്‍എസ്. സംഗീതം അഭിജിത്ത് ഷൈലനാഥ്. പിആര്‍ഒ എ എസ് ദിനേശ്. ഡിസൈന്‍ ജയ്റാം പോസ്റ്റര്‍വാല. അതേസമയം നവ്യ നായര്‍ നായികയാവുന്ന ഒരുത്തീ, അനൂപ് മേനോന്‍റെ തിരക്കഥയില്‍ എത്തുന്ന ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി, ഇ ശ്രീധരന്‍റെ ജീവിതകഥ പറയുന്ന രാമസേതു തുടങ്ങി പല ചിത്രങ്ങളും വി കെ പ്രകാശിന്‍റേതായി പുറത്തുവരാനുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1271/samyuktha-menon-is-all-set-to-star-in-her-latest-film-erida)