---
title: "#RameshChennithala |ബിഗ് ബോസ് വിജയി അഖില്‍ മാരാരെ അഭിനന്ദിച്ച്  രമേശ് ചെന്നിത്തല രംഗത്ത്"
english_title: "#Congratulating #Akhil Marar #Congressleader #formeroppositionleader #RameshChennithala  #stage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/127002/congratulating-akhil-marar-congressleader-formeroppositionleader-rameshchennithala-stage"
published_at: "2023-07-03T12:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a277e5672ab_akhil.jpg"
keywords: []
---

# #RameshChennithala |ബിഗ് ബോസ് വിജയി അഖില്‍ മാരാരെ അഭിനന്ദിച്ച്  രമേശ് ചെന്നിത്തല രംഗത്ത്

> **Lead Summary:** ബിഗ്ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാര്‍ ജേതാവായി. 50 ലക്ഷം രൂപ ക്യാഷ് പ്രൈസും, മാരുതി സുസുക്കിയുടെ പുതിയ എസ്.യു.വിയുമാണ് അഖില്‍ നേടിയത്.

## Article Content

ബിഗ്ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാര്‍ ജേതാവായി. 50 ലക്ഷം രൂപ ക്യാഷ് പ്രൈസും, മാരുതി സുസുക്കിയുടെ പുതിയ എസ്.യു.വിയുമാണ് അഖില്‍ നേടിയത്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. അഖില്‍ മാരാരെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് രമേശ് ചെന്നിത്തലയുടെ അഭിനന്ദനം.

ദേശീയ കാഴ്ചപ്പാടുള്ള ചിന്തകളും സംഭാഷണങ്ങളും വേണ്ടുവോളം നിറഞ്ഞ വ്യക്തിത്വം, കലാ സാംസ്കാരിക മേഖലയിലും തന്‍റെതാ വ്യക്തിമുദ്രയോടെ സിനിമാ സംവിധാന രംഗത്തും ശോഭിച്ച പ്രതിഭ.

ഏഷ്യാനെറ്റ് ബിഗ് ബോസ് ജേതാവ് അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ എന്നാണ് അഖിലിനൊപ്പമുള്ള ചിത്രത്തോടെ രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിഗ്ബോസ് മലയാളം സീസണ്‍ 5ന് കഴിഞ്ഞ ദിവസമാണ് സമാപനമായത്.

അവസാനം അഖില്‍ മാരാര്‍ കപ്പ് നേടി. റെനീഷയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ ഈ സീസണില്‍ ബിഗ്ബോസില്‍ വന്നുപോയ എല്ലാ മത്സരാര്‍ത്ഥികളും ബിഗ്ബോസ് മലയാളം സീസണില്‍ എത്തിയിരുന്നു.

100 ദിവസത്തെ യാത്രയില്‍ ഷോ ഹോസ്റ്റായി മോഹന്‍ലാലും സജീവമായിരുന്നു. ഇതുവരെയുള്ള ബിഗ്ബോസ് സീസണുകളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച ഒരു സീസണ്‍ ആണ് കടന്നുപോകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/127002/congratulating-akhil-marar-congressleader-formeroppositionleader-rameshchennithala-stage)