---
title: "#BailwanRanganathan | പരസ്യമായി തല്ലുണ്ടാക്കി രംഭയും റായ് ലക്ഷ്മിയും; കാരണം ഇത്; തുറന്ന് പറഞ്ഞ് ബയില്‍വാന്‍ രംഗനാഥൻ"
english_title: "#bailwanranganadhan #openup #railakshmi #rambhma #fight #reason "
publisher: "moviemax.in"
canonical_url: "https://moviemax.in/news/127018/bailwanranganadhan-openup-railakshmi-rambhma-fight-reason"
published_at: "2023-07-03T13:24:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a280e786979_rai_ram_2.jpg"
keywords: []
---

# #BailwanRanganathan | പരസ്യമായി തല്ലുണ്ടാക്കി രംഭയും റായ് ലക്ഷ്മിയും; കാരണം ഇത്; തുറന്ന് പറഞ്ഞ് ബയില്‍വാന്‍ രംഗനാഥൻ

> **Lead Summary:** തമിഴ് സിനിമാ ലോകത്തെക്കുറിച്ചുളള അറിയാക്കഥകള്‍ പങ്കുവെക്കുന്നതാണ് ബയില്‍വാന്‍ രംഗനാഥന്റെ വീഡിയോകള്‍. പലപ്പോഴും താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചടക്കം ബയില്‍വാന്‍ നടത്തുന്ന തുറന്ന് പറച്ചിലുകള്‍ വിവാദമായി മാറാറുണ്ട്. മിക്കപ്പോഴും ബയില്‍വാന്‍ പറയുന്ന കഥകള്‍ ഗോസിപ്പുകളും കേട്ടറിവുകളുമായിരിക്കും. അതുകൊണ്ട് തന്നെ താരങ്ങളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഈ വീഡിയോകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരാറുണ്ട്.

## Article Content

തമിഴ് സിനിമാ ലോകത്തെക്കുറിച്ചുളള അറിയാക്കഥകള്‍ പങ്കുവെക്കുന്നതാണ് ബയില്‍വാന്‍ രംഗനാഥന്റെ വീഡിയോകള്‍. പലപ്പോഴും താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചടക്കം ബയില്‍വാന്‍ നടത്തുന്ന തുറന്ന് പറച്ചിലുകള്‍ വിവാദമായി മാറാറുണ്ട്. മിക്കപ്പോഴും ബയില്‍വാന്‍ പറയുന്ന കഥകള്‍ ഗോസിപ്പുകളും കേട്ടറിവുകളുമായിരിക്കും. അതുകൊണ്ട് തന്നെ താരങ്ങളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഈ വീഡിയോകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരാറുണ്ട്.

ഒരിക്കല്‍ നടിമാരായ സിമ്രന്‍, റായ് ലക്ഷ്മി, രംഭ എന്നിവര്‍ സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ കഥകള്‍ ബയില്‍വാന്‍ പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ പരസ്യമായി കയ്യാങ്കളിയും വസ്ത്രങ്ങള്‍ വലിച്ച് കീറുന്ന സ്ഥിതിയിലേക്ക് വരെ എത്തിയെന്നും ബയില്‍വാന്‍ പറയുന്നു. റായ് ലക്ഷ്മിയും രംഭയും നായികമാരായി എത്തിയ ചിത്രമാണ് ഒരു കാതലന്‍ ഒരു കാതലി. രണ്ട് പേരും ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നതില്‍ മികവ് തെളിയിച്ചവരാണ്.

ഒരു ദിവസം രണ്ട് പേരും സെറ്റില്‍ ഇരിക്കുകയാണ്. സീന്‍ റെഡിയായപ്പോള്‍ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറോട് പോയി വിളിക്കാന്‍ പറഞ്ഞു. എന്നാല്‍ രണ്ടു പേരും തയ്യാറായില്ല. പിന്നെ കാണുന്നത് ഇരുവരും വഴക്കിടുന്നതാണെന്നാണ് ബയില്‍വാന്‍ പറയുന്നത്. വഴക്ക് കയ്യാങ്കളിയായി മാറി വസ്ത്രങ്ങള്‍ കീറിപ്പറിച്ചു. പാടുപെട്ടാണ് രണ്ടു പേരെയും പിരിച്ചത്. ഇത് കണ്ട് സംവിധായകന്‍ ഭയന്നു.

എന്താണ് കാരണമെന്ന് തിരക്കിയപ്പോള്‍ തങ്ങളില്‍ ആരാണ് പ്രധാന നായിക എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് എന്ന് മനസിലായി. ഇതിന് ശേഷം രണ്ട് പേരേയും വേറെ വേറെയായിട്ടാണ് ഷൂട്ട് ചെയ്തത്. രണ്ട് നായികമാരെ ഒരുമിച്ച് കൊണ്ടു വരുമ്പോള്‍ ഇതുപോലെയുള്ള ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ബയില്‍വാന്‍ പറയുന്നു. അതേസമയം ഈ കഥകള്‍ക്ക് പിന്നിലെ വസ്തുതകള്‍ എന്തെന്നറിയില്ല. താരങ്ങള്‍ ഇതുവരെ ഇതേക്കുറിച്ച് പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/127018/bailwanranganadhan-openup-railakshmi-rambhma-fight-reason)